പ്രിയങ്കയുടെ ഭര്‍ത്താവിന്റെ വേഷം, അഭിഷേകിനെ പിന്തിരിപ്പിച്ചത് ഐശ്വര്യ; ചിത്രം ഹിറ്റായപ്പോള്‍!

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ലോക സുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ തമിഴിലൂടെയായിരുന്നു കരിയര്‍ ആരംഭിച്ചത്. പിന്നീട് താരം ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നായികയാണ് ഐശ്വര്യ. ഇന്നും തന്റെ താരപദവിയ്ക്ക് യാതൊരു മങ്ങലും വരുത്താതെ ഐശ്വര്യ കാത്തു സൂക്ഷിക്കുന്നുണ്ട്. പല പ്രമുഖ സംവിധായകരുടേയും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഐശ്വര്യ.

നടന്‍ അഭിഷേക് ബച്ചന്‍ ആണ് ഐശ്വര്യയുടെ ഭര്‍ത്താവ്. ഇരുവരും നാളുകള്‍ പ്രണയിച്ച ശേഷമായിരുന്നു വിവാഹിതരാകുന്നത്. ആരാധ്യ എന്നൊരു മകളാണ് ദമ്പതികള്‍ക്കുള്ളത്. പരസ്പരം ഐശ്വര്യയും അഭിഷേകും കാണിക്കുന്ന ബഹുമാനവും ഇരുവര്‍ക്കിടയിലെ സ്‌നേഹവുമെല്ലാം പലപ്പോഴും ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ചര്‍ച്ചയായി മാറാറുണ്ട്. ജീവിതത്തിലെ തീരുമാനങ്ങളില്‍ മാത്രമല്ല സിനിമയുടെ തിരഞ്ഞെടുപ്പില്‍ പോലും ഐശ്വര്യയുടെ സ്വാധീനം അഭിഷേകിനുണ്ട്.

നഷ്ടപ്പെട്ട മികച്ച സിനിമ

ഒരിടവേളയ്ക്ക് ശേഷം അഭിഷേക് ബച്ചന്‍ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. അനുരാഗ് കശ്യപിന്റെ മന്‍മര്‍സിയാന്‍ ആയിരുന്നു ഇതിന്റെ തുടക്കം. ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പിന്നീടുള്ള അഭിഷേകിന്റെ തിരഞ്ഞെടുപ്പുകള്‍ വളരെ സൂക്ഷ്മമായിരിക്കണമെന്ന കാര്യത്തില്‍ ഐശ്വര്യയ്ക്കും നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഈ സൂക്ഷ്മത കാരണം അഭിഷേകിന് നഷ്ടപ്പെട്ടൊരു മികച്ച സിനിമയായിരുന്നു ദ സ്‌കൈ ഈസ് പിങ്ക്.

അഭിഷേകിന് ഓഫര്‍ ചെയ്തിരുന്നത്

സൊണാലി ബോസ് സംവിധാനം ചെയ്ത ചിത്രം ആയിഷ ചൗധരിയുടെ ജീവിതമായിരുന്നു പറഞ്ഞിരുന്നത്. ചിത്രത്തില്‍ ആയിഷയുടെ പിതാവ് വേഷമായിരുന്നു അഭിഷേകിന് ഓഫര്‍ ചെയ്തിരുന്നത്. അമ്മയുടെ വേഷം ചെയ്തത് പ്രിയങ്ക ചോപ്രയായിരുന്നു. എന്നാല്‍ ഈ വേഷം അഭിഷേക് നിരസിക്കുകയായിരുന്നു. പിന്നീട് ഈ വേഷം ചെയ്തത് ഫര്‍ഹാന്‍ അക്തറാണ്. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. പ്രധാന വേഷത്തിലെത്തിയ പ്രിയങ്ക, സൈറ വസീം, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവരുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രവുമാണ് ദ സ്‌കൈ ഈസ് പിങ്ക്.

നോ പറയാന്‍ കാരണം

ഈ ചിത്രത്തോട് അഭിഷേക് നോ പറയാന്‍ കാരണം ഐശ്വര്യയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയായിരുന്നു ചിത്രം സംസാരിച്ചത്. അതുകൊണ്ട് തന്നെ പ്രിയങ്കയുടേയും സൈറ വസീമിന്റെ പ്രകടനത്തിനായിരുന്നു കൂടുതല്‍ ശ്രദ്ധ ലഭിക്കുക. അച്ഛന്‍ വേഷത്തിലെത്തുന്ന അഭിഷേകിനെ ശ്രദ്ധിക്കില്ലെന്നുമായിരുന്നു ഐശ്വര്യയുടെ ആശങ്ക. ഇതോടെ ബച്ചന്‍ ജൂനിയര്‍ ചിത്രത്തോട് നോ പറഞ്ഞു. അഭിഷേക് നോ പറഞ്ഞതോടെ ആ വേഷത്തിലേക്ക് ഫര്‍ഹാന്‍ അക്തര്‍ എത്തുകയായിരുന്നു. മന്‍മര്‍സിയാന്‍ പോലെ തിളങ്ങാന്‍ സാധിക്കുന്ന സിനിമകള്‍ ആയിരിക്കണമെന്നായിരുന്നു ഐശ്വര്യയുടെ നിലപാട്.

നിരസിച്ചു പ്രിയങ്ക

അതേസമയം പ്രിയങ്ക ചോപ്രയുടെ വേഷത്തില്‍ ഐശ്വര്യയെയായിരുന്നു പരിഗണിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് പ്രിയങ്കയിലേക്ക് എത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതും അഭിഷേകിന്റെ പിന്മാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നുണ്ട്. ഒരുകാലത്ത് അഭിഷേകും പ്രിയങ്കയും തമ്മില്‍ അടുപ്പത്തിലാണെന്നും അത് ഐശ്വര്യയെ അലട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐശ്വര്യയുമായുള്ള വിവാഹത്തിന് മുമ്പായിരുന്നു ഇത്. പിന്നീട് ഗോസിപ്പുകള്‍ നിരസിച്ചു കൊണ്ട് പ്രിയങ്ക തന്നെ രംഗത്ത് എത്തുകയായിരുന്നു.

Recommended Video

ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam
തിരികെ വരികയാണ്

അതേസമയം ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയത്തിലേക്ക് തിരികെ വരികയാണ്. തമിഴ് ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, ജയറാം തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നെ ഖാന്‍ ആണ് ഐശ്വര്യയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X