For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് ആത്മവിശ്വാസം നൽകിയത് അവളാണ്; ഐശ്വര്യയിൽ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ച് അഭിഷേക് പറഞ്ഞത്

  |

  ഇന്ത്യയിൽ തന്നെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്ത പ്രധാന്യം നേടാറുണ്ട്. താരങ്ങളുടെ സിനിമകളെക്കാളും ഇവരുടെ സ്വകാര്യ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളത്. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇന്നു താരങ്ങളുടെ പ്രണയകഥ ബോളിവുഡ് കോളങ്ങളിൽ ഇടംപിടിക്കാറുണ്ട്.

  15 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായാത്. വിവാഹശേഷം നിറയെ ഗോസിപ്പുകളും വിമർശനങ്ങളുമെല്ലാം താരദമ്പതികൾക്ക് നേരെ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് ഏറ്റവും ശക്തമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും. പരസ്പരം നെടുംതൂണുകളായി നില്‍ക്കുന്നതാണ് ഐശ്വര്യ റായി-അഭിഷേക് ബച്ചന്‍ ദമ്പതിമാരുടെ വിവാഹ ജീവിതത്തിന്റെ ശക്തി.

  Also Read: '​ഗേൾഫ്രണ്ട് കോളേജിലേക്ക് പോവുമ്പോൾ ഓട്ടോ ഡ്രെെവർക്ക് ഫോൺ കൊടുക്കണം; അത്തരം ആൾക്കാരും ഉണ്ട്'

  എല്ലാ കാര്യങ്ങളിലും ഒന്നിച്ച് നില്‍ക്കുകയും വിജയങ്ങളില്‍ അഭിനന്ദിക്കുകയുമൊക്കെ ചെയ്യാറുള്ള മാതൃകാ ദമ്പതിമാരാണ് ഇരുവരും. ഐശ്വര്യ റായിയെ കണ്ടുമുട്ടിയതിനെ കുറിച്ചും ഇഷ്ടത്തിലായതിനെ പറ്റിയുമൊക്കെ അഭിഷേക് മുന്‍പ് പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. നേരെ തിരിച്ച് ഐശ്വര്യയും അഭിഷേകിനെ പറ്റി സംസാരിച്ചിട്ടുണ്ട്. ഇവരുടെ പുതിയ വിശേഷങ്ങൾ അറിയാൻ ഏറെ താൽപര്യമാണ് ആരാധകർക്ക്.

  ഒരിക്കൽ ഒരു അഭിമുഖത്തിൽ ഐശ്വര്യയിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളെ കുറിച്ച് അഭിഷേക് സംസാരിച്ചിരുന്നു. വോഗ് ഇന്ത്യ മാഗസിന് നൽകിയ അഭിമുഖത്തിൽ താരത്തോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മനസ് തുറന്നത്. തനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ആത്മവിശ്വാസം നൽകിയത് ഐശ്വര്യ ആണെന്നാണ് അഭിഷേക് പറഞ്ഞത്. ജൂനിയർ ബച്ചന്റെ വാക്കുകൾ ഇങ്ങനെ..

  Also Read: 'നല്ല സിനിമകള്‍ സെലക്ട് ചെയ്യാനുള്ള എന്റെ കഴിവിൽ എനിക്ക് അത്ര വിശ്വാസമില്ല'; മനസ് തുറന്ന് നടൻ ആസിഫ് അലി!

  'മുമ്പൊരിക്കലും ലഭിക്കാത്ത ആത്മവിശ്വാസം ഐശ്വര്യ എനിക്ക് നൽകി. മിക്ക പുരുഷന്മാരും ഇതിനോട് യോജിക്കുമെന്ന് ഞാൻ കരുതുന്നു. ഞാൻ എന്റെ കുടുംബത്തിലെ കുഞ്ഞായിരുന്നു, എന്റെ സഹോദരി വർഷങ്ങൾക്ക് മുമ്പ് വിവാഹിതയായി, അവളാണ് എന്നെ നന്നായി നോക്കിയിരുന്നത്. ഞാൻ ഒന്നിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. എന്നാൽ വിവാഹ ശേഷം ഇത് യാന്ത്രികമായി സംഭവിച്ചു. ഐശ്വര്യയുടെ ഉത്തരവാദിത്തം എനിക്ക് ആയിരിക്കണമെന്ന് ഞാൻ മനസ്സിലാക്കി, അവളെ സംരക്ഷിക്കുകയും പരിപാലിക്കുകയും വേണമെനിക്ക്.' അഭിഷേക് പറഞ്ഞു.

  ഓരോ കാര്യങ്ങളും എങ്ങനെ സാധാരണവും യഥാർത്ഥവുമായി നിലനിർത്താമെന്നും ഐശ്വര്യ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന് അഭിഷേക് പറഞ്ഞു. തങ്ങൾ ഇപ്പോഴും അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കുന്നത് ഉൾപ്പെടെ ഐശ്വര്യ കാരണം ആണെന്നും അഭിഷേക് പറഞ്ഞിരുന്നു.

  Also Read: സിനിമ കാണണം പക്ഷെ കയ്യിൽ പൈസയില്ല, റോഡിലെ വണ്ടികൾ കാണിച്ച് ഷാരൂഖിനെ തൃപ്തിപ്പെടുത്തിയ അച്ഛൻ!

  അതേസമയം, ഇടയ്ക്ക് സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത ഐശ്വര്യ ഇപ്പോൾ മണിരത്‌നത്തിന്റെ പുതിയ ചിത്രം പൊന്നിയിൻ സെൽവനിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 1950 കളിൽ പുറത്തിറങ്ങിയ കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ നന്ദിനി രാജ്ഞിയായിട്ടാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യയെക്കൂടാതെ വിക്രം, ജയം രവി, കാർത്തി, തൃഷ തുടങ്ങിയ വൻ താര നിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്.

  സെപ്റ്റംബർ 30 നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിന് എത്തുന്നത്. തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം അണിനിരക്കുന്ന ചിത്രത്തിൽ ഇരട്ട കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷകരുടെ ആകാംഷ വർധിപ്പിച്ചിട്ടുണ്ട്.

  Read more about: abhishek bachchan
  English summary
  When Abhishek Bachchan opened up about the things he learned from Aishwarya Rai geos viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X