Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
പ്രേതബാധ പേടിച്ച് ഓടി ഐശ്വര്യ റായ്; ഞാനില്ലെന്ന് റാണിയും; ഒടുവില്‍ വിദ്യ ബാലന് എത്തിയപ്പോള്‍!
മലയാളത്തിലെ ക്ലാസിക് ഹിറ്റുകളിലൊന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയും തിലകനും നെടുമുടി വേണുവും ഇന്നസെന്റുമൊക്കെ അണിനിരന്ന ചിത്രം വന്‍ വിജയമാവുക മാത്രമല്ല മറ്റ് പലഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂല്‍ ഭുലയ്യ. പ്രിയദര്ശന് ആയിരുന്നു ഭൂല്‍ ഭുലയ്യ ഒരുക്കിയത്. അക്ഷയ് കുമാറിയിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷത്തിലെത്തിയത്. പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടോളം പിന്നിട്ടിരിക്കുകയാണ് ഭൂല്‍ ഭുലയ്യ.
സാരിയിൽ സ്റ്റൈലൻ ലുക്കിൽ അമൃത നായർ, ചിത്രം വൈറലാവുന്നു
വിദ്യ ബാലനും അക്ഷയ് കുമാറും ഷൈനി അഹൂജയും അമീഷ പട്ടേലുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഡോക്ടര്‍ ആദിത്യ ശ്രീവാസ്തവ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തിയത്. അവ്നി എന്നായിരുന്നു വിദ്യ ബാലന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പരേഷ് റാവല്‍, മനോജ് ജോഷി, വിക്രം ഗോഖലെ, രാജ്പാല് യാദവ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ തയ്യാറെടുക്കുകയാണ്. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യന് ആണ് നായകന്.

അക്ഷയ് കുമാറിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നാണ് ഭൂല്‍ ഭുലയ്യ. പക്ഷെ രസകരമായ വസ്തുത ചിത്രത്തിന്റെ ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം മാത്രമാണ് അക്ഷയ് കുമാര്‍ സ്ക്രീനിലെത്തുന്നത് എന്നതാണ്. സമാനമായിരുന്നു മലയാളത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ വരവും. വിദ്യ ബാലന്റെ പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. മലയാളത്തില്‍ ശോഭന ചെയ്ത വേഷമായിരുന്നു ഹിന്ദിയില്‍ വിദ്യ ചെയ്തത്. എന്നാല്‍ രസകരമായ മറ്റൊരു വസ്തുത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം മനസില്‍ കണ്ടിരുന്നത് ഐശ്വര്യ റായിയെയായിരുന്നു എന്നതാണ്.

ഐശ്വര്യ പക്ഷെ ചിത്രം നിരസിക്കുകയായിരുന്നു. ഐശ്വര്യ സിനിമ വേണ്ടെന്ന് വെക്കാനുള്ള കാരണവും വിചിത്രമായിരുന്ന്ു. തന്റെ കഥാപാത്രം പ്രേതബാധിതയാണെന്നതായിരുന്നു ഐശ്വര്യ ആ വേഷം നിരസിക്കാനുള്ള കാരണം. ഐശ്വര്യയ്ക്ക് പിന്നാലെ ആ വേഷം ചെയ്യാനുള്ള ഓഫര്‍ ലഭിച്ചത് മറ്റൊരു സൂപ്പര്‍ നായികയായിരുന്ന റാണി മുഖര്ജിയ്ക്കായിരുന്നു. എന്നാല്‍ റാണിയും ചിത്രം നിരസിച്ചു. ഇതോടെയായിരുന്നു യുവനടിയായിരുന്ന വിദ്യ ബാലനെ തേടി ചിത്രമെത്തുന്നത്. വിദ്യ കഥാപാത്രം ചെയ്യാന്‍ തയ്യാറാവുകയും പിന്നീട് വിദ്യയുടെ കരിയര്‍ കുതിച്ചുയരുകയുമായിരുന്നു.

ചിത്രത്തിലൂടെ ഹിറ്റായി മാറിയതായിരുന്നു ഹരേ റാം ഹരേ കൃഷ്ണ എന്ന ഗാനം. എന്നാല്‍ ഈ പാട്ട് ആദ്യം സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സിനിമയുടെ അവസാനം എന്‍ഡ് ക്രെഡിറ്റില്‍ മാത്രം കാണിച്ച പാട്ട് പ്രൊമോഷന് വേണ്ടി തയ്യാറാക്കിയതായിരുന്നു. പക്ഷെ പാട്ട് സൂപ്പര്‍ഹിറ്റായി മാറിയതോടെ സിനിമ പുറത്തിറങ്ങി ആഴ്ചകള്‍ക്ക് ശേഷം ഈ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്തത് അമീഷ പട്ടേല്‍ ആയിരുന്നു. പക്ഷെ അമീഷയ്ക്ക് മുമ്പ് ഈ വേഷം ചെയ്യാനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത് കത്രീന കൈഫിനെയായിരുന്നു. പക്ഷെ രാധയാകാനുള്ള ഓഫര്‍ കത്രീന നിരസിച്ചു. ഇതോടെ അമീഷയിലേക്ക് ഈ റോള്‍ എത്തുകയായിരുന്നു.
നീ ഭയങ്കരനാണല്ലോ! പെങ്ങളെ കൂട്ടാതെ വന്നതിന് സല്മാന് ഇറക്കിവിട്ടെന്ന് സഹോദരീ ഭര്‍ത്താവ്
Recommended Video

മലയാളത്തിലെ വിജയത്തിന് പിന്നാലെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും മറ്റ് പല ഭാഷകളിലും മണിച്ചിത്രത്താഴിന് റീമേക്ക് ഉണ്ടായിട്ടുണ്ട്. തമിഴില്‍ രജനീകാന്തായിരുന്നു മോഹന്‍ലാല്‍ ചെയ്ത വേഷത്തിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് ആര്യനെ നായകനാക്കി ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണ്. രണ്ടാം ഭാഗത്തില്‍ താനുണ്ടാകില്ലെന്ന് വിദ്യ ബാലന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റ് താരങ്ങള്‍ ആരെങ്കിലും രണ്ടാം ഭാഗത്തിലുണ്ടാകുമോ എന്നറിയില്ല. കിയാര അദ്വാനിയാണ് രണ്ടാം ഭാഗത്തിലെ നായിക. തബു ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്