പിന്നാലെ നടന്ന് കറക്കിയെടുത്തു, ഐശ്വര്യയെ കണ്ടതും ഇട്ടിട്ടു പോയി; അഭിഷേക് പ്രണയിച്ച് വഞ്ചിച്ച നടിയെ അറിയുമോ?

ബോളിവുഡിലെ സൂപ്പര്‍ താരം അമിതാഭ് ബച്ചന്റേയും നടി ജയ ബച്ചന്റേയും മകനാണ് അഭിഷേക് ബച്ചന്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ അഭിഷേകും സിനിമയിലെത്തുകയായിരുന്നു. തന്റെ കരിയറില്‍ നിരന്തരം അച്ഛനുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുള്ള താരമാണ് അഭിഷേക്. അമിതാഭിനെ പോലെ വലിയ താരമായി മാറാന്‍ സാധിച്ചില്ലെങ്കിലും തന്നിലെ നടനെ അടയാളപ്പെടുത്താന്‍ അഭിഷേകിന് സാധിച്ചിട്ടുണ്ട്.

സൂപ്പര്‍ നായിക ഐശ്വര്യ റായ് ബച്ചനാണ് അഭിഷേകിന്റെ ഭാര്യ. ബോളിവുഡിലെ ഏറ്റവും ജനപ്രീയരായ താരദമ്പതിമാരില്‍ ഒന്നാണ് അഭിഷേകും ഐശ്വര്യയും. ഇരുവര്‍ക്കും ആരാധ്യ എന്ന മകളുമുണ്ട്. ഒരുമിച്ചെത്തുന്ന വേദികളെല്ലാം ഐശ്വര്യയും അഭിഷേകും കീഴടക്കാറുണ്ട്. തങ്ങളുടെ പ്രണയം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട് അഭിഷേകും ഐശ്വര്യയും.

അഭിഷേകിന്റെ പ്രണയങ്ങള്‍

വിവാഹത്തിന് ശേഷം മറ്റൊരു താരത്തിന്റെ പേരിനൊപ്പവും അഭിഷേകിന്റ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടില്ല. ബോളിവുഡ് ആരാധകരില്‍ പലരുടേയും മാതൃക ദമ്പതിമാരാണ് ഐശ്വര്യയും അഭിഷേകും. അതേസമയം വിവാഹത്തിന് മുമ്പ് അഭിഷേകിന്റെ പ്രണയങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. കരിഷ്മ കപൂറുമായി വിവാഹ നിശ്ചയം വരെ എത്തിയ പ്രണയവും റാണി മുഖര്‍ജിയുമായുണ്ടായ പ്രണയവുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതായിരുന്നു.

വഞ്ചിക്കുകയായിരുന്നു

എന്നാല്‍ ഐശ്വര്യ അഭിഷേകിന്റെ ജീവിതത്തിന്റെ ഭാഗമാകും മുമ്പ് താരം മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു. അധികമാര്‍ക്കും പക്ഷെ ഈ പ്രണയ കഥ അറിയില്ല. ഐശ്വര്യ റായ്ക്ക് വേണ്ടി അഭിഷേക് താരത്തെ വഞ്ചിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരത്തിന്റെ ആ പ്രണയ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

നടിയും മോഡലുമായ ദിപന്നിത ശര്‍മയാണ് കരിഷ്മ കപൂറിന് ശേഷം അഭിഷേകിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. 1998 ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ ടോപ് 5 ലെത്തിയിരുന്നു ദിപന്നിത. 16 ഡിസംബര്‍, അസംഭവ്, കോ ആപ് കാ, ലേഡീസ് വെഴ്‌സസ് റിക്കി ബേല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ദിപന്നിത. അഭിഷേകിന്റെ അടുത്ത സുഹൃത്തായ നടി സൊണാലി ബേന്ദ്ര വഴിയാണ് താരം ദിപന്നിതയെ പരിചയപ്പെടുന്നത്.

ആദ്യം പ്രണയം പറയുന്നത്

അഭിഷേകായിരുന്നു ആദ്യം പ്രണയം പറയുന്നത്. രണ്ട് മാസത്തോളം അഭിഷേക് നിരന്തരം ദിപന്നിതയെ ഫോണ്‍ ചെയ്യുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ നടന്മാരുമായി പ്രണയത്തിലാകില്ലെന്ന് തീരുമാനിച്ചിരുന്നതിനാല്‍ ദിപന്നിത താരത്തിനോട് സമ്മതം മൂളിയില്ല. പക്ഷെ പോകെ പോകെ താരം അഭിഷേകിനോട് അടുപ്പത്തിലാവുകയായിരുന്നു. ഒടുവില്‍ ഇരുവരും പ്രണയത്തിലാവുകയും ചെയ്തു.

എന്നാല്‍ അധികം വൈകാതെ ഈ പ്രണയത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു. മോഡലിംഗ് കാലത്ത് ദിപന്നിതയുടെ റൂം മേറ്റായിരുന്നു നടി ബിപാഷ ബസു. അഭിഷേകിന് ഐശ്വര്യയോട് പ്രണയമാണെന്ന് ബിപാഷ ദിപന്നിതയ്ക്ക് സൂചന നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്മാറാന്‍ കൂട്ടായിരുന്നില്ല താരം. ഇതിനിടെ അഭിഷേക് പതിയെ ദിപന്നിതയില്‍ നിന്നും അകലം പാലിക്കാന്‍ ആരംഭിച്ചു. ഒരിക്കല്‍ താരം അഭിഷേകിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. പക്ഷെ അച്ഛന്റെ ആരോഗ്യം, ഷൂട്ട് എന്നൊക്കെ പറഞ്ഞ് അഭിഷേക് ദിപന്നിതയെ അവഗണിക്കുകയായിരുന്നു.

വിവാഹം

എന്നാല്‍ താരത്തെ ഞെട്ടിച്ചു കൊണ്ട് അഭിഷേക് ഫെബ്രുവരി 5 ന് തന്റെ സുഹൃത്തുക്കള്‍ക്കായി വലിയാരു ബര്‍ത്ത് ഡേ പാര്‍ട്ടി ഒരുക്കി. ഇതില്‍ അതിഥിയായി ഐശ്വര്യയുമെത്തിയിരുന്നു. അതോടെ അഭിഷേക് തന്നോട് കള്ളം പറയുകയായിരുന്നുവെന്ന് ദിപന്നിതയ്ക്ക് ബോധ്യപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് ആ പ്രണയം അവസാനിക്കുന്നത്. അഭിഷേക് അധികം വൈകാതെ തന്നെ ഐശ്വര്യയെ വിവാഹം കഴിക്കുകയും ചെയ്തു. ദിപന്നിതയാകട്ടെ 2008 ല്‍ ദില്‍സര്‍ സിംഗ് അത്വാളിനെ വിവാഹം കഴിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X