മനീഷയ്ക്ക് വേണ്ടി ഐശ്വര്യയെ ഉപേക്ഷിച്ച കാമുകന്‍, പ്രണയലേഖനം പൊക്കി; അവള്‍ കാരണം ഒരുപാട് കരഞ്ഞുവെന്ന് ഐശ്വര്യ
താരങ്ങള്‍ക്കിടയിലെ പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം ബോളിവുഡില്‍ പതിവാണ്. അടുത്ത സുഹൃത്തുക്കള്‍ പോലും തല്ലിപ്പിരിയുകയും വര്‍ഷങ്ങളോളം മുഖം കൊടുക്കാതെ നടക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ പിണങ്ങിയ രണ്ടു പേരാണ് മനീഷ കൊയിരാളയും ഐശ്വര്യ റായ് ബച്ചനും. ഇരുവരും തമ്മിലുള്ള പിണക്കത്തിന് കാരണം ഒരു പുരുഷന്‍ ആണ്.
മോഡലായ രാജീവ് മന്‍ചന്ദാനിയുമായുള്ള പ്രണയത്തെ ചൊല്ലിയാണ് ഐശ്വര്യയും മനീഷയും പിണങ്ങുന്നത്. സംഭവം നടക്കുന്നത് 1994ലാണ്. രാജീവും മനീഷയും പ്രണയത്തിലായിരുന്നു. ഇതിനിടെയാണ് ഒരു വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടുന്നത്. മനീഷയ്ക്ക് വേണ്ടി രാജീവ് ഐശ്വര്യയെ ഉപേക്ഷിച്ചു എന്നായിരുന്നു വാര്‍ത്തകള്‍.

സംഭവം നടക്കുമ്പോള്‍ ഐശ്വര്യ വെറും ഒരു മോഡലും മനീഷ ബോളിവുഡിലെ മുന്‍നിര നായിക നടിയുമായിരുന്നു. അന്നത്തെ സംഭവങ്ങളെക്കുറിച്ച് പിന്നീടൊരു അഭിമുഖത്തില്‍ ഐശ്വര്യ തന്നെ തുറന്ന് സംസാരിക്കുന്നുണ്ട്. '1994 ന്റെ തുടക്കത്തില്‍ ഒരു പ്രമുഖ മാഗസിന്‍ ഒരു റെഡ് ഹോട്ട് സ്‌കൂപ്പുമായി എത്തി. രാജീവ് മനീഷയ്ക്ക് വേണ്ടി എന്നെ ഉപേക്ഷിച്ചു എന്നാണ് അവര്‍ എഴുതിയത്. അറിഞ്ഞ നിമിഷം ഞാന്‍ രാജീവിനെ വിളിച്ചു. എന്താണ് ഇതെല്ലാം എന്നു ചോദിച്ചു. രാജീവ് എന്റെ നല്ല സുഹൃത്തായിരുന്നു. അതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല'' എന്നാണ് ഐശ്വര്യ പറഞ്ഞത്.
താന്‍ രാജീവിനോട് നിങ്ങളുടെ പ്രണയകഥയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞുവെന്നും എന്നാല്‍ രണ്ട് മാസത്തിന് ശേഷം അവരുടെ ബന്ധം തകര്‍ന്നുവെന്നുമാണ് ഐശ്വര്യ പറയുന്നത്. ഓരോ രണ്ട് മാസം കൂടുമ്പോഴും മനീഷ പ്രണയത്തിലാകുമായിരുന്നു എന്നും ഐശ്വര്യ പരിഹാസ രൂപേണ പറയുന്നുണ്ട്. മനീഷയ്ക്ക് തന്നോടുണ്ടായിരുന്ന പിണക്കത്തെക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നുണ്ട്.
'95 ഞാന്‍ ബോംബെ സിനിമ കണ്ടു, ഗംഭീരമാണെന്ന് തോന്നി. ഏപ്രില്‍ ഒന്നിനാണ് ഞാന്‍ മുംബൈയിലെത്തുന്നത്. യാദൃശ്ചികമായി രാജീവ് എന്നെ വിളിച്ചു. ആ സിനിമയില്‍ മനീഷ എത്ര നന്നായിരുന്നുവെന്ന് ഞാന്‍ രാജീവിനോട് പറഞ്ഞു.. അവളെ അഭിനന്ദിക്കാനായി ബൊക്കെ അയക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്നും പറഞ്ഞു. പൊട്ടിച്ചിരിച്ചു കൊണ്ട് നീ പത്രം വായിക്കാറില്ലേ എന്നായിരുന്നു രാജീവ് ചോദിച്ചത്'' ഐശ്വര്യ പറയുന്നു. അപ്പോഴാണ് വിവാദങ്ങളെക്കുറിച്ച് ഐശ്വര്യ അറിയുന്നത്.
രാജീവ് തനിക്കെഴുതിയ ചില പ്രണയലേഖനങ്ങള്‍ കണ്ടെത്തിയതായി മനീഷ പറഞ്ഞെന്ന് രാജീവ് അറിയിച്ചുവെന്നാണ് ഐശ്വര്യ പറയുന്നത്. തന്നെ ഞെട്ടിക്കുന്നതായിരുന്നു ആ വാര്‍ത്ത എന്നാണ് ഐശ്വര്യ റായ് പറഞ്ഞത്. ആ ആര്‍ട്ടിക്കിളിന് എന്തെങ്കിലും ആധികാരികതയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് 94 ജൂലൈയില്‍ തന്നെ പുറത്ത് വരാതിരുന്നത് എന്നും ഐശ്വര്യ ചോദിക്കുന്നുണ്ട്. വാര്‍ത്തയില്‍ പറയുന്നത് പോലെ തന്റെ പ്രണയലേഖനങ്ങളാണ് മനീഷയും രാജീവും പിരിയാനുള്ള കാരണമെങ്കില്‍ ഇക്കാര്യം പുറത്ത് വരാന്‍ ഒമ്പത് മാസം വേണ്ടി വന്നത് എന്തുകൊണ്ടാണെന്നും ഐശ്വര്യ ചോദിക്കുന്നുണ്ട്.

ഈ സംഭവങ്ങള്‍ പക്ഷെ ഐശ്വര്യയെ സാരമായി തന്നെ ബാധിച്ചു. ദിവസങ്ങളോളം കരഞ്ഞെന്നും ഐശ്വര്യ റായ് തുറന്ന് പറഞ്ഞിരുന്നു. അതിന് ശേഷം ആരെങ്കിലും തന്റെ പേര് പറഞ്ഞാല്‍ അപ്പോള്‍ മനീഷയുടെ പേര് വരുമെന്നും, അതുപോലെ തിരിച്ചും സംഭവിക്കാറുണ്ടായിരുന്നെന്നും ഐശ്വര്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ വിഷയം പൊക്കി കൊണ്ടുവരുന്നുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്.
എന്തായാലും അന്നത്തെ മോഡലില്‍ നിന്നും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി ഐശ്വര്യ റായ് വളര്‍ന്നു. മനീഷയാകട്ടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് നായികമാരില്‍ ഒരാളുമായി. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്ത് അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് മനീഷ. നെറ്റ്ഫ്‌ളിക്‌സിന്റെ ഹീരാമണ്ഡി സീരീസിലെ മനീഷയുടെ പ്രകടനം കയ്യടി നേടിയിരുന്നു.


Click it and Unblock the Notifications











