ഒരു കണ്ണ് മാത്രം തുറന്ന് സല്‍മാന്‍ നോക്കി, ഞാനാകെ ഭയന്നു പോയി; ഓര്‍മ്മ പങ്കുവച്ച് ആദിത്യ റോയ് കപൂര്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. വര്‍ഷങ്ങളായി ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ നല്‍കിയും ആരാധകര്‍ക്ക് ആവേശം പകരുകയാണ് സല്‍മാന്‍ ഖാന്‍. ഒരു വശത്ത് സല്‍മാന്റെ സിനിമകളും ജീവിതത്തിലെ സ്വഭാവവുമെല്ലാം പലപ്പോഴും വിമര്‍ശിക്കപ്പെടുമ്പോഴും മറുവശത്ത് സല്‍മാനെക്കുറിച്ച് നല്ലത് മാത്രം പറയാനുള്ളവരുമുണ്ട്. തങ്ങളുടെ കരിയറില്‍ സല്‍മാന്‍ ഖാന്റെ സഹായം വളരെ വലുതാണെന്ന് പലരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതേസമയം തങ്ങളുടെ കരിയര്‍ നശിപ്പിച്ചുവെന്ന ആരോപണവും സല്‍മാനെതിരെ ഉയര്‍ത്തിയവരുമുണ്ട്. എന്തായാലും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം തന്നെയാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തെക്കുറിച്ചുള്ള കഥകള്‍ക്കും ബോളിവുഡില്‍ ഒരു കുറവുമില്ല.

സല്‍മാന്‍ ഖാനൊപ്പം അരങ്ങേറിയ നടനയാണ് ആദിത്യ റോയ് കപൂര്‍. ആഷിഖി 2വിലൂടെ ബോളിവുഡിലെ താരമായി മാറിയ ആദിത്യ ഇന്ന് മുന്‍നിര നായകന്മാരില്‍ ഒരാളാണ്. സല്‍മാന്‍ ഖാന്‍ ചിത്രത്തിലൂടെയായിരുന്നു ആദിത്യയുടെ അരങ്ങേറ്റം. സല്‍മാന്‍ ഖാനും അഝയ് ദേവ്ഗണും ഒരുമിച്ച ലണ്ടന്‍ ഡ്രീംസ് ആയിരുന്നു ആദിത്യയുടെ ആദ്യത്തെ സിനിമ. ചിത്രത്തിലെ ഒരു സപ്പോര്‍ട്ടിംഗ് റോളിലൂടെയായിരുന്നു ആദിത്യ റോയ് കപൂറിന്റെ അരങ്ങേറ്റം. ആദ്യ സിനിമയില്‍ തന്നെ ആദിത്യയ്ക്ക് വലിയ താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കാന്‍ സാധിച്ചു.

ചിത്രീകരണ ഓര്‍മകള്‍

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ലണ്ടന്‍ ഡ്രീംസിന്റെ ചിത്രീകരണ ഓര്‍മകള്‍ പങ്കുവച്ചിരുന്നു ആദിത്യ റോയ് കപൂര്‍. തന്റെ ആദ്യത്തെ രംഗത്തെക്കുറിച്ചും ആദിത്യ മനസ് തുറക്കുന്നുണ്ട്. ലണ്ടനിലെ ഒരു ആശുപത്രിയില്‍ വച്ചുള്ളതായിരുന്നു ഈ രംഗം. സല്‍മാന്‍ ഖാനും അജയ് ദേവ്ഗണും രണ്‍വിജയ് സിംഗുമുണ്ടായിരുന്നു ഈ രംഗത്തില്‍ അഭിനയിക്കാനായി. ആശുപത്രി കിടക്കയില്‍ കിടന്നു കൊണ്ട് സല്‍മാന്‍ ഖാനോട് ദേഷ്യപ്പെടുന്നതായിരുന്നു രംഗം. എന്നാല്‍ താന്‍ ദേഷ്യപ്പെട്ട് സംസാരിച്ചപ്പോള്‍ സല്‍മാന്‍ തന്നോട് ദേഷ്യം പിടിച്ചുവെന്നാണ് ആദിത്യ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പേടിച്ചു പോയി

''എനിക്കറിയാമായിരുന്നു ഇത് അഭിനയം മാത്രമാണെന്ന്. പക്ഷെ അത് ചെയ്യാനുള്ള ധൈര്യം ഉണ്ടാക്കിയെടുക്കണമായിരുന്നു. എനിക്കോര്‍മ്മയില്ല എത്ര റീടേക്കുകളാണ് എടുത്തതെന്ന്. ഭാഗ്യത്തിന് അദ്ദേഹം കണ്ണുകള്‍ അടച്ചു. ഇതോടെ എനിക്കിത്തിരി ധൈര്യം വന്നു. പക്ഷെ ഞാന്‍ കുറച്ച് ഓവര്‍ ആയാണ് ആ ഡയലോഗുകള്‍ പറഞ്ഞത്. ഒരു ഘട്ടത്തില്‍ സല്‍മാന്‍ ഭായ് ഒരു കണ്ണ് മാത്രം തുറന്ന് എന്നെ നോക്കി. എന്താണ് എന്ന് ചോദിച്ചു'' എന്നായിരുന്നു ആദിത്യ റോയ് കപൂര്‍ പറഞ്ഞത്. സല്‍മാന്റെ ചോദ്യം കേട്ടതും പേടിച്ചു പോയ താന്‍ ഉടനെ തന്നെ മാപ്പ് ചോദിച്ചുവെന്നും എന്നാല്‍ സല്‍മാന്‍ ഖാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും ആദിത്യ ഓര്‍ക്കുന്നു.

ശേഷം എല്ലാം ശരിയായി

''ഒരു നിമിഷത്തേക്ക് അദ്ദേഹം എന്നെ പേടിപ്പിച്ചു കളഞ്ഞു. പക്ഷെ അതിന് ശേഷം എല്ലാം ശരിയായി. താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും ഇതൊക്കെ അഭിനയം ആണെന്നും സല്‍മാന്‍ ഭായ് പറഞ്ഞു. അജയ് സാറും സല്‍മാന്‍ ഭായിയും എന്നെ വളരെയധികം കംഫര്‍ട്ട് ആക്കി. പിന്നെയെല്ലാം എളുപ്പമായിരുന്നു'' എന്നാണ് ആദിത്യ പറയുന്നത്. എന്തായാലും സിനിമ വലിയ വിജയമായി മാറിയില്ലെന്നതാണ് വസ്തുത. പക്ഷെ ആദിത്യയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ആഷിഖി 2വിലൂടെ ആദിത്യ താരമായി മാറുകയും ചെയ്തു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
മലംഗ്

സൂപ്പര്‍ ഹിറ്റായി മാറിയ മലംഗ് ആണ് ആദിത്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ദിഷ പഠാനിയായിരുന്നു ചിത്രത്തിലെ നായിക. ഇപ്പോള്‍ പുതിയ ആക്ഷന്‍ ചിത്രത്തിന്റെ തിരക്കിലാണ് ആദിത്യ റോയ് കപൂര്‍. തമിഴ് ഹിറ്റ് ചിത്രമായ തടം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. ഈ ചിത്രത്തിലാണ് ആദിത്യ ഇപ്പോള്‍ അഭിനയിക്കുന്നത്. ഡല്‍ഹിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രീകരണം പൂര്‍ത്തിയായ ദിവസം ഗിത്താര്‍ വായിച്ച് ചുറ്റുമുണ്ടായിരുന്നവര്‍ക്ക് ആനന്ദം പകരുകയും ചെയ്തു ആദിത്യ. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. മൃണാല്‍ ഠാക്കൂര്‍ ആണ് ചിത്രത്തിലെ നായിക. ഓം ആണ് ആദിത്യയുടെ മറ്റൊരു പുതിയ സിനിമ.

More from Filmibeat

Read more about: salman khan aditya roy kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X