ഗര്‍ഭിണിയാണെന്ന് ഐശ്വര്യ പറഞ്ഞില്ല, പുകവലിച്ചിരുന്നേല്‍ എന്തായേനെ; രക്ഷയ്ക്കായി ഓടിയെത്തി ബച്ചന്‍

ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികയാണ് ഐശ്വര്യ റായ്. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലെ താരറാണിയായി വളര്‍ന്ന സുന്ദരി. ലുക്കിലാണെങ്കിലും വര്‍ക്കിലാണെങ്കിലും ഐശ്വര്യയെ വെല്ലാന്‍ ആളില്ല. അന്നും ഇന്നും ആരാധകരുടെ മനസില്‍ ഐശ്വര്യയ്ക്കു സ്ഥാനത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഐശ്വര്യയെ സ്‌ക്രീനില്‍ കാണാന്‍ ഇന്നും ആരാധകര്‍ ഓടിയെത്തും.

ഹിറ്റുകളും ക്ലാസിക്കുകളും ഒരുപാടുണ്ട് ഐശ്വര്യയുടെ കരിയറില്‍. മണിരത്‌നം മുതല്‍ സഞ്ജയ് ലീല ബന്‍സാലി വരെയുള്ള നിരവധി ലെജന്റുകളുടെ നായികയാകാനും ഐശ്വര്യയ്ക്ക് സാധിച്ചു. എന്നാല്‍ മിക്കവരേയും പോലെ പല സിനിമകളും നഷ്ടമാവുകയും ചെയ്തിട്ടുണ്ട് ഐശ്വര്യയ്ക്ക്. ഇതില്‍ വലിയ സംവിധായകരുടെ സിനിമകളും സൂപ്പര്‍ ഹിറ്റുകളുമുണ്ട്.

Aishwarya Rai

അങ്ങനെ ഐശ്വര്യയ്ക്ക് നഷ്ടമായ സിനിമയാണ് ഹീറോയിന്‍. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത സിനിമ 2012 ലാണ് പുറത്തിറങ്ങുന്നത്. ഐശ്വര്യയ്ക്ക് പകരം ചിത്രത്തില്‍ നായികയായത് മറ്റൊരു സൂപ്പര്‍ നായികയായ കരീന കപൂറാണ്. ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍. ഫാഷന്‍ എന്ന സിനിമയിലൂടെ പ്രിയങ്ക ചോപ്ര, കങ്കണ റണാവത്ത് എന്നിവര്‍ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സംവിധായകന്‍. ബോളിവുഡില്‍ വലിയ ചര്‍ച്ചയായ ചിത്രമാണ് ഫാഷന്‍.

ഫാഷന് പിന്നാലെ ഭണ്ഡാര്‍ക്കര്‍ ഒരുക്കുന്ന ഹീറോയിന്‍ എന്ന സിനിമയില്‍ അഭിനയിക്കണമെന്ന് ഐശ്വര്യക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ഐശ്വര്യ സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ ഐശ്വര്യ ഗര്‍ഭിണിയായി. എന്നാല്‍ ഇക്കാര്യം ഐശ്വര്യ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറെ അറിയിച്ചില്ല. തന്റെ നായിക ഗര്‍ഭിണിയാണെന്ന വിവരം അദ്ദേഹം അറിയുന്നത് വാര്‍ത്തകളിലൂടെയാണ്. അതോടെ സംവിധായകന് ഐശ്വര്യയോട് ദേഷ്യമായി.

ഹീറോയിനില്‍ ഐശ്വര്യ അഭിനയിക്കേണ്ടിയിരുന്നത് സിനിമാ നടിയുടെ വേഷമാണ്. കഥാപാത്രം പുകവലിക്കുന്ന രംഗങ്ങളും അതികഠിനമായ സ്റ്റെപ്പുകളുള്ള ഡാന്‍സ് നമ്പറുമുണ്ട്. ഗര്‍ഭിണിയായ ഐശ്വര്യ ഇതെല്ലാം ചെയ്താല്‍ വയറ്റിലുള്ള കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ദോഷം സംഭവിക്കുമോ എന്ന് ഭണ്ഡാര്‍ക്കര്‍ ഭയന്നു. ഐശ്വര്യയുടെ കുഞ്ഞിന് എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ തന്നെയത് മാനസികമായി ബാധിച്ചേനെ എന്നാണ് മധുര്‍ ഭണ്ഡാര്‍ക്കര്‍ അന്ന് പറഞ്ഞത്. ഐശ്വര്യ ഗര്‍ഭിണിയാണെന്ന കാര്യം തന്നില്‍ നിന്ന് മറച്ചു വെച്ചെന്നും അന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണം എട്ട് ദിവസം താന്‍ ഓഫീസില്‍ പോയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗര്‍ഭിണിയാണെന്ന വിവരമറിയാതെ ഷൂട്ട് തുടങ്ങിയിരുന്നെങ്കില്‍ സിനിമയെ സാരമായി തന്നെ ബാധിച്ചേനെ. 65 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു സിനിമയ്ക്കുണ്ടായിരുന്നത്. അപ്പോഴേക്കും നടി ആറോ ഏഴോ മാസം ഗര്‍ഭിണിയാവും. ആ ഘട്ടത്തില്‍ നായികയെ മാറ്റുകയോ ഷൂട്ടിംഗ് നിര്‍ത്തേണ്ടി വരികയോ ചെയ്താല്‍ വലിയ നഷ്ടം തന്നെ നിര്‍മ്മാതാക്കള്‍ക്ക് സംഭവിച്ചേനെ.

Aishwarya Rai

സംഭവം അന്ന് വലിയ ചര്‍ച്ചയായി മാറി. സംവിധായകനില്‍ നിന്നും ഇത്രയും പ്രധാനപ്പെട്ടൊരു കാര്യം മറച്ചുവച്ചതിന് ഐശ്വര്യയ്ക്ക് കടുത്ത വിമര്‍ശനവും നേരിടേണ്ടി വന്നു. ആ സമയം ഐശ്വര്യയ്ക്ക് പിന്തുണയുമായി വന്നത് ഭര്‍ത്താവ് അഭിഷേക് ബച്ചന്റെ പിതാവും നടനുമായ അമിതാഭ് ബച്ചനാണ്. ഒരു നടി ഗര്‍ഭിണി ആവരുതെന്ന് ഒരു കരാറും ഇല്ലെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു.

എന്തായാലും സിനിമയില്‍ നിന്നും ഐശ്വര്യ പിന്മാറി. പകരം കരീന കപൂര്‍ ചിത്രത്തിലെ നായികയായി. എന്നാല്‍ സിനിമ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു. എങ്കിലും ചിത്രത്തിലെ പാട്ടുകളും കരീനയുടെ പ്രകടനവും ആരാധകരുടെ കയ്യടി നേടി.

മോഡലിംഗിലൂടെയാണ് ഐശ്വര്യ റായ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മിസ് വേള്‍ഡ് പുരസ്‌കാരം നേടിയതോടെ ലോക ശ്രദ്ധ നേടി. തുടര്‍ന്നായിരുന്നു സിനിമാ എന്‍ട്രി. ഐശ്വര്യ റായ് കരിയര്‍ ആരംഭിക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. മണിരത്‌നം ഒരുക്കിയ ഇരുവരിലൂടൊയണ് ഐശ്വര്യ റായ് അരങ്ങേറുന്നത്. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഇന്ത്യന്‍ സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ് ഇരുവര്‍.

1997 ലാണ് ഇരുവര്‍ പുറത്തിറങ്ങുന്നത്. പിന്നാലെ അതേ വര്‍ഷം തന്നെ ഓര്‍ പ്യാര്‍ ഹോ ഗയ എന്ന ചിത്രത്തിലൂടെ ഐശ്വര്യ റായ് ബോളിവുഡിലുമെത്തി. എന്നാല്‍ ഐശ്വര്യയുടെ കരിയറിലെ ആദ്യത്തെ വിജയം 1998 ല്‍ പുറത്തിറങ്ങിയ ജീന്‍സ് ആണ്. തമിഴ് സിനിമയിലെ വലിയ ഹിറ്റുകളിലൊന്നാണ് ജീന്‍സ്. മുടക്കുമുതലിന്റെ കാര്യത്തിലും കാര്യത്തിലും അക്കാലത്തെ ഏറ്റവും വലിയ സിനിമയായിരുന്നു ജീന്‍സ്.

പിന്നീട് ഐശ്വര്യ റായ് ബോളിവുഡില്‍ സജീവമായി മാറുകയായിരുന്നു. ബോളിവുഡിലെ പ്രമുഖ സംവിധായകരെല്ലാം ഐശ്വര്യയുടെ ഡേറ്റിനായി അലയുകയായിരുന്നു. മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട് ഐശ്വര്യ റായ്. ഹം ആപ്‌കെ ഹേ കോന്‍, ദേവ്ദാസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് താരത്തെ തേടി ഫിലിംഫെയര്‍ എത്തിയത്. രണ്ട് സിനിമകളും സംവിധാനം ചെയ്തത് സഞ്ജയ് ലീല ബന്‍സാലിയാണ്.

ഹിന്ദിയിലും തമിഴിലും ഒരുപടി നല്ല സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട് ഐശ്വര്യ റായ്. മോഹന്‍ലാലിന്റെ നായികയായി അരങ്ങേറിയ ഐശ്വര്യ മമ്മൂട്ടിയ്‌ക്കൊപ്പം കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിലും കയ്യടി നേടി. റെയ്‌കോട്ട്, ഗുസാരിഷ്, ഛോഖര്‍ ബലി, മൊഹബത്തേന്‍, രാവണന്‍, യേ ദില്‍ ഹെ മുഷ്ഖില്‍, ജോദാ അക്ബര്‍ തുടങ്ങിയ സിനിമകളിലെ ഐശ്വര്യയുടെ പ്രകടനവും കയ്യടി നേടിയവയാണ്.

ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ പൊന്നിയിന്‍ സെല്‍വന്‍ 2 ആണ്. രണ്ട് ഭാഗങ്ങളിലും ഐശ്വര്യ കയ്യടി നേടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ റായ് തമിഴിലേക്ക് തിരികെ വരുന്നത് പൊന്നിയിന്‍ സെല്‍വനിലൂടെയാണ്. ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവും താരം നടത്തുന്നത് ഈ സിനിമയിലൂടെയാണ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് അഭിനയിച്ചത്.

നടന്‍ അഭിഷേക് ബച്ചനാണ് ഐശ്വര്യയുടെ ഭര്‍ത്താവ്. 2007 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. 2011 ല്‍ ഇരുവരുടേയും മകള്‍ ആരാധ്യയും പിറന്നു. ഇന്ന് ആരാധകര്‍ക്ക് സുപരിചതയാണ് ആരാധ്യ. ഐശ്വര്യയ്‌ക്കൊപ്പം പല പൊതുവേദികളിലും ഐശ്വര്യ എത്താറുണ്ട്‌.

അതേസമയം കഴിഞ്ഞ കുറേനാളുകളായി ഐശ്വര്യയും അഭിഷേകും പിരിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. തുടക്കത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് ഐശ്വര്യയും അഭിഷേകും പിരിയാന്‍ കാരണം അഭിഷേകിന്റെ അമ്മയും സഹോദരിയുമാണെന്നാണ്. ജയ ബച്ചനും ശ്വേത ബച്ചനും ഐശ്വര്യയുമായി പിണക്കത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ഇത് ഐശ്വര്യയുടേയും അഭിഷേകിന്റെയും ദാമ്പത്യ ജീവിതത്തേയും ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

പല പൊതുവേദികളിലും ഐശ്വര്യേയും മകളേയും ജയയും ശ്വേതയും അവഗണിച്ചത് വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. പല പൊതു പരിപാടികള്‍ക്കും ഐശ്വര്യയും മകളും വന്നത് ബച്ചന്‍ കുടുംബത്തിനൊപ്പമായിരുന്നു. അതിലും വിവാഹ മോചന വാര്‍ത്തകളെ ശക്തിപ്പെടുത്തി. എന്നാല്‍ പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് ഐശ്വര്യയും അഭിഷേകും പിരിയാന്‍ കാരണം അഭിഷേകിന് മറ്റൊരു നടിയുമായുള്ള ബന്ധം ആണെന്നാണ്.

നടി നിമ്രത് കൗറും അഭിഷേക് ബച്ചനും നേരത്തെ ദസ്വി എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സമയത്ത് ഇരുവരും പ്രണയത്തിലായി. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബച്ചന്‍ കുടുംബം അഭിഷേകിനെ ശകാരിക്കുന്നതിന് പകരം പ്രതിരോധിക്കുകയാണ് ചെയ്തത്. ഇത് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ വഷളാക്കിയെന്നും അതാണ് പിരിയാന്‍ കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. എന്നാല്‍ വാര്‍ത്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഐശ്വര്യയും അഭിഷേകും പൊതുവേദികളിലും വിവാഹങ്ങളിലും ഒരുമിച്ചെത്തി.

Read more about: aishwarya rai amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X