ആരോ എന്റെ വയറില്‍ പിടിച്ചു, മൂന്ന് നാല് തവണ; കേരളത്തിലെ അമ്പലത്തില്‍ അതിഥി റാവുവിന് ദുരനുഭവം

സമൂഹത്തില്‍ നിന്നും ഒരിക്കലെങ്കിലും മോശം അനുഭവം നേരിടേണ്ടി വന്നവരാത്തവരായി ഒരു സ്ത്രീയും ഉണ്ടാകില്ല എന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ്. സമൂഹം ഇത്രയും പുരോഗമിച്ചിട്ടും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും കുറഞ്ഞിട്ടില്ല. പല താരങ്ങളും തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

ജീവിതത്തിന്റെ പല ഘട്ടത്തിലും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള നടിമാരുടെ തുറന്നു പറച്ചിലുകള്‍ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കാന്‍ കാരണമായിട്ടുണ്ട്. പതിമൂന്നാം വയസിലുണ്ടായ ദുരനുഭവം പങ്കുവച്ച സോനം കപൂര്‍ മുതല്‍ പൊതു ഇടത്ത് വച്ച് മോശം അനുഭവം നേരിടേണ്ടി വന്ന നടിമാര്‍ വരെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

Aditi Rao Hydari

തെന്നിന്ത്യയിലേയും ബോളിവുഡിലേയുമെല്ലാം നിറ സാന്നിധ്യമായ നടി അതിഥി റാവു ഹയാദ്രിയും തന്റെ അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. അതിഥിയ്ക്ക് മോശം അനുഭവമുണ്ടാകുന്നത് അവര്‍ക്ക് 15 വയസ് മാത്രമുള്ളപ്പോഴാണ്. ആ സംഭവം നടന്നതാകട്ടെ കേരളത്തിലും. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയൊരു അഭിമുഖത്തിലായിരുന്നു അതിഥിയുടെ തുറന്ന് പറച്ചില്‍. കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തില്‍ ദര്‍ശനത്തിനായി വന്നപ്പോഴായിരുന്നു താരത്തിന് മോശം അനുഭവമുണ്ടായത്.

''എനിക്ക് 15 വയസായിരുന്നു. ഞങ്ങള്‍ കേരളത്തിലെ ഒരു അമ്പലത്തില്‍ ദര്‍ശനത്തിന് പോയതാണ്. അവിടെ സാരി ഉടുക്കേണ്ടത് നിര്‍ബന്ധമാണ്. എല്ലാവരും സാരി ധരിച്ചു കൊണ്ട് വരി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് എനിക്ക് എന്റെ വയറില്‍ ആരോ കൈ വച്ചതായി അനുഭവപ്പെട്ടത്. മൂന്ന് നാല് തവണ ആ അനുഭവമുണ്ടായി. ഞാന്‍ തിരിഞ്ഞ് നിന്ന് അയാളുടെ കയ്യില്‍ കയറി പിടിച്ചു. അയാളുടെ കരണം പുകച്ചു കൊണ്ട് ഒരടി കൊടുത്തു. അവന്‍ പേടിച്ചു പോയി. എന്താ എന്താ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ അയാളെ നന്നായി ചീത്ത പറഞ്ഞു, അയാളത് ജീവിതത്തില്‍ മറക്കില്ല'' എന്നാണ് അതിഥി റാവു പറഞ്ഞത്.

സിനിമാ ലോകത്തെ പിടിച്ചുലച്ച മീടു തുറന്നു പറച്ചിലുകള്‍ക്ക് പിന്തുണ നല്‍കിയ താരമാണ് അതിഥി. തനിക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ഒരിക്കല്‍ തന്നോട് അത്തരത്തില്‍ സമീപിച്ചിട്ടുണ്ടെന്നും അതിഥി തുറന്നു പറഞ്ഞിരുന്നു. നിനക്ക് അവസരം നല്‍കിയത് ഞങ്ങളാണ് അതിനാല്‍ തിരിച്ച് സഹകരിക്കണം. ഒന്നെങ്കില്‍ സഹകരിക്കണം, അല്ലെങ്കില്‍ സിനിമ ഇല്ല എന്നാണ് അവര്‍ പറഞ്ഞത്. അതിനാല്‍ താന്‍ ആ സിനിമ ഉപേക്ഷിച്ചു എന്നും അതിഥി അന്ന് പറഞ്ഞിരുന്നു.

Aditi Rao Hydari

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് അതിഥി റാവു. മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെ അരങ്ങേറിയ അതിഥിയെ ഒടുവില്‍ സ്‌ക്രീനില്‍ കണ്ടത് ജൂബിലി എന്ന വെബ് സീരീസിലാണ്. മികച്ച പ്രതികരണമാണ് സീരീസിന് ലഭിച്ചത്. ഗാന്ധി ടോക്ക്‌സ്, ലയണസ് എന്നീ സിനിമകളും ഹീരാമണ്ടി എന്ന സീരീസുമാണ് അതിഥിയുടേതായി അണിയറയിലുള്ളത്.

അതേസമയം ഇന്ന് സോഷ്യല്‍ മീഡിയയിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് അതിഥിയുടെ പ്രണയം. നടന്‍ സിദ്ധാർത്ഥും അതിഥിയും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകള്‍. ഇരുവരും ഒരുമിച്ചുള്ള യാത്രകളും പ്രീമിയറുകള്‍ക്കും മറ്റും ഒരുമിച്ച് എത്തുന്നതുമൊക്കെ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ്. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Read more about: aditi rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X