For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ആത്മകഥ വരുന്നത് വരെ കാത്തിരിക്കൂ; കാമുകന്റെ സമ്മാനത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഐശ്വര്യ

  |

  ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയാണ് ഐശ്വര്യ റായ് ബച്ചന്‍. തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും ഐശ്വര്യയോളം താരപ്രൗഢിയുണ്ടായിരുന്ന മറ്റൊരു നായികയെ ചിന്തിക്കാന്‍ പോലും സാധിക്കില്ല. രസകരമായ വസ്തുത തന്റെ താരപരിവേഷം ഇന്നും അതുപോലെ നിലനിര്‍ത്താന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നതാണ്. ഐശ്വര്യയുടെ സിനിമകള്‍ക്കും വിശേഷങ്ങള്‍ അറിയാനുമായി അതേ ആവേശത്തോടെ തന്നെ ആരാധകര്‍ കാത്തിരിക്കുകയാണ്.

  നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

  ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ തന്റെ അഭിനയ മികവ് കൊണ്ടും അമ്പരപ്പിച്ച താരമാണ്. നിരവധി ഹിറ്റുകളിലെ നായികയായ ഐശ്വര്യ തമിഴിലും ഹിന്ദിയിലുമെല്ലാം തന്നിലെ അഭിനേത്രിയേയും അടയാളപ്പെടുത്തിയിട്ടുണ്ട്. നായകന് പിന്നാലെ കറങ്ങുന്ന ഉപഗ്രഹം പോലുള്ള നായിക വേഷങ്ങളില്‍ നിന്നും മാറി നടക്കുന്ന താരമാണ് ഐശ്വര്യ. ഓഫ് സ്‌ക്രീനിലെ ഐശ്വര്യയും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. തന്റെ മനസിലുള്ളത് മറയില്ലാതെ തുറന്നു പറയുന്ന, നിലപാടുകള്‍ കൊണ്ട് കയ്യടി നേടുന്ന താരമാണ് ഐശ്വര്യ റായ്.

  അഭിമുഖങ്ങളില്‍ നേരിടുന്ന ചോദ്യങ്ങള്‍ക്ക് എപ്പോഴും വ്യക്തമായ ഉത്തരം നല്‍കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ചിലപ്പോള്‍ തന്നെ അലോസരപ്പെടുത്താനുള്ള ചോദ്യകര്‍ത്താവിന്റെ ശ്രമത്തിന്റെ മുനയൊടിക്കാനും ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു അഭിമുഖമായിരുന്നു 2004 ല്‍ താരം നല്‍കിയത്. ഐശ്വര്യയെ അസ്വസ്ഥ പെടുത്തി ഒന്നിലധികം ചോദ്യങ്ങളായിരുന്നു ചോദ്യകര്‍ത്താവായ ചേതന്‍ ശര്‍മ ചോദിച്ചത്. എന്നാല്‍ പതറാതെ കൃത്യമായ മറുപടികള്‍ നല്‍കിയ ഐശ്വര്യ റായ് അദ്ദേഹത്തിന്റെ വായടപ്പിക്കുകയായിരുന്നു.

  അഭിമുഖത്തിലുടനീളം ഐശ്വര്യയെ പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളായിരുന്നു ചോദിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഖാന്‍ ത്രയത്തെക്കുറിച്ച് ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് ഖാന്‍ ത്രയം, ആമിര്‍, സല്‍മാന്‍, ഷാരൂഖ്, എന്നിവരുമായി നല്ലൊരു ബന്ധം ഇല്ലാതെ പോയതെന്നാണ് കരുതുന്നത് അത് നിങ്ങള്‍ക്ക് മോശം സാഹചര്യമാണോ സൃഷ്ടിക്കുന്നതെന്നുമായിരുന്നു ചോദ്യം. എന്നാല്‍ ഈ ചോദ്യത്തോട് ഐശ്വര്യ പ്രതികരിച്ചത് പരുഷമായിട്ടു തന്നെയായിരുന്നു. നിങ്ങള്‍ ഈ നാടകം വല്ലാതെ ആസ്വദിക്കുന്നുണ്ട്. നിങ്ങള്‍ക്കിത് ഇതിങ്ങനെ നീണ്ടു പോകുന്നത് കണ്ട് രസിക്കണമല്ലേ എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

  പിന്നാലെ മംഗള്‍ പാണ്ഡെ ദ റൈസിംഗ് എന്ന ചിത്രത്തില്‍ നിന്നും ഐശ്വര്യയെ മാറ്റിയതിനെക്കുറിച്ചും ചോദ്യ കര്‍ത്താവ് ചോദിച്ചു. എന്നാല്‍ മാറ്റിയെന്ന പ്രയോഗത്തോട് യോജിക്കാന്‍ ഐശ്വര്യയ്ക്ക് സാധിക്കുമായിരുന്നില്ല. തന്റെ നീരസം താരം വ്യക്തമാക്കുകയും ചെയ്തു. സാഹചര്യം അനുകൂലമായിരുന്നില്ല, നിര്‍മ്മാതാവും താനും തമ്മില്‍ ഒരു കരാറില്‍ എത്താനായില്ലെന്നും ഇതേതുടര്‍ന്ന് നിര്‍മ്മാതാവ് തന്നോട് മാപ്പ് ചോദിച്ചതായും ഐശ്വര്യ പറഞ്ഞു. അവിടെയും തീര്‍ന്നില്ല ചോദ്യങ്ങള്‍.

  Also Read: സുമിത്രയും വേദികയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു; സുമിത്രയുടെ ഇടിവെട്ട് ഡയലോഗില്‍ മൗനമായി വേദിക

  അടുത്തതായി ചോദിച്ചത് ഐശ്വര്യയുടെ ജീവിതത്തിലെ പുതിയ പ്രകാശ കിരണത്തെക്കുറിച്ചായിരുന്നു. തന്റെ വളര്‍ത്തു നായയെക്കുറിച്ചായിരുന്നു ചോദ്യം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നായ തനിക്കൊപ്പമുണ്ടെന്ന് ഐശ്വര്യ വ്യക്തമാക്കി. അത് നിങ്ങള്‍ക്ക് ഒരാള്‍ തന്നതല്ലേ, വിവേക് ഒബ്റോയ് ആണെന്നാണ് എന്റെ വിശ്വാസം എന്നായിരുന്നു ഇതിന് ചോദ്യകര്‍ത്താവ് നല്‍കിയ മറുപടി. പക്ഷെ ഇത് ഐശ്വര്യയ്ക്ക് തീരെ ദഹിച്ചില്ല. ഞാനൊരു ആത്മകഥ എഴുതുന്നത് വരെ എന്തുകൊണ്ട് നിങ്ങള്‍ക്ക് കാത്തിരുന്നു കൂട എന്ന് പരിഹാസ രൂപേണ ഐശ്വര്യ തിരിച്ചടിക്കുകയായിരുന്നു.

  അതേസമയം ഇപ്പോഴിതാ തന്റെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഐശ്വര്യ റായ്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നെ ഖാന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വന്‍ ആണ് പുതിയ സിനിമ. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നാളുകള്‍ക്ക് ശേഷം ഐശ്വര്യ തമിഴിലേക്ക് മടങ്ങിയെത്തുകയാണ് ഈ സിനിമയിലൂടെ.

  Read more about: aishwarya rai bachchan
  English summary
  When Aishwarya Rai Bachchan Gives A Befitting Reply To A Reporter Who Asked Her Ties With Three Khans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X