മനീഷയ്ക്ക് വേണ്ടി ഐശ്വര്യയെ ഉപേക്ഷിച്ച് കാമുകന്‍; ആഷിന്റെ പ്രണയലേഖനങ്ങള്‍ പൊക്കി മനീഷ; അന്ന് നടന്നത്!
വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല ബോളിവുഡില്‍ താരങ്ങള്‍ക്കിടയിലെ വഴക്കും അഭിപ്രായ ഭിന്നതകളുമൊക്കെ സ്ഥിരം സംഭവങ്ങളാണ്. ബോളിവുഡിലെ മിക്ക വലിയ താരങ്ങളും പരസ്പരം വഴക്കിട്ടും പിണങ്ങിയും ഇണങ്ങിയും ഒക്കെയാണ് ഇവിടെ വരെ എത്തിയത്. നടിമാര്‍ക്ക് ഇടയിലും പലപ്പോഴും വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ ബോളിവുഡിന്റെ സൂപ്പര്‍ നായികമാരായ ഐശ്വര്യ റായിയും മനീഷ കൊയ്രാളയും തമ്മില്‍ വിവാദമായൊരു പോര് അരങ്ങേറിയിരുന്നു.
മനീഷ കൊയ്രാളയുടെ കാമുകനുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു ഇരുവര്‍ക്കുമിടയിലെ വഴക്കിന്റെ കാരണം. 1994 ലാണ് സംഭവം നടക്കുന്നത്. ഐശ്വര്യയ്ക്ക് വേണ്ടി മോഡലായ രാജീവ് മുല്‍ചന്ദാനി മനീഷയെ ഉപേക്ഷിച്ചു എന്നായിരുന്നു അന്നത്തെ ഗോസിപ്പ് കോളങ്ങള്‍ ഭരിച്ച പ്രധാനവാര്‍ത്ത. ഈ സംഭവം നടക്കുമ്പോള്‍ ഐശ്വര്യ വെറും ഒരു മോഡലും മനീഷ ബോളിവുഡിലെ മുന്‍നിര നായികനടിയുമായിരുന്നു. ഈ സംഭവത്തെക്കുറിച്ച് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് 1999 ല്‍ നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ സംസാരിച്ചിരുന്നു.

'1994 ന്റെ തുടക്കത്തില്‍ ഒരു പ്രമുഖ മാഗസിന്‍ ഒരു റെഡ് ഹോട്ട് സ്‌കൂപ്പുമായി എത്തി. രാജീവ് മനീഷയ്ക്ക് വേണ്ടി എന്നെ ഉപേക്ഷിച്ചുവെന്നായിരുന്നു അവര്‍ എഴുതിയത്. ഇതറിഞ്ഞ നിമിഷം ഞാന്‍ രാജീവിനെ വിളിച്ചു. എന്താണ് ഇതെല്ലാം എന്നു ചോദിച്ചു. രാജീവ് എന്റെ നല്ല സുഹൃത്തായിരുന്നു. അതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല. നിങ്ങളുടെ പ്രണയകഥയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. രണ്ട് മാസത്തിന് ശേഷം അവരുടെ ബന്ധം തകര്‍ന്നു. ഓരോ രണ്ട് മാസം കൂടുമ്പോഴും മനീഷ പ്രണയത്തിലാകുമായിരുന്നു,' എന്നാണ് ഐശ്വര്യ റായ് അന്ന് പറഞ്ഞത്.
'95 ഞാന്‍ ബോംബെ സിനിമ കണ്ടു, അത് ഗംഭീരമാണെന്ന് തോന്നി. ഗംഭീരമാണെന്ന് തോന്നി. ഏപ്രില്‍ ഒന്നിനാണ് ഞാന്‍ മുംബൈയിലെത്തുന്നത്. യാദൃശ്ചികമായി രാജീവ് എന്നെ വിളിച്ചു. ആ സിനിമയില്‍ മനീഷ എത്ര നന്നായിരുന്നുവെന്ന് ഞാന്‍ രാജീവിനോട് പറയുകയായിരുന്നു. അവളെ അഭിനന്ദിക്കാനൊരു ബൊക്കെ അയക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. പൊട്ടിച്ചിരിച്ചു കൊണ്ട് നീ പത്രം വായിക്കാറില്ലേ എന്നായിരുന്നു രാജീവ് ചോദിച്ചത്. രാജീവ് എനിക്കെഴുതിയ ചില പ്രണയലേഖനങ്ങള്‍ താന്‍ കണ്ടെത്തിയതായി മനീഷ പറഞ്ഞെന്ന് രാജീവ് എന്നെ അറിയിച്ചു,' ഐശ്വര്യ പറയുന്നു.
എന്നാല്‍ അത് തന്നെ ഞെട്ടിക്കുന്നതായിരുന്നു എന്നാണ് ഐശ്വര്യ റായ് പറഞ്ഞത്. അതേസമയം, ആ ആര്‍ട്ടിക്കിളിന് എന്തെങ്കിലും ആധികാരികതയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് 94 ജൂലൈയില്‍ തന്നെ പുറത്ത് വരാതിരുന്നത് എന്നാണ് ഐശ്വര്യ ചോദിച്ചത്. കൂടാതെ, അതാണ് അവളും രാജീവും പിരിയാനുള്ള കാരണമെങ്കില്‍ ഒമ്പത് മാസം കഴിഞ്ഞ ശേഷം മാത്രം പുറത്ത് വരുന്നത് എന്തുകൊണ്ടാണെന്നും ഐശ്വര്യ ചോദിച്ചു.

ഈ സംഭവങ്ങള്‍ തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്നും താന്‍ ദിവസങ്ങളോളം കരഞ്ഞെന്നും ഐശ്വര്യ റായ് തുറന്ന് പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കിയെന്നും ആരെങ്കിലും തന്റെ പേര് പറഞ്ഞാല്‍ അപ്പോള്‍ മനീഷയുടെ പേര് വരുമെന്നും, അതുപോലെ തിരിച്ചും സംഭവിക്കാറുണ്ടായിരുന്നെന്നും ഐശ്വര്യ പറഞ്ഞിരുന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ വിഷയം പൊക്കി കൊണ്ടുവരുന്നുണ്ടെന്നും ഇത് കേവലം ഒരു ബന്ധം നഷ്ടമായതിന്റെ പുറത്ത് ഉള്ളതല്ലെന്നും മറ്റെന്തൊക്കെയോ ആണെന്നും ഐശ്വര്യ സംശയം പ്രകടിപ്പിച്ചിരുന്നു.
എന്തായാലും കാലാന്തരത്തില്‍ ആ വാര്‍ത്തയും കെട്ടടങ്ങി. ഐശ്വര്യ ബോളിവുഡിലെ സൂപ്പര്‍ താരമായി വളരുകയും ചെയ്തു. മനീഷ പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടു നിന്നുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്നു. ഒടിടിയിലൂടെയായിരുന്നു മനീഷയുടെ തിരിച്ചുവരവ്. ഐശ്വര്യ റായ് ഇന്നും അഭിനയത്തില്‍ സജീവമായി തന്നെയുണ്ട്.


Click it and Unblock the Notifications











