For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ പങ്കെടുക്കുമ്പോഴുള്ള എന്റെ സൗന്ദര്യമാണിത്; എനിക്ക് ഞാന്‍ സുന്ദരിയാണെന്ന് ദിയ സന

  |

  ബിഗ് ബോസ് മലയാളം ഷോ കേരളത്തില്‍ വലിയ തരംഗമായി കഴിഞ്ഞു. ആദ്യ സീസണില്‍ ലഭിച്ചതിനെക്കാളും വലിയ പിന്തുണയാണ് പിന്നീടുള്ള പതിപ്പുകളില്‍ ലഭിച്ചത്. അതേ സമയം ഒന്നാം സീസണില്‍ ജനപ്രീതി സ്വന്തമാക്കിയ മത്സരാര്‍ഥികളില്‍ ഒരാളാണ് ദിയ സന. മോഡലും ആക്ടിവിസ്റ്റുമായ ദിയയുടെ ബിഗ് ബോസിലെ പ്രകടനം പിന്നീട് വിമര്‍ശനങ്ങളായി മാറിയിരുന്നു.

  സോഷ്യല്‍ മീഡിയയിലൂടെ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ദിയ സന പല വിഷയത്തിലും രൂക്ഷമായി പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഫോട്ടോ ചൂണ്ടി കാണിച്ച് ബോഡി ഷെയിമിങ് നടത്തുന്നവര്‍ക്കെതിരെയും ബിഗ് ബോസിലുണ്ടായിരുന്നപ്പോഴത്തെ സൗന്ദര്യത്തെ കുറിച്ചും പറയുകയാണ് ദിയ. താരത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  'ഇത് ബിഗ് ബോസില്‍ പങ്കെടുക്കുമ്പോള്‍ ഉള്ള എന്റെ സൗന്ദര്യമാണ്.. ഞാന്‍ ഈ സൗന്ദര്യത്തെ ഒരുപാട് അഭിമാനത്തോടെയും സന്തോഷത്തോടെയും ആണ് സ്വീകരിച്ചിട്ടുള്ളത്.

  ഞാനെന്റെ ആക്റ്റീവിസവുമായി മുന്നോട്ട് പോകുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇന്ത്യയിലെ തന്നെ നമ്പര്‍ 1 ഷോ യില്‍ എനിക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്ന്..

  പക്ഷെ എനിക്ക് അതിന് ഭാഗ്യമുണ്ടായി. അതും മലയാളം ഒന്നാം സീസണില്‍ തന്നെ... അത് അഭിമാനമായി തന്നെ കാണുന്നു... കാരണം ആ ഷോയില്‍ കൂടി ഉണ്ടായത് എനിക്ക് നേട്ടങ്ങള്‍ മാത്രമാണ്.

  Also Read: വഴക്കിനിടയിൽ ഭാര്യ ഇടിക്കും; ഒടുവിൽ ചതഞ്ഞ കൈയ്യുടെ ഫോട്ടോ അമ്മായിയമ്മയ്ക്ക് കൊടുക്കുമെന്ന് ശ്രീജിത്ത് വിജയ്

  ഇപ്പോള്‍ ഇതിവിടെ എഴുതിയത് ഈ ഫോട്ടോകള്‍ ഇപ്പോഴുള്ള എന്റെ തടിച്ച ശരീരവുമായും ഞാന്‍ ഫില്‍റ്റര്‍ ചെയ്ത് അപ്ലോഡ് ചെയ്ത പടങ്ങളുമായും എഡിറ്റ് ചെയ്ത് എന്നെ ബോഡി ഷൈമിങ് നടത്തുന്നത് കുറച്ചു നാളുകളായി ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ്.

  സോഷ്യല്‍ മീഡിയയിലെ ഒരു 90 ശതമാനം ഫോട്ടോകളും ഫില്‍റ്റര്‍ എഡിറ്റ് ഒക്കെ തന്നെയാണ്. അതിലെ ട്രോളുകളെ ഞാന്‍ തന്നെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും' ദിയ സന പറയുന്നു.

  Also Read: ഇന്നും അതെനിക്ക് അത്ഭുതമാണ്; മോഹിനിയാട്ട മത്സരത്തിനിടെയുണ്ടായ സംഭവം പങ്കുവച്ച് മിയ

  പക്ഷെ അങ്ങനെ ചെയ്യുമ്പോളും എന്തോ എന്നെ ഉപദ്രവിക്കുന്ന, ഷെയിം ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്നവന്റെ മനസുഖം അത് ഉണ്ടാക്കി ഇതുവഴി വന്ന് പോകരുത്. കാരണം അമ്മാതിരി ചെയ്യുന്ന ആളുകള്‍ അറിയാനാണ്.

  സൈബര്‍ ബുളിങ് ബോഡി ഷൈമിങ് ഒക്കെ നടത്തുന്ന നാറികളെ അങ്ങനെ വാഴിക്കരുത്. പ്രതികരിക്കണം എല്ലാവരും. പലരും ഇത്തരം വിഷയങ്ങളില്‍ നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

  Also Read: വിവാഹ നിശ്ചയവും ഡിവോഴ്‌സും ഒരുമിച്ച് നടന്ന ദമ്പതികള്‍; ഗോസിപ്പിന്റെ സത്യാവസ്ഥ പറഞ്ഞ് താരങ്ങള്‍

  എന്നോട് ഒരുപാട് പെണ്‍കുട്ടികള്‍ സംസാരിക്കാറുണ്ട്. അത്‌കൊണ്ടാണ് ഞാന്‍ എന്റെ കാര്യം തന്നെ പറഞ്ഞതും. ഇത് ഞാന്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയി ഉണ്ടോ അന്ന് മുതല്‍ ഉണ്ട്. ഈ ഫോട്ടോകളെല്ലാം അത് ഫില്‍റ്റര്‍ ആയാലും അല്ലെങ്കിലുമൊക്കെ അന്നും ഇന്നും എനിക്ക് ഞാന്‍ തന്നെയാണ് സുന്ദരി.

  എന്റെ ശരീരം, സ്വഭാവം, എല്ലാത്തിനെയും ഞാന്‍ സുന്ദരമായും അഭിമാനത്തോടെയാണ് കാണുന്നത്. എന്നെ പോലെ ഒരുത്തനും ഈ ലോകത്ത് ഇല്ല. ഞാന്‍ മാത്രേ ഉളളൂ.. നന്ദി മക്കളെ.. എന്നുമാണ് ദിയ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  Read more about: diya sana ദിയ സന
  English summary
  Viral: Bigg Boss Malayalam Fame Diya Sana About Makeover And Social Criticism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X