For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരെ പോലെ ആയിരുന്നു; പക്ഷെ അവളെന്നെ പറ്റിച്ചു'; കങ്കണക്കെതിരെ വന്ന ആദിത്യ പഞ്ചോളി

  |

  ബോളിവുഡിലെ മുൻനിര നായിക നടിയാണ് കങ്കണ. വിവാദങ്ങളുടെ തോഴിയാണെങ്കിലും നടി മികച്ച അഭിനേത്രിയാണെന്നാണ് സിനിമാ ലോകം ഒന്നടങ്കം പറയുന്നത്. നാല് വട്ടം ദേശീയ പുരസ്കാരം സ്വന്തമാക്കിയ കങ്കണ ആക്ഷൻ, കോമഡി തുടങ്ങി എല്ലാ തരത്തിലുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു ക്യൂൻ. ഈ സിനിമയ്ക്ക് ശേഷമാണ് നടി ബോളിവുഡിലെ മുൻനിര നായിക നടിയായി മാറിയത്.

  അതേസമയം പ്രശസ്തിയിലെത്തുന്നതിന് മുമ്പ് ബോളിവുഡിൽ കങ്കണയ്ക്ക് ഒരു മോശം കാലഘട്ടവും ഉണ്ടായിരുന്നു. സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്നു വന്ന കങ്കണ തുടക്കകാലത്ത് മുംബൈയിൽ ഏറെ ബുദ്ധിമുട്ടി.

  ആദിത്യ പഞ്ചോളിയുമായുണ്ടായിരുന്ന ബന്ധവും പിന്നീടുണ്ടായ തർക്കവും കേസുമെല്ലാം നടിയെ സാരമായി ബാധിച്ചിരുന്നു. തന്റെ 18ാം വയസ്സിലാണ് കങ്കണ ആദിത്യ പഞ്ചോളിയുമായി ബന്ധം സ്ഥാപിക്കുന്നത്. വിവാഹിതനും പിതാവുമായ മധ്യവയസ്കനായിരുന്നു അന്ന് ആദിത്യ പഞ്ചോളി. ഇരുവരും ഒരുമിച്ച് പൊതുവേദികളിലും എത്തിയിരുന്നു. എന്നാൽ ഇതിനിടെ ഈ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായി. ആദിത്യ തന്നെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്ന് കങ്കണ ആരോപിച്ചു. ഇയാൾക്കെതിരെ പരാതിയും കൊടുത്തു.

  Also Read: വിവാഹേതര ബന്ധത്തെ പറ്റി ഭാര്യയോട് സംസാരിക്കാറുണ്ട്, ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താനും പറയാറുണ്ട്; ജിയോ ബേബി

  ഇതിനിടെ തന്റെ ഭാ​ഗം വിശദീകരിച്ചു കൊണ്ട് ആദിത്യ പഞ്ചോളിയും രം​ഗത്തെത്തി. താനും കങ്കണയും തമ്മിൽ ഭാര്യയും ഭർത്താവിനെയും പോലെയാണ് കഴിഞ്ഞിരുന്നതെന്നും കങ്കണ തന്നെ വഞ്ചിക്കുകയായിരുന്നെന്നും ആദിത്യ പഞ്ചോളി പറഞ്ഞു. കടമായി 55 ലക്ഷം രൂപ താൻ കങ്കണയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ 30 ലക്ഷത്തോളം നടി തനിക്കിനിയും തരാനുണ്ടെന്നും ആദിത്യ പഞ്ചോളി പറഞ്ഞു.

  Also Read: ബിഗ് ബോസില്‍ പങ്കെടുക്കുമ്പോഴുള്ള എന്റെ സൗന്ദര്യമാണിത്; എനിക്ക് ഞാന്‍ സുന്ദരിയാണെന്ന് ദിയ സന

  'ഞങ്ങൾ ഭാര്യയെയും ഭർത്താവിനെയും പോലെ ആയിരുന്നു. ഞങ്ങൾക്ക് രണ്ട് പേർക്കുമായി യാരി റോഡിൽ ഒരു വീട് പണിയാനിരിക്കുകയായിരുന്നു ഞാൻ. മൂന്ന് വർഷം ഒരു സുഹൃത്തിന്റെയടുത്താണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. ഞാൻ‌ കങ്കണയെ കാണുമ്പോൾ അവളുടെ കൈയിൽ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. 2004 ജൂൺ 27 നാണ് ഞാനവളെ കാണുന്നത്'

  'ആശ ചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിനടുത്ത് ഒരു പയ്യനോടൊപ്പം ബൈക്കിൽ ഇരിക്കുകയായിരുന്നു അവൾ. പെട്ടന്ന് എന്റെയടുത്ത് വന്ന് അവൾ ഹായ് പറഞ്ഞു. കങ്കണയെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയപ്പോൾ അവളെ മുംബൈയിലെത്തുമ്പോൾ സഹായിക്കണം എന്ന് ഒരു സുഹൃത്ത് പറഞ്ഞത് എനിക്കോർമ്മ വന്നു'

  Also Read: പ്രസവ ശേഷം കുഞ്ഞിനെ കാണിച്ചില്ല, ഈ രാത്രി പിന്നിടില്ലെന്ന് പറഞ്ഞു; മകന്റെ ജനനം ജീവിതത്തെ മാറ്റി മറിച്ചു; കനിഹ

  ഞാൻ അവളെ കാണാൻ സമ്മതിക്കുന്നത് വരെ അവൾ എന്നെ നിരന്തരം വിളിക്കാൻ തുടങ്ങി. അന്നവൾ ഒരു ചെറിയ ​ഗ്രാമത്തിൽ നിന്ന് വന്ന പെൺകുട്ടിയായിരുന്നു. ഞാനവളുമായി പ്രണയത്തിലായി. പിന്നീട് സൗത്ത് ആഫ്രിക്കിയിലേക്ക് കങ്കണ ഷൂട്ടിന് പോയതിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും ആദിത്യ പഞ്ചോളി പറഞ്ഞു.

  തിരിച്ചു വന്ന ശേഷം അവൾ മറ്റൊരു നടന് അയച്ച മെസേജുകൾ ഞാൻ കണ്ടു. അവൾ ഉറങ്ങുകയായിരുന്നു. ആ മെസേജുകൾ അത്ര നിഷ്കളങ്കമായിരുന്നില്ല. അന്നാണ് ആദ്യമായി അവളെ അടിച്ചത്. പിന്നീട് പിണക്കം മാറിയിരുന്നെന്നും ആദിത്യ പഞ്ചോളി പറഞ്ഞു.

  Read more about: kangana
  English summary
  when aditya pancholi alleged kangana betrayed him; said we were like husband and wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X