'എന്നും ഭാര്യയുടെ നിഴല്‍, അച്ഛന്റെ ഏഴയലത്ത് എത്താനായില്ല'; 25 വര്‍ഷമായി കേള്‍ക്കുന്നത്; തുറന്നടിച്ച് അഭിഷേക്

ബോളിവുഡിലെ സൂപ്പര്‍താര കുടുംബമാണ് ബച്ചന്‍ കുടുംബം. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍ എന്നിങ്ങനെ ബോളിവുഡിലെ ഐക്കോണിക് താരങ്ങള്‍ അംഗങ്ങളായ കുടുംബം. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെയാണ് അഭിഷേക് സിനിമയിലെത്തുന്നത്. ബോളിവുഡിലെ മുന്‍നിര നടനായി മാറാനും അഭിഷേകിന് സാധിച്ചു. പിന്നീട് സൂപ്പര്‍ നായികയായ ഐശ്വര്യയെ അഭിഷേക് പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു.

മൂന്ന് പതിറ്റാണ്ടോളമായി ബോളിവുഡിലെ നിറ സാന്നിധ്യമാണ് അഭിഷേക് ബച്ചന്‍. ഓര്‍ത്തിരിക്കാവുന്ന ഒരുപാട് സിനിമകളും പ്രകടനങ്ങളും അഭിഷേക് ബച്ചന്‍ സമ്മാനിച്ചിട്ടുണ്ട്. കാലത്തിനൊപ്പം തന്നിലെ നടനെ പുതുക്കിയാണ് അഭിഷേക് ബച്ചന്‍ കരിയറില്‍ ഒരിടവേളയ്ക്ക് ശേഷം തിരികെ വരുന്നത്. അച്ഛനും അമ്മയും വലിയ താരങ്ങളാണെങ്കിലും ഒട്ടും എളുപ്പമായിരുന്നില്ല അഭിഷേകിന്റെ യാത്ര.

abhishek bachchan

കരിയറിലുടനീളം അച്ഛന്‍ അമിതാഭ് ബച്ചനുമായുള്ള താരതമ്യം ചെയ്യലുകളെ നേരിടേണ്ടി വന്നിട്ടുണ്ട് അഭിഷേക് ബച്ചന്. ബച്ചനോളം വലിയ താരമാകാന്‍ സാധിക്കാത്തതും, തുടക്കകാലത്ത് അഭിനയത്തിലുണ്ടായിരുന്ന പോരായ്മയുമെല്ലാം അഭിഷേകിനെ വിമര്‍ശന പാത്രമാക്കിയിരുന്നു. എന്നാല്‍ തന്നിലെ നടനെ മെച്ചപ്പെടുത്തി സ്വന്തമായി ഒരിടം അഭിഷേക് കണ്ടെത്തി.

വിവാഹിതനായതോടെ അഭിഷേകിനെ ഐശ്വര്യയുമായി താരതമ്യം ചെയ്യുന്നതും പതിവായി മാറി. അഭിഷേകിനേക്കാളും വലിയ താരമാണ് ഐശ്വര്യയെന്നതായിരുന്നു താരതമ്യങ്ങളുടേയും പരിഹാസങ്ങളുടേയും കാരണം. കരിയറിലുടനീളം തന്റെ അച്ഛനുമായും ഭാര്യയുമായുള്ള താരതമ്യങ്ങള്‍ അഭിഷേകിനെ അലട്ടുന്നുണ്ട്. ഒരിക്കല്‍ ഇതേക്കുറിച്ച് അഭിഷക് തന്നെ സംസാരിക്കുകയുണ്ടായി. സിഎന്‍ബിസി ടിവി 18ന് നല്‍കിയൊരു അഭിമുഖത്തിലാണ് അഭിഷേക് താരതമ്യം ചെയ്യലുകളെക്കുറിച്ച് സംസാരിച്ചത്.

''അതൊരിക്കലും എളുപ്പമാകില്ല. പക്ഷെ 25 വര്‍ഷമായി ഒരേ ചോദ്യമാണ് ചോദിക്കുന്നത്. ഇതിനോടകം അതൊന്നും എന്നെ ബാധിക്കാതായിട്ടുണ്ട്'' എന്നാണ് അഭിഷേക് ബച്ചന്‍ പറഞ്ഞത്. ''നിങ്ങള്‍ എന്റെ അച്ഛനുമായിട്ടാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ഏറ്റവും മികച്ചതുമായാണ് താരതമ്യം ചെയ്യുന്നത്. ഈ വലിയ പേരുകള്‍ക്കിടയില്‍ ഒരിടം എനിക്കുണ്ടെന്നാണ് ഞാനും കരുതുന്നത്. എന്റെ മാതാപിതാക്കള്‍ എന്റെ മാതാപിതാക്കളാണ്. എന്‍റെ കുടുംബം എന്റെ കുടുംബമാണ്. എന്റെ ഭാര്യ എന്റെ ഭാര്യാണ്. അവരുടെ നേട്ടങ്ങളില്‍ എനിക്ക് അതിയായ ആത്മവിശ്വാസമുണ്ട്'' എന്നും അഭിഷേക് ബച്ചന്‍ പറയുന്നുണ്ട്.

abhishek bachchan

''അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുകയാണ്. ഓരോ രാത്രിയും ഉറങ്ങും മുമ്പ് ഞാന്‍ ആലോചിക്കുന്നത്, എനിക്ക് 82 വയസാകുമ്പോള്‍ 'എന്റെ അച്ഛന് 82 വയസായി, പക്ഷെ അദ്ദേഹം ഇപ്പോഴും ഇവിടെ തന്നെയുണ്ട്' എന്ന് എന്റെ മകള്‍ പറയണമെന്നാണ്'' എന്നും അഭിഷേക് പറയുന്നുണ്ട്. തന്റെ കരിയറില്‍ തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നപ്പോഴാണ് അഭിഷേക് ബച്ചന്‍ ഇടവേളയെടുക്കുന്നത്. തിരിച്ചുവരവില്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്ത് അദ്ദേഹം കയ്യടി നേടി.

അഭിഷേക് ബച്ചന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഐ വാണ്ട് ടു ടോക്ക് ആണ്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും നിരൂപക പ്രശംസ നേടി. അഭിഷേക് ബച്ചന്റെ പ്രകടനവും കയ്യടി നേടി. അഭിഷേക് ബച്ചന്റേതായി അണിയറയിലുള്ള സിനിമ കിങ് ആണ്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകള്‍ സുഹാന ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപിക പദുക്കോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സുഹാനയുടെ അമ്മ വേഷത്തിലാണ് ദീപിക അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് സിനിമയുടെ സംവിധായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X