അന്ന് സുഹൃത്തെന്ന നിലയില്‍ വിഷമിച്ചു. ഇന്ന് ഭര്‍ത്താവെന്ന നിലയിലും സങ്കടം; ഐശ്വര്യയെക്കുറിച്ച് അഭിഷേക്‌

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കുകയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഐശ്വര്യയും അഭിഷേകും. പലര്‍ക്കും റോള്‍ മോഡല്‍സ് ആണ് ഈ താര ദമ്പതികള്‍. പര്‌സ്പരം താങ്ങായി മാറുകയാണ് ഐശ്വര്യയും അഭിഷേകും. രണ്ടു പേരും ഓഫ് സ്‌ക്രീനിലും നല്ല കെമിസ്ട്രിയാണെന്നതാണ് അവരെ ആരാധകരുടെ പ്രിയപ്പെട്ട് ജോഡിയാക്കുന്നത്.

പ്രതിസന്ധികളിലും വിമര്‍ശനങ്ങളിലും പരസ്പരം പിന്തുണയുമായി ഐശ്വര്യയും അഭിഷേകും എത്താറുണ്ട്്. ഒരിക്കല്‍ കാന്‍ ഫിലിം ഫെസ്റ്റിവലിലെത്തിയപ്പോള്‍ ഐശ്വര്യയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ അഭിഷേക് രംഗത്ത് എത്തിയിരുന്നു. ലോകം ഉറ്റു നോക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയ ഐശ്വര്യയുടെ വസ്ത്രത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെയായിരുന്നു അഭിഷേക് രംഗത്ത് എത്തിയിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

കാന്‍

2003 ലായിരുന്നു സംഭവം. കാന്‍ ഫിലിം ഫെസ്റ്റിവലിലെ ജൂറി അംഗമായ ആദ്യ ഇന്ത്യന്‍ അഭിനേത്രിയായി മാറുകയായിരുന്നു ഐശ്വര്യ. അന്നേ ദിവസം ഐശ്വര്യ എത്തിയത് നീയോണ്‍ ഗ്രീന്‍ നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു. പിങ്ക് നിറത്തിലുള്ള സ്‌കേര്‍ട്ടും താരം ധരിച്ചിരുന്നു. ഇതായിരുന്നു വിമര്‍ശിക്കപ്പെട്ടത്. വിമര്‍ശനങ്ങളെക്കുറിച്ച് രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്. ''തുടക്കത്തില്‍ എനിക്ക് ഈ ബഹളമൊക്കെ എന്തിനാണെന്ന് മനസിലായിരുന്നില്ല. അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ ഇത്രയും മാധ്യമ ശ്രദ്ധ നേടുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ അവിടെ എത്തിയത് ജൂറി അംഗമായിട്ടായിരുന്നു. അതിന് മറ്റെന്തിനേക്കാളും പ്രധാന്യമുണ്ടായിരുന്നു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. നിങ്ങളിളെന്താണ് പറയുന്നത്'' എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

എന്നെയത് വേദനിപ്പിക്കുന്നു

ഇതിനിടെ അഭിഷേക് പ്രതികരണവുമായി എത്തുകയായിരുന്നു. ''ഞങ്ങള്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. ജൂറി അംഗമായി അവളെ ആദ്യമായി ക്ഷണിച്ച വര്‍ഷമായിരുന്നു അത്. പക്ഷെ മാധ്യമങ്ങളില്‍ ചര്‍ച്ച അവളുടെ വസ്ത്രമായിരുന്നു. ഒരു സുഹൃത്തെന്ന നിലയില്‍ തന്നെ അത് ഏറെ വേദനിപ്പിക്കുന്നതായിരുന്നു. ഞങ്ങള്‍ അന്ന് സുഹൃത്തുക്കളായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും എല്ലാ വര്‍ഷവും അതു തന്നെയാണ് നടക്കുന്നത്. ഇന്ന് ഭര്‍ത്താവ് എന്ന നിലയിലും എന്നെയത് വേദനിപ്പിക്കുന്നുണ്ട്'' എന്നായിരുന്നു അഭിഷേക് പറഞ്ഞത്.

അതിസുന്ദരി

അതേസമയം ഐശ്വര്യ അതിസുന്ദരിയായിരുന്നുവെന്നും ഐശ്വര്യയെ കാണാന്‍ നല്ല ഭംഗിയുണ്ടെന്ന് ഹോളിവുഡ് താരം പെനലോപ്പ് ക്രൂസ് പറഞ്ഞിരുന്നുവെന്നും അഭിഷേക് ഓര്‍ക്കുന്നുണ്ട്. വസ്ത്രത്തിന്റെ പേരിലുള്ള ചര്‍ച്ചകള്‍ വെറുതെയാണെന്നും മണ്ടത്തരമാണെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. 2007 ലായിരുന്നു അഭിഷേകും ഐശ്വര്യയും വിവാഹിതരാകുന്നത്. വിവാഹ ശേഷവും ഇരുവരും ഒരുമിച്ച് കാനില്‍ എത്തിയിരുന്നു. ആരാധ്യയാണ് ദമ്പതികളുടെ മകള്‍. മകള്‍ക്കൊപ്പവും ഐശ്വര്യ കാനില്‍ എത്തിയിരുന്നു. കാനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

Recommended Video

മോഹന്‍ലാലും തല അജിത്തും ഒന്നിക്കുന്ന സിനിമ ഉടന്‍
തിരിച്ചുവരവ്

അതേസമയം 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അനില്‍ കപൂറും രാജ്കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. അതേസമയം ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഐശ്വര്യയ്ക്ക് പുറമെ ജയം രവി, വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, ജയറാം, വിക്രം പ്രഭു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബോബ് ബിസ്വാസ് ആയിരുന്നു അഭിഷേകിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കഹാനിയില്‍ ബോബ് ബിസ്വാസ് എന്ന കോണ്‍ട്രാക്ട് കില്ലറുടെ സ്പിന്‍ ഓഫ് ചിത്രമായിരുന്നു ബോബ് ബിസ്വാസ്. അഭിഷേകിന്റെ പ്രകടനം കയ്യടി നേടിയിരുന്നുവെങ്കിലും ചിത്രം വലിയൊരു വിജയമായി മാറിയില്ല. ദസ്‌വി, ഒത്ത സെരുപ്പ് സൈസ് ഏഴിന്റെ ഹിന്ദി റീമേക്ക് തുടങ്ങിയ സിനിമകളാണ് അഭിഷേകിന്റെതായി അണിയറയിലുള്ളത്.

Read more about: aishwarya rai abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X