For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡ്യൂപ്പ് ഇല്ലാതെ വെള്ളച്ചാട്ടത്തിലേക്ക് ചാടിയെന്ന് അഭിഷേക്; അഭിയല്ല, ഞാനാണ് ചാടിയതെന്ന് ഡ്യൂപ്പ്; നുണ പൊളിഞ്ഞു

  |

  മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് രാവണ്‍. സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയ ചിത്രം ഹിന്ദിയിലും തമിഴിലുമായിട്ടായിരുന്നു ഒരുക്കിയത്. തമിഴില്‍ വിക്രം ചെയ്ത വേഷം ഹിന്ദിയില്‍ അവതരിപ്പിച്ചത് അഭിഷേക് ബച്ചനായിരുന്നു. അപകടം നിറഞ്ഞ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു രാവണ്‍. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വേണ്ടി വിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. ചിത്രത്തിലെ തന്റെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് അഭിഷേക് നടത്തിയ പ്രസ്താവന അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.

  സിംപിൾ സ്റ്റൈലിൽ വീണ്ടും അനന്യ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  ചിത്രത്തിലെ അപകടം നിറഞ്ഞ ആക്ഷന്‍ രംഗങ്ങള്‍ താന്‍ ചെയ്തതാണെന്നായിരുന്നു അഭിഷേകിന്റെ വാദം. എന്നാല്‍ ഈ വാദത്തെ തള്ളിപ്പറഞ്ഞു കൊണ്ട് ബാംഗ്ലൂര്‍ സ്വദേശിയായ ഡൈവിംഗ് ചാമ്പ്യന്‍ എംഎസ് ബല്‍റാം രംഗത്ത് എത്തുകയായിരുന്നു. അഭിഷേക് അല്ല താനാണ് ആ രംഗങ്ങള്‍ ചെയ്തതെന്നായിരുന്നു ചിത്രത്തിന്റെ താരത്തിന്റെ ഡ്യൂപ് ആയിരുന്ന ബല്‍റാമിന്റെ വാദം. ഇതോടെ അഭിഷേക് ബച്ചന്‍ പറഞ്ഞ നുണ പൊളിയുകയായിരുന്നു. വിശദമായി വായിക്കാം.

  താന്‍ ബച്ചന്റേയും മണിരത്‌നത്തിന്റേയും ആരാധകനാണെന്ന് പറഞ്ഞ ബല്‍റാം പക്ഷെ സത്യം പറയണമെന്നതിനാലാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നാണ് പറയുന്നത്. ചിത്രത്തിലെ ഏറെ പ്രശംസിക്കപ്പെട്ട, വെള്ളച്ചാട്ടത്തിലേക്ക് ചാടുന്ന രംഗം താന്‍ മണിരത്‌നത്തിന്റെ എതിര്‍പ്പിനെ മറി കടന്ന് സ്വയം ചെയ്യുകയായിരുന്നുവെന്നാണ് അഭിഷേക് ബച്ചന്‍ പറഞ്ഞത്. ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെ കാഴ്ചക്കാരില്‍ എസ്റ്റാബ്ലിഷ് ചെയ്യുന്നതില്‍ വളരെ നിര്‍ണായകമായിരുന്നു ഈ രംഗം. 80 അടി താഴ്ചയിലേക്കാണ് താന്‍ ചാടിയതെന്നായിരുന്നു അഭിഷേകിന്റെ വാദം. ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ലെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു.

  ഇതിനെതിരെയായിരുന്നു ബല്‍റാം രംഗത്ത് എത്തിയത്. ''എനിക്ക് ഒരു പ്രശസ്തിയും വേണ്ട. വിവാദം സൃഷ്ടിക്കാനും ആഗ്രഹിക്കുന്നില്ല. ഞാന്‍ ബച്ചന്മാരുടെ ആരാധകനാണ്. മാത്രവുമല്ല ഇത് മണിരത്‌നം സാറിന്റെ സിനിമയാണ്. സിനിമ നന്നായി വരണം എന്ന് മാത്രമേയുള്ളൂ. പക്ഷെ അഭിഷേകിന് വേണ്ടി ആ ത്രില്ലിംഗ് രംഗം ഞാനാണ് ചെയ്തത് എന്നത് സത്യമാണ്. ആ സ്റ്റണ്ട് ചെയ്തുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു'' എന്നായിരുന്നു ബല്‍റാം പറഞ്ഞത്. പിന്നാലെ മണിരത്‌നത്തിന്റെ യൂണിറ്റിലെ ഒരംഗവും ബച്ചന്‍ ആ രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തുകയുണ്ടായി.

  ''എന്റെ സഹോദരന്‍ ഭുഷന്‍ നിര്‍ബന്ധിച്ചു കൊണ്ടാണ് ഞാനീ ജോലി ചെയ്തത്. ചിത്രീകരണ സംഘത്തോടൊപ്പം ചേര്‍ന്ന ഞാന്‍ ഹൊഗ്ഗനക്കലിലേക്ക് പോവുകയായിരുന്നു. അവിടെ വച്ചായിരുന്നു ആ രംഗം. ഒരു പ്രത്യേക സംഘം ഡൈവ് ചെയ്യാനുള്ള സ്ഥലം പരിശോധിച്ചു. അവര്‍ പച്ചക്കൊടി കാണിച്ചതോടെയാണ് ഞാന്‍ ചാടാന്‍ തീരുമാനിച്ചത്. അവിടെ നിറയെ പാറയായിരുന്നു. വെള്ളത്തിന് അടിയിലും. ഞാന്‍ എല്ലാവര്‍ക്കും മുമ്പില്‍ വച്ച് ചാടി കാണിച്ചതോടെയാണ് എന്നെ തിരഞ്ഞെടുത്തത്. പിന്നീടും ഒരുപാട് ഡ്രൈ റണ്‍സ് എടുത്തു. ഒടുവില്‍ 2008 ഡിസംബര്‍ 19 ന് ആ രംഗം ചിത്രീകരിച്ചു. അഭിഷേക് ബച്ചന് വേണ്ടി ആ റിസ്‌കുള്ള രംഗം ചെയ്തതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ മണിരത്‌നം സാറിന്റെ സിനിമയിലാണ് പ്രവര്‍ത്തിച്ചത് എന്നതും വലിയ അഭിമാനമാണ്'' എന്നായിരുന്നു ബല്‍റാം പറഞ്ഞത്.

  'മകന്റെ രീതികൾ വേദനിപ്പിച്ചിരുന്നു, പിന്നീട് പതുക്കെ അത് ഉൾകൊള്ളാൻ തുടങ്ങി'; സുചിത്ര മോഹൻലാൽ

  Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan

  അതേസമയം അഭിഷേക് ബച്ചന്റെ പുതിയ സിനിമയായ ബോബ് ബിസ്വാസ് റിലീസ് തയ്യാറെടുക്കുകയാണ്. കഹാനി സിനിമയിലൂടെ ഹിറ്റ് ആയി മാറിയ കഥാപാത്രമാണ് ബോബ് ബിസ്വാസ്. ഈ കഥാപാത്രത്തിന് ഒരു സ്പിന്‍ ഓഫ് എന്ന നിലയിലാണ് ബോബ് ബിസ്വാസ് സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഥാപാത്രമായുള്ള അഭിഷേകിന്റെ മേക്കോവര്‍ ഏറെ ചര്‍ച്ചയാവുകയും പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. ബിഗ് ബുള്‍ ആയിരുന്നു അഭിഷേകിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.

  Read more about: abhishek bachchan
  English summary
  When Abhishek Bachchan Lied About The Stunt Scene In Raavan, Later Got Caught
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X