10 ദിവസത്തിനുള്ളില്‍ 5 കിലോ കുറയ്ക്കണം, ഇല്ലെങ്കില്‍ പുറത്ത്! ഐശ്വര്യയോട് നിര്‍മ്മാതാവ്; ധൂം 2വില്‍ നടന്നത്
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ഐശ്വര്യയോളം ഇന്ത്യന്‍ ജനതയെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു നടിയുണ്ടാകില്ല. ഇന്നും ഐശ്വര്യയ്ക്ക് വട്ടം വെക്കാന്‍ ഒരാള്‍ക്കും സാധിച്ചിട്ടില്ല. സൗന്ദര്യവും അഭിനയ മികവുമെല്ലാം ഒരുപോലെ ഒത്തിണങ്ങിയ നായികയായിരുന്നു ഐശ്വര്യ. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തി ഐശ്വര്യ എന്നാല്‍ ഇന്നും ആരാധകര്‍ക്ക് ആവേശമാണ്.
തന്റെ പ്രകടനം കൊണ്ട് ഐശ്വര്യ കയ്യടി നേടിയ നിരവധി സിനിമകളുണ്ട്. ഇന്നും ഐശ്വര്യയുടെ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നുണ്ടെന്നത് അവരുടെ താരപദവിയുടെ വലുപ്പം കാണിച്ചു തരുന്നതാണ്. ഐശ്വര്യ റായ് മിന്നും പ്രകടനം കാഴ്ചവച്ച ചിത്രമായിരുന്നു ധൂം 2. ഹൃത്വിക് റോഷനും അഭിഷേക് ബച്ചനുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇന്നും ആരാധകര്‍ മറന്നിട്ടില്ല ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനം.

ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ സിനിമയായിരുന്നു ധൂം 2. ഐശ്വര്യയുടേയും ഹൃത്വിക് റോഷന്റേയും കെമിസ്ട്രിയും കയ്യടി നേടിയിരുന്നു. അതേസമയം ചിത്രത്തിലെ ഐശ്വര്യയുടെ ഗ്ലാമര്‍ ലുക്ക് ഐക്കോണിക് ആയി മാറുകയും ചെയ്തിരുന്നു. ആദിത്യ ചോപ്രയായിരുന്നു സിനിമയുടെ നിര്‍മ്മാതാവ്. ധൂം 2വില്‍ അഭിനയിക്കാന്‍ ഐശ്വര്യയ്ക്ക് മുന്നില്‍ ഒരു നിബന്ധന വച്ചിരുന്നു ആദിത്യ. പത്ത് ദിവസത്തിനുള്ളില്‍ അഞ്ച് കിലോ കുറയ്ക്കണം.
ധൂം 2വില്‍ അഭിനയിക്കുന്നതിന് മുമ്പ് ഐശ്വര്യ അഭിനയിച്ചത് മണിരത്‌നത്തിന്റെ ഗുരുവിലായിരുന്നു. ഈ ചിത്രത്തിനായി ഐശ്വര്യ വണ്ണം കൂട്ടിയിരുന്നു. അതിനാലാണ് ആദിത്യ ഐശ്വര്യയോട് വണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്ര ചെറിയ സമയത്തിനുള്ളില്‍ വണ്ണം കുറയ്ക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഐശ്വര്യയ്ക്ക് അത് സാധിക്കുമോ എന്ന് പലരും സംശയിച്ചു. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ വണ്ണം കുറച്ച് ഐശ്വര്യ എല്ലാവരേയും ഞെട്ടിച്ചു.
കഠിനമായ വര്‍ക്കൗട്ടിലൂടെയാണ് ഐശ്വര്യ വണ്ണം കുറച്ചത്. അതിരാവിലെ തന്നെ താരം വര്‍ക്കൗട്ട് ആരംഭിക്കുമായിരുന്നു. ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിക്കാനിരുന്ന ഹൃത്വിക് റോഷനില്‍ നിന്നും വണ്ണം കുറയ്ക്കാനുള്ള ടിപ്പുകളും ഐശ്വര്യ സ്വീകരിച്ചിരുന്നു. ഫിസിക്കിന്റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയായിരുന്നു ഹൃത്വിക്. ധൂം 2വിനായി ഹൃത്വിക്കും ആ സമയത്ത് കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്തിരുന്നു.

അതേസമയം ധൂം 2വിലെ ഐശ്വര്യയുടേയും ഹൃത്വിക്കിന്റേയും ചുംബന രംഗം വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. ഐശ്വര്യയുടെ കരിയറില്‍ ആദ്യത്തെ ചുംബന രംഗമായിരുന്നു ധൂം ടുവിലേത്. ഇതിന്റെ പേരില്‍ ഐശ്വര്യയ്ക്ക് ആരാധകരില്‍ നിന്നും വക്കീല്‍ നോട്ടീസ് അടക്കം ലഭിക്കുകയുണ്ടായി. താരത്തെ മാതൃകയായി കാണുന്ന പെണ്‍കുട്ടികളെ വഴി തെറ്റിക്കുമെന്നായിരുന്നു ആരാധകരുടെ ആരോപണം.
അതേസമയം ഐശ്വര്യയും ഹൃത്വിക്കും തമ്മിലുള്ള ചുംബനം രംഗം ഐശ്വര്യ-അഭിഷേക് ബന്ധത്തിലും പ്രശ്‌നമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ സമയത്ത് ഐശ്വര്യയും അഭിഷേകും വിവാഹത്തിനായി തയ്യാറെടുക്കുകയായിരുന്നു. ഐശ്വര്യയുടെ ചുംബന രംഗം ബച്ചന്‍ കുടുംബത്തിന് അതൃപ്തിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു കാരണമാണ് ഐശ്വര്യയുടേയും അഭിഷേകിന്റേയും വിവാഹത്തിന് ഹൃത്വിക്കിനെ ക്ഷണിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications