For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കാതെ അമ്മയാവാൻ തീരുമാനിച്ചാൽ ആർക്കും തടുക്കാനാവില്ല; തബു പറഞ്ഞത്

  |

  ബോളിവുഡിൽ ഏറെ വ്യത്യസ്തകളുള്ള സെലിബ്രറ്റിയാണ് നടി തബു. എല്ലാ തരത്തിലുള്ള വേഷങ്ങളും തുടക്ക കാലം മുതലേ ചെയ്യുന്ന തബു നായിക നടി എന്നതിനപ്പുറം മികച്ച അഭിനേത്രിയായാണ് അറിയപ്പെടുന്നത് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നടി അഭിനയിച്ചിട്ടുമുണ്ട്. 51 കാരിയായ തബു ഇപ്പോഴും സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്.

  നടിക്ക് ഇപ്പോഴും പ്രധാന്യമുള്ള റോളുകൾ തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭൂൽ ഭുലയ്യ 2 വാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ ഇരട്ട വേഷത്തിലായിരുന്നു തബു എത്തിയത്. അന്ധാധൻ, ഹൈദർ തുടങ്ങിയ സിനിമകളിൽ മാസ്മരിക പ്രകടനമാണ് നടി കാഴ്ച വെച്ചത്. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ സിനിമയിലെ ആദ്യ കാലം മുതലെ തബു അവതരിപ്പിച്ചിട്ടുണ്ട്.

  സിനിമകളുടെ തിരക്കുകളിൽ കഴിയുന്ന തബു ഇപ്പോഴും അവിവാഹിതയാണ്. സമപ്രായക്കാരായ മിക്ക നടിമാരും വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടന്നെങ്കിലും തബുവിന് ഇപ്പോഴും വിവാഹ ജീവിതത്തോട് താൽപര്യമില്ല. മുമ്പൊരിക്കൽ നടി വിവാഹത്തെക്കുറിച്ചും അമ്മയാവുന്നതിനെക്കുറിച്ചും തബു സംസാരിച്ചിരുന്നു. 2013 ൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

  Also Read: ഒട്ടുമിക്ക പെൺകുട്ടികളും വിവാഹമാണ് സ്വപ്‌നം കാണുന്നതെങ്കിൽ എന്റെ സ്വപ്‍നം മറ്റൊന്നായിരുന്നു: ആലിയ പറഞ്ഞത്

  'വിവാഹത്തിന് ഞാനൊരുപാട് പ്രാധ്യാന്യം നൽകുന്നുണ്ട്. സ്ത്രീയും പുരുഷനും പരസ്പരം സഹകരിച്ച് ജീവിക്കേണ്ടവരാണ്. നമുക്ക് കണക്ട് ചെയ്യാൻ പറ്റുന്ന ഒരാളെ ലഭിച്ചാൽ വിവാഹം ഏറ്റവും നല്ല കാര്യമാണ്. അടുപ്പവും പൂർണതയും കണ്ടെത്താൻ കഴിയുന്നതും നിങ്ങളുടെ ജീവിതം പങ്കിടാൻ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നത്. എല്ലാവരും അത്തരമൊരു ബന്ധം ആ​ഗ്രഹിക്കുന്നുണ്ട്'

  Also Read: ഞാന്‍ വരദയുമായി ഡിവോഴ്സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്; മറുപടിയുമായി ജിഷിന്‍

  'അമ്മയാവുന്നതിനെക്കുറിച്ചും തബു അന്ന് സംസാരിച്ചു. മാതൃത്വത്തോട് നോ പറഞ്ഞാൽ അതൊരു മണ്ടത്തരം ആയിരിക്കും. അവിചാരിതമായോ അല്ലാതെയോ നമ്മളൊരു സംവിധാനത്തിന്റെ ഭാ​ഗമാണ്. ഇതിനോട് പൊരുതി ഒരു കുഞ്ഞ് വേണമെന്ന് എനിക്കില്ല. ചിലപ്പോൾ അമ്മയാവാനുള്ള ആ​ഗ്രഹം വിവാഹം കഴിക്കാനുള്ള ആ​ഗ്രഹത്തെ മറി കടക്കും'

  'പക്ഷെ എന്നിലെ വിവേകശാലി ആ തോന്നലിനെ നിശബ്ദമാക്കും. വിവാഹം കഴിക്കാതെ കുഞ്ഞിന് ജൻമം നൽകുന്നതിനോട് എനിക്ക് എതിർപ്പില്ല. അങ്ങനെ ഒരു കുഞ്ഞ് വേണമെന്നെനിക്ക് തോന്നിയാൽ ആർക്കും തടുക്കാനാവില്ല,' തബു പറഞ്ഞു. പക്ഷെ കുട്ടിക്ക് അച്ഛനും അമ്മയും പ്രാധാനമാണെന്നും തബു പറഞ്ഞു.

  Also Read: ഷാരൂഖുമായി ഡേറ്റ് ചെയ്യില്ലെന്ന് പറഞ്ഞ ലേഡി ഗാഗ; കാരണം കേട്ട് ഞെട്ടിയ കിങ് ഖാൻ!, സംഭവമിങ്ങനെ

  പക്ഷെ അമ്മയാവുന്നതിന് മാത്രമല്ല പ്രാധാന്യം. ഞാൻ എന്നെ സ്നേഹിക്കുന്ന പുരുഷനെയാണ് തേടുന്നത്. അതിന് ശേഷം കുഞ്ഞ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ കുഴപ്പമില്ല. കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ച ഒരുപാട് സ്ത്രീകളുണ്ട്. അമ്മയായില്ലെങ്കിൽ മരിച്ചു പോവുന്ന അവസ്ഥയില്ലെന്നും തബു പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുകയും തുറന്നു മനസ്സുമുള്ള പുരുഷനെയാണ് താൻ തേടുന്നതെന്നും തബു അന്ന് പറഞ്ഞിരുന്നു.

  Read more about: tabu
  English summary
  when actress tabu opened up about getting married and having kids
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X