For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ ഐശ്വര്യയെ അര്‍ഹിക്കുന്നില്ല, നിര്‍ഗുണന്‍! ട്രോളന്റെ വായടപ്പിച്ച് അഭിഷേകിന്റെ മറുപടി

  |

  ആരാധകരേയും താരങ്ങളും പരസ്പരം അടുപ്പിക്കുന്നതാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി നേരിട്ട് പങ്കുവെക്കാനും അവരുടെ അഭിപ്രായങ്ങള്‍ നേരിട്ട് അറിയാനുമാണ് താരങ്ങളില്‍ പലരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. എന്നാല്‍ പല തരത്തിലുള്ള ആളുകളും ഉള്ളൊരു മേഖല ആയത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ പലപ്പോഴും താരങ്ങള്‍ക്ക് തലവേദനയായി മാറാറുണ്ട്. താരങ്ങള്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ യാതൊരു പഞ്ഞവുമില്ല.

  സാരിയിൽ സുന്ദരിയായി കീർത്തി സുരേഷ്, ചിത്രങ്ങൾ വൈറലാവുന്നു

  ഇങ്ങനെ സ്ഥിരമായി സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ ഇരയാകുന്ന താരമാണ് അഭിഷേക് ബച്ചന്‍. അമിതാഭ് ബച്ചനുമായും ഐശ്വര്യയുമായുള്ള താരതമ്യം ചെയ്യല്‍ മുതല്‍ അഭിനയത്തിനെതിരെയുള്ള കടുത്ത അപമാനിക്കല്‍ വരെ ബച്ചന് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ അച്ഛനേയും ഭാര്യയേയും പോലെ ആരാധകരുള്ള താരമായി വളരാന്‍ സാധിക്കാത്തതാണ് പലപ്പോഴും ബച്ചനെ ട്രോളന്മാരുടെ ഇരയാക്കി മാറ്റുന്നത്.

  Abhishek Bachchan

  തനിക്കെതിരെയുള്ള ട്രോളുകളെ നേരിടാനും പക്ഷെ ബച്ചനറിയാം. ട്രോളുകള്‍ അതിരുകടക്കുമ്പോള്‍ ബച്ചന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാറുണ്ട്. ഒരിക്കല്‍ ട്വിറ്ററിലൂടെ ബച്ചനെ ഒരാള്‍ കളിയാക്കിയത് ഐശ്വര്യ പോലൊരു ഭാര്യയെ നിങ്ങള്‍ അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു. ഐപിഎല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ താരം സ്റ്റുവര്‍ട്ട് ബിന്നിയേയും അഭിഷേക് ബച്ചനേയും കൂട്ടിച്ചേര്‍ത്തായിരുന്നു പരിഹാസം.

  സ്റ്റുവര്‍ട്ട് ബിന്നി ബോളിവുഡിലെ അഭിഷേക് ബച്ചന് തുല്യമാണ്. അര്‍ഹിക്കാതെ തന്നെ സുന്ദരിയായൊരു ഭാര്യയെ കിട്ടിയിരിക്കുന്നത്. രണ്ടു പേര്‍ക്കും ക്രിക്കറ്റിലും/സിനിമയിലും അവസരം കിട്ടിയത് തങ്ങളുടെ അച്ഛന്മാര്‍ കാരണമാണ്. രണ്ട് പേരും യാതൊരു ഉപകാരവുമില്ലാത്തവര്‍ ആണ്. എന്നായിരുന്നു പരിഹാസം. പ്രശസ്ത അവതാരക മയന്തി ലാംഗര്‍ ആണ് ബിന്നിയുടെ ഭാര്യ. പലപ്പോഴും ഇതേ രീതിയില്‍ കളിയാക്കലുകള്‍ നേരിട്ടിട്ടുള്ള താരമാണ് സ്റ്റുവര്‍ട്ട് ബിന്നി. എന്നാല്‍ പിന്നാലെ അഭിഷേക് ബച്ചന്‍ ട്രോളിന് മറുപടിയുമായി എത്തുകയായിരുന്നു.

  ''എന്റെ ഷൂസില്‍ കുറച്ച് ദൂരം നടന്നു നോക്കൂ. പത്ത് ചുവടെങ്കിലും വെക്കാന്‍ സാധിച്ചാല്‍ ഞാന്‍ ഇംപ്രസ്ഡ് ആകും. നിങ്ങളുടെ ട്വീറ്റുകള്‍ വച്ച് നോക്കുമ്പോള്‍ നിങ്ങള്‍ അധികം ദൂരമൊന്നും പോകില്ലെന്നുറപ്പാണ്. സ്വയം നന്നാവാന്‍ സമയം കണ്ടെത്തണം. മറ്റുള്ളവരെ പറ്റി ആശങ്കപ്പെടരുത്. ദൈവത്തിനറിയാം നമ്മള്‍ക്കെല്ലാം അവരവരുടെ യാത്രകളുണ്ട്. വേഗം സുഖമാകട്ടെ'' എന്നായിരുന്നു ബച്ചന്റെ മറുപടി. താരത്തിന് പിന്തുണയും കയ്യടികളുമായി സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് എത്തിയിരിക്കുന്നത്. പിന്നാലെ അഭിഷേകിനെ ട്രോളാന്‍ വന്നയാള്‍ പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

  മറ്റൊരിക്കല്‍ ബച്ചന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തതിനേയും ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചിരുന്നു. ഈ സമയത്ത് ബച്ചന്‍ കുടുംബസമേതം വിദേശത്ത് അവധിക്കാലം ആഘോഷിക്കാന്‍ പോയിരുന്നു. ഇതിനെയായിരുന്നു ഒരാള്‍ ട്രോളിലൂടെ കളിയാക്കിയത്. മൂന്ന് വര്‍ഷമായി സിനിമയൊന്നുമില്ലല്ലോ. പിന്നെയങ്ങനെയാണ് വെക്കേഷനുള്ള പണം കണ്ടെത്തിയത് എന്നായിരുന്നു പരിഹാസം. ഈ ട്വീറ്റിനും അഭിഷേക് മറുപടിയുമായി എത്തുകയായിരുന്നു.കാരണം എനിക്ക് മറ്റ് ബിസിനസുകളുമുണ്ട് സാര്‍ എന്നായിരുന്നു അഭിഷേകിന്റെ മറുപടി. സിനിമയില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നതിന് ഉപരിയായി താന്‍ അതും ചെയ്യുന്നുണ്ടെന്നും അതിലൊന്നാണ് സ്‌പോര്‍ട്‌സ് എന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു. പ്രോ കബഡി ലീഗിലെ ഒരു ടീമിന്റെ ഉടമയാണ് ബച്ചന്‍.

  അമ്മ തോന്നിയത് പോലെ നടക്കുന്നുവെന്ന് അനിരുദ്ധ്; മകന്റെ കരണം പുകച്ച് സിദ്ധു, സുമിത്രയെ എനിക്കറിയാം!

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് അഭിഷേക് അഭിനയത്തില്‍ നിന്നും മൂന്ന് വര്‍ഷത്തോളം ഇടവേളയെടുത്തിരുന്നു. പിന്നീട് മന്‍മര്‍സിയാന്‍ എന്ന അനുരാഗ് കശ്യപ് ചിത്രത്തിലൂടെ തിരിച്ചുവരികയായിരുന്നു. ചിത്രം വന്‍ വിജയമായി മാറുകയും ബച്ചന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തു. ബോബ് ബിസ്വാസ് ആണ് അഭിഷേകിന്റെ പുതിയ സിനിമ. കഹാനിയിലൂടെ ഹിറ്റായി മാറിയ കഥാപാത്രത്തിന്റെ സ്പിന്‍ ഓഫ് ആണ് ഈ സിനിമ. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചിത്രത്തിനായി അഭിഷേക് നടത്തിയ മേക്കോവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Read more about: abhishek bachchan
  English summary
  When Abhishek Bachchan Replied To A Troll Called His Useless
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X