അഭിഷേകിനെ പോലൊരു പാറയെ കല്യാണം കഴിക്കും മുമ്പ് ഐശ്വര്യ മരത്തെ കെട്ടി; കളിയാക്കലിന് അഭിഷേകിന്റെ മറുപടി

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. എന്നാല്‍ അതേസമയം തന്നെ സോഷ്യല്‍ മീഡിയ പലപ്പോഴും ട്രോളുകളിലൂടെ ആക്രമിക്കുന്ന താരമാണ് അഭിഷേക് ബച്ചന്‍. അമിതാഭ് ബച്ചനുമായുള്ള താരതമ്യത്തിലൂടെയാണ് അഭിഷേകിനെ പലരും കളിയാക്കുന്നത്. അമിതാഭിനോളം വലിയ താരമോ മികച്ച നടനോ ആകാന്‍ അഭിഷേകിന് സാധിച്ചില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്. സമാനമായ രീതിയില്‍ ഐശ്വര്യ അഭിഷേകിനെക്കാള്‍ വലിയ താരമാണെന്ന് പറഞ്ഞും അഭിഷേകിനെ സോഷ്യല്‍ മീഡിയ ട്രോളാറുണ്ട്.

എന്നാല്‍ ട്രോളുകളില്‍ അഭിഷേക് തളരാറില്ല. ട്രോളാന്‍ വരുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കാറുണ്ട് അഭിഷേക്. തന്റെ അഭിനയത്തിലൂടേയും അഭിഷേക് വിമര്‍ശകരുടെ വായടപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരിക്കല്‍ അഭിഷേക് നല്‍കിയ മറുപടി വൈറലായിരുന്നു. ഇത്തവണ താരത്തെ ട്രോളാന്‍ വന്നത് മുഖമില്ലാത്ത ഏതോ ട്രോളന്‍ ആയിരുന്നില്ല. പ്രശസ്ത സ്റ്റാന്റ് അപ്പ് കൊമേഡിയനും നടിയുമായ അദിതി മിത്തല്‍ ആയിരുന്നു അഭിഷേകിനെ പരിഹസിക്കാന്‍ വന്നത്.

പഴയൊരു വാര്‍ത്ത

പഴയൊരു വാര്‍ത്തയുടെ പേരിലായിരുന്നു പരിഹാസം. അഭിഷേകുമായുള്ള വിവാഹത്തിന് മുമ്പായി ഐശ്വര്യ ഒരു മരത്തെ വിവാഹം കഴിച്ചുവെന്ന വാര്‍ത്ത വച്ചായിരുന്നു പരിഹാസം. തന്റെ കൊച്ചുമക്കളായ ആരാധ്യയ്ക്കും നവ്യയ്ക്കുമായി അമിതാഭ് ബച്ചന്‍ ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ഈ കത്തിനെ പരിഹസിച്ചു കൊണ്ടായിരുന്നു അദിതിയുടെ വിമര്‍ശനം തുടങ്ങിയത്. അമിതാഭ് ബച്ചന്‍ തന്റെ കൊച്ചുമക്കളെ വച്ച് തന്റെ സിനിമ വില്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ പിന്നെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്നായിരുന്നു അദിതിയുടെ ട്വീറ്റ്. ഇതിന് പ്രതികരണവുമായി ഒരാള്‍ എത്തി.

അഭിഷേകിന് അഭിനയിക്കാന്‍ അറിയില്ല

തന്റെ മരുമകളെ കൊണ്ട് മരത്തെ കല്യാണം കഴിപ്പിച്ച ആളാണ് ഇപ്പോള്‍ കൊച്ചുമക്കള്‍ക്ക് വേണ്ടി ഫെമിനിസ്റ്റ് കത്തെഴുതുന്നത് എന്നായിരുന്നു പ്രതികരണം. ഇതിന് അദിതി അഭിഷേകിനെ കളിയാക്കി കൊണ്ട് മറുപടി നല്‍കുകയായിരുന്നു. ഐശ്വര്യ ആദ്യം മരത്തെ വിവാഹം കഴിച്ചത് പിന്നാലെ പാറയെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പായിരുന്നു, അഭിഷേകിന് അഭിനയിക്കാന്‍ അറിയില്ലല്ലോ, അല്ലേ? എന്നായിരുന്നു അദിതിയുടെ പരിഹാസം. എന്നാല്‍ ഉടനെ തന്നെ ആ പ്രതികരണത്തിന് ചുട്ടമറുപടിയുമായി അഭിഷേക് ബച്ചന്‍ എത്തുകയായിരുന്നു.

ചോദ്യ ചിഹ്നം ഉണ്ടല്ലോ

നിങ്ങളുടെ ട്വീറ്റിന്റെ അവസാനം ഒരു ചോദ്യ ചിഹ്നം ഉണ്ടല്ലോ, അതിനര്‍ത്ഥം ഇപ്പോഴും പ്രതീക്ഷ ഉണ്ടന്നല്ലേ എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം. പിന്നെ മറ്റൊരു കാര്യം, ഞങ്ങള്‍ ഇപ്പോഴും ആ മരം തപ്പിക്കൊണ്ടിരിക്കുകയാണ് എന്നും അഭിഷേക് പറഞ്ഞു. എന്നാല്‍ അഭിഷേകിന്റെ മറുപടി കൊണ്ട് മതിയാകാതെ വന്ന അദിതി പഴയ പത്ര വാര്‍ത്തയെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു.ഇതിനും അഭിഷേകിന് മറുപടിയുണ്ടായിരുന്നു. പ്രിന്റ് ചെയ്യപ്പെടുന്നതൊക്കെ സത്യമാണല്ലോ എന്നായിരുന്നു അഭിഷേകിന്റെ മറുപടി. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയായിരുന്നു.

മുഖമടച്ച മറുപടി

പലപ്പോഴായി അഭിഷേകിന് അഭിനയിക്കാന്‍ അറിയില്ലെന്നും തന്റെ അച്ഛന്റേയും ഭാര്യയുടേയും അത്ര വലിയ താരമല്ലെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയ കളിയാക്കാറുണ്ട്. എന്നാല്‍ ഈ ട്രോളുകള്‍ക്ക് മുഖമടച്ച മറുപടി സോഷ്യല്‍ മീഡിയയിലൂടേയും അഭിനയത്തിലൂടേയും നല്‍കിയാണ് അഭിഷേക് ബച്ചന്‍ കയ്യടി നേടാറുള്ളത്. ഒരിടയ്ക്ക് തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അഭിഷേക് രണ്ട് വര്‍ഷത്തിന് ശേഷം മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലൂടെയാണ് തിരികെ വന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ വന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രം ലുഡോയിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

Recommended Video

ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam
പുതിയ സിനിമ

ദ ബിഗ് ബുള്‍ ആണ് അഭിഷേകിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. ബോബ് ബിസ്വാസ് ആണ് അഭിഷേകിന്റെ പുതിയ സിനിമ. ദസ്വിയാണ് അണിയറയിലുള്ള മറ്റൊരു സിനിമ. അതേസമയം ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് ബച്ചനും ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടെ പുതിയ സിനിമ. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X