ഒരുമിച്ചെത്തിയ എട്ട് സിനിമയിലും എന്നേക്കാള്‍ പ്രതിഫലം കിട്ടിയത് ഐശ്വര്യയ്ക്ക്; അഭിഷേകിന്റെ തുറന്ന് പറച്ചില്‍
ബോളിവുഡ് അടക്കമുള്ള സിനിമാ മേഖലകളില്‍ ഇപ്പോഴും പ്രതിഫലത്തിന്റെ കാര്യത്തില്‍ സ്ത്രി-പുരുഷ്യ വ്യത്യാസം വളരയെധികമാണ്. പലപ്പോഴായി തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം കുറവാണെന്ന് നടിമാര്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രധാന നായികയ്ക്കും നായകനും നല്‍കുന്ന പ്രതിഫലത്തിലടക്കം വലിയ വ്യത്യാസമുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോഴും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നൊരു വിഷയം കൂടിയാണിത്.
അതേസമയം പ്രതിഫല വിഷയത്തില്‍ വിമര്‍ശനങ്ങള്‍ക്കെതിരെ ചില താരങ്ങള്‍ പരസ്യമായി തന്നെ രംഗത്ത് വന്നിട്ടുണ്ട്. അത്തരത്തിലൊരാളാണ് നടന്‍ അഭിഷേക് ബച്ചന്‍. 2018ലാണ് മിക്ക സിനിമകളിലും തന്നേക്കാള്‍ പ്രതിഫലം ലഭിച്ചത് തന്റെ ഭാര്യ കൂടിയായ നടി ഐശ്വര്യ റായ്ക്കാണെന്ന് അഭിഷേക് തുറന്നു പറഞ്ഞത്. സംവിധായകന്‍ ഷൂജിത് സിര്‍ക്കാറിന്റൈ ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അഭിഷേക് ഇതേക്കുറിച്ച് പറഞ്ഞത്.

എനിക്ക് വളരെ അടുപ്പമുള്ള രണ്ട് സ്ത്രീകളാണ് എന്റെ അമ്മയും ഭാര്യയും. അവര്‍ സിനിമയില്‍ ഇതുവരെ തുടര്‍ന്നത് സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ്. അവരോട് ആരും താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ല. സിനിമയയിലും മറ്റ് മേഖലയിലുമുള്ള ലിംഗ അസമത്വങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഞാന്‍ എന്റെ ഭാര്യയ്‌ക്കൊപ്പം ഒമ്പത് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ എട്ടിലും എന്നേക്കാള്‍ പ്രതിഫലം അവള്‍ക്കാണ് ലഭിച്ചത്. അഭിഷേക് പറയുന്നു.
പികുവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചത് ദീപിക പദുക്കോണിനായിരുന്നു. ഇതൊരു ബിസിനസാണ്. നിങ്ങള്‍ വില്‍ക്കപ്പെടുന്ന താരമാണെങ്കില്‍ നിങ്ങള്‍ക്ക് അതനുസരിച്ചുള്ള പ്രതിഫലം ലഭിക്കും. പുതിയ നടിയായിരിക്കെ ഷാരൂഖ് ഖാന് ലഭിക്കുന്ന അത്ര തന്നെ പ്രതിഫലം ലഭിക്കണമെന്ന് പറയാനാകില്ലെന്നും അഭിഷേക് ബച്ചന്‍ വ്യക്തമാക്കി.
ഇതാര് ഡോറയോ? വെറൈറ്റി ലുക്കില്‍ രാഖി സാവന്ത്
Recommended Video
കുച്ച് നാ കഹോ, ഗുരു, റാവണ്‍, ധൂം 2, ധയ് അഖ്‌സര്‍ പ്രേം കെ, സര്‍ക്കാര്‍ രാജ്, ഉമറോ ജാന്‍, ബണ്ടി ഓര്‍ ബബ്ലി തുടങ്ങിയ ചിത്രങ്ങളിലാണ് അഭിഷേകും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ചത്. 1997ലായിരുന്നു ഐശ്വര്യ അഭിനയത്തില്‍ അരങ്ങേറുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അഭിഷേകിന്റെ അരങ്ങേറ്റം. 2007ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2011 ല്‍ മകള്‍ ആരാധ്യ ജനിച്ചു.


Click it and Unblock the Notifications