ആ സംഭവത്തോടെ മൂന്ന് ദിവസം എനിക്ക് പനിയായിരുന്നു; കാസ്റ്റിംഗ് കൗച്ച് ഭീകരതയെപ്പറ്റി ചാരു

കാലം എത്രയൊക്കെ മുന്നോട്ട് പോയെന്ന് പറഞ്ഞാലും ഇന്നും വിനോദ രംഗത്ത് നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. അവസരങ്ങള്‍ തേടിയെത്തുന്നവരെ ചൂഷണം ചെയ്യാനായി കാത്തിരിക്കുന്നവര്‍ ഒരുപാടുണ്ട്. ഹോളിവുഡ് മുതല്‍ മോളിവുഡ് വരെയുള്ള സിനിമാ മേഖലകളില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവിച്ചവര്‍ ഒരുപാടുണ്ട്. സിനിമാ മേഖലയില്‍ മാത്രമല്ല, സീരിയല്‍ രംഗത്തും നിലനില്‍ക്കുന്നതാണ് കാസ്റ്റിംഗ് കൗച്ച്.

സിനിമ-സീരിയല്‍ രംഗത്തു നിന്നും നിരവധി താരങ്ങള്‍ ഇതിനകം അവര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ അവസരങ്ങള്‍ക്ക് പകരമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി എത്തിയവരില്‍ മുതിര്‍ന്ന താരങ്ങളടക്കമുണ്ട്. ഒരിക്കല്‍ തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട് നടി ചാരു അസോപ.

Charu Asopa

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധനേടിയിട്ടുള്ള താരമാണ് ചാരു അസോപ. ഓണ്‍ സ്‌ക്രീനില്‍ വിശേഷങ്ങളിലൂടെ മാത്രമല്ല വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലും ചാരു വാര്‍ത്തകളില്‍ ഇടം നേടിയി്ടടുണ്ട്. മുന്‍ ഭര്‍ത്താവ് രാജീവ് സെന്നുമായുണ്ടായ പ്രശ്‌നങ്ങളാണ് നടിയെ വാര്‍ത്തകളില്‍ നിറച്ചത്. നടി സുഷ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെന്‍. ഈയ്യുത്ത് ഇരുവരും വിവാഹമോചനം നേടിയിരുന്നു. 18 മാസം പ്രായമുള്ള മകളുമായി ഒറ്റയ്ക്ക് ജീവിക്കുകയാണ് ചാരു ഇപ്പോള്‍.

ഇ-ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് തനിക്കുണ്ടായ മോശം അനുഭവവും നടി പങ്കുവച്ചത്. കരിയറിന്റെ തുടക്കകാലത്തായിരുന്നു ചാരുവിന് മോശം അനുഭവമുണ്ടായത്. രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് നടിയാകാനുള്ള സ്വപ്നവുമായി മുംബൈയില്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ചാരു. തന്റെ സ്വപ്നത്തിന് പിന്തുണയുമായി കുടുംബം മുഴുവന്‍ തനിക്കൊപ്പം മുംബൈയിലേക്ക് വന്നിരുന്നുവെന്നാണ് ചാരു പറഞ്ഞത്.

'ബിക്കാനീര്‍ വിട്ടപ്പോള്‍ എന്റെ കണ്ണുകളില്‍ സ്വപ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ആദ്യമായി മുംബൈയില്‍ വന്നപ്പോള്‍ എന്റെ കുടുംബം മുഴുവന്‍ എന്നോടൊപ്പം വന്നിരുന്നു. വാടകയ്ക്ക് വീട് കിട്ടി, അവിടെ താമസം തുടങ്ങിയ ശേഷം അച്ഛനും സഹോദരനും പോയി. എന്റെ അമ്മ എന്നോടൊപ്പം നില്‍ക്കുകയും ഓഡിഷനുകളിലും മീറ്റിംഗുകളിലുമെല്ലാം എന്നെ അനുഗമിക്കുകയും ചെയ്തു. ഇന്‍ഡസ്ട്രിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ എന്നെ ഒറ്റയ്ക്ക് വിടാന്‍ അമ്മ ആഗ്രഹിച്ചില്ല' എന്നാണ് ചാരു പറഞ്ഞത്.

പിന്നാലെയാണ് ചാരു തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതിനെക്കുറിച്ച് സംസാരിച്ചത്. 20-21 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ഉണ്ടായ ദുരനുഭവവും നടി പങ്കുവച്ചു. 'ഞാന്‍ ആ സമയത്ത് ഒരുപാട് മീറ്റിംഗുകള്‍ക്ക് പോയിരുന്നു, അതിനിടെ അറിയപ്പെടുന്ന ഒരു പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നുള്ള ഒരു നിര്‍മ്മാതാവിനെ കണ്ടു. കരാറിലേക്ക് വരെ എത്തി. കാസ്റ്റിംഗ് ഡയറക്ടര്‍ കരാറുമായി വന്നു',

Charu Asopa

'പേനയെടുത്ത് കരാര്‍ ഒപ്പിടാന്‍ പോയപ്പോള്‍, തനിക്കറിയാവുന്ന കുറച്ച് ആളുകളുമായി വിട്ടുവീഴ്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് എനിക്ക് കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ചെയ്തില്ലെങ്കില്‍ പുറത്ത് അതിന് തയ്യാറായി പെണ്‍കുട്ടികള്‍ ഇരിക്കുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ആ സംഭവത്തിന് ശേഷം മൂന്ന് ദിവസം എനിക്ക് പനിയായിരുന്നു,' എന്നാണ് ചാരുവിന്റെ വെളിപ്പെടുത്തല്‍.

അവസരങ്ങള്‍ നഷ്ടമായതിനെക്കുറിച്ചും ചാരു സംസാരിച്ചിരുന്നു. ഓഡിഷന് പോകുമ്പോള്‍ വളരെ സുന്ദരിയായി പോകുന്ന താന്‍ അവിടെ എത്തുമ്പോള്‍ ആകെ മോശം ലുക്കില്‍ ആയിട്ടുണ്ടാകുമെന്നാണ് ചാരു പറയുന്നത്. ഇതേ തുടര്‍ന്ന് മൂന്ന് വസ്ത്രങ്ങളും അതിനൊത്ത ചെരുപ്പുകളുമായി ഓഡിഷന് പോകാന്‍ തുടങ്ങിയെന്നും ഓരോ ഇടങ്ങളിലും ഓരോന്ന് മാറി മാറി ഉപയോഗിക്കുമായിരുന്നുവെന്നും നടി പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X