സിനിമയല്ല, രണ്ട് മണിക്കൂര്‍ ഫാഷന്‍ ഷോ! അഭയ് ഡിയോളിന് 'സഹായം' വേണമെന്ന് അനില്‍ കപൂര്‍

താരങ്ങള്‍ക്കിടയിലെ സൗഹൃദവും ആത്മബന്ധവും ആരാധനയും പോലെ തന്നെ അവര്‍ക്കിടയിലെ വഴക്കുകള്‍ക്കും പിണക്കങ്ങള്‍ക്കും ശത്രുതയ്ക്കുമൊന്നും ഒരു കുറവുമില്ലാത്ത ഇടമാണ് ബോളിവുഡ്. ഇങ്ങനെ താരങ്ങള്‍ക്കിടയിലെ പിണക്കത്തിന്റെ കഥകള്‍ ഒരുപാട് നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ ആരാധകരെയാകെ അമ്പരപ്പിച്ച ഒന്നായിരുന്നു അനില്‍ കപൂറും അഭയ് ഡിയോളും തമ്മിലുണ്ടായിരുന്ന വഴക്ക്. പൊതുവെ എല്ലായിപ്പോഴും മറ്റുള്ളവരോട് മാന്യമായി ഇടപെടുന്ന രണ്ട് പേരാണ് അഭയ് ഡിയോളും അനില്‍ കപൂറും. അഭയ് ആകട്ടെ ബോളിവുഡിലെ പാര്‍ട്ടികളിലും മറ്റുമൊന്നും പങ്കെടുക്കാതെ ഒതുങ്ങി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ്. അനില്‍ കപൂര്‍ ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളും.

സംഭവങ്ങള്‍ നടക്കുന്നത് അഭയ് ഡിയോളും സോനം കപൂറും ഒരുമിച്ച് അഭിനയിച്ച ആയിഷ എന്ന സിനിമയുടെ ചിത്രീകരണത്തിന് പിന്നാലെയായിരുന്നു. റിയ കപൂറും അനില്‍ കപൂറും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ റിലീസിന് മുമ്പ് തന്നെ അഭയ് ഡിയോള്‍ സിനിമയില്‍ തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബോളിവുഡിലെ നവതരംഗംത്തിന്റെ തുടക്കക്കാരനായാണ് അഭയ് ഡിയോളിനെ കണക്കാക്കുന്നത്. ദേവ് ഡി, ഓട് ലക്കി ഓയ്, മനോരമ സിക്‌സ് ഫൂട്ട് പോലുള്ള സിനിമകളിലൂടെ സ്വന്തമായൊരു പാത സൃഷ്ടിച്ചിരുന്നു അഭയ്.

ആയിഷ

താന്‍ കരുതിയിരുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു സിനിമയായി ആയിഷ മാറിയെന്നതായിരുന്നു അഭയ് ഡിയോലിന്റെ പരാതി. ജെയിന്‍ ഓസ്റ്റിന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കിയൊരുക്കിയ സിനിമയായി മാറേണ്ടതിന് പകരം രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളൊരു ഫാഷന്‍ ഷോ ആയി സിനിമ മാറിയെന്നതായിുരന്നു അഭയ് ഡിയോളിന്റെ പരാതി. പിന്നാലെ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും അഭയ് പിന്മാറുകയും ചെയ്തു. സിന്ദഗി ന മിലേഗി ദൊബാരയുടെ ചിത്രീകരണം ഉണ്ടെന്ന് പറഞ്ഞായിരുന്നു അഭയ് മാറി നിന്നത്. എന്നാല്‍ പിന്നീട് അഭയ് പരസ്യമായി തന്നെ ആയിഷയ്‌ക്കെതിരെ രംഗത്ത്. ജീവിതത്തില്‍ ഇനിയൊരിക്കലും ആയിഷ പോലൊരു സിനിമയുടെ ഭാഗമാകില്ലെന്നും അത്തരത്തിലൊരു സിനിമയല്ല താന്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു അഭയ് ഡിയോള്‍ പറഞ്ഞത്.

കോഫി വിത്ത് കരണില്‍

പിന്നാലെ കോഫി വിത്ത് കരണില്‍ സോനവും അനിലുമെത്തിയപ്പോള്‍ അനില്‍ അഭയ്‌ക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. അഭയ് ഡിയോളിന് സഹായം വേണമെന്നായിരുന്നു അനില്‍ കപൂര്‍ പറഞ്ഞത്. ഏത് അര്‍ത്ഥത്തിലാണെന്ന് കരണ്‍ ജോഹര്‍ ചോദിച്ചപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും എന്നായിരുന്നു അനില്‍ നല്‍കിയ മറുപടി. ആ പയ്യന് ശരിക്കും എന്തൊ പ്രശ്‌നമുണ്ടെന്നും അനില്‍ കപൂര്‍ പറഞ്ഞു. ഈ പ്രസ്താവന അഭയ് ഡിയോളിനെ ചൊടിപ്പിച്ചു. താരവും മറുപടിയുമായി എത്തി. അതെ ഞാന്‍ ചെയ്യുന്നതൊക്കെ തെറ്റാണെന്ന് അയാള്‍ പറഞ്ഞത് ശരിയാണ്, അതിനുള്ള തെളിവാണ് ആയിഷ. അദ്ദേഹത്തെ പോലുള്ളവരാല്‍ ബാധിക്കപ്പെടാതിരിക്കാന്‍ എനിക്ക് സഹായം വേണം. അദ്ദേഹത്തിനോട് സംസാരിക്കുക എന്റെ സമയം വെറുതെ കളയുന്ന പരിപാടിയാണെന്നും അഭയ് പറഞ്ഞു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സോനം കപൂറിന്റെ വസ്ത്രങ്ങള്‍

നനിര്‍മ്മാതാക്കള്‍ സിനിമയുടെ മറ്റ് കാര്യങ്ങളേക്കാള്‍ കൂടുതല്‍ പണം ചെലവാക്കിയത് സോനം കപൂറിന്റെ വസ്ത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്നതും അഭയ് ഡിയോളിനെ ചൊടിപ്പിച്ച കാര്യമായിരുന്നു. ഇത്രയൊക്കെ നടന്നുവെങ്കിലും അഭയ് ഡിയോളും സോനം കപൂറും പിന്നിട് രാഞ്ജന എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറുകയാണ് അഭയ് ഡിയോള്‍. വേലെയാണ് അഭയ് ഡിയോളിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ജെഎല്‍ 50, 1962 ദ വാര്‍ ഇന്‍ ദ ഹില്‍സ് എന്നീ വെബ് സീരീസുകളിലും അഭയ് അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X