For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാന് പരസ്യ അവഗണന; വിവേക് ഒബ്‌റോയിയെക്കുറിച്ച് വാചാലയായി ഐശ്വര്യ റായ്‌

  |

  താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുള്ളതാണ് അവരുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും. താരങ്ങളുടെ ജീവിതത്തിലെ പ്രണയവും പ്രണയ തകര്‍ച്ചകളുമൊക്കെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ബോളിവുഡ് കണ്ട എറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രണയ തകര്‍ച്ച.

  Also Read: ദിലീപിന്റെ കൂടെയല്ല, എന്റെ കൂടെയാണെന്ന് പറഞ്ഞാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞു; ആദ്യ നായകനെ കുറിച്ച് കാവ്യ മാധവൻ

  ബോളിവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും വലിയ നായികയാണ് ഐശ്വര്യ റായ്. ഇന്ത്യന്‍ സിനിമയില്‍ ഇത്രത്തോളം ആരാധകരെ സ്വാധീനിച്ച മറ്റൊരു താരമുണ്ടാകില്ല. ഇന്നും തന്റെ സ്ഥാനം മറ്റൊരാള്‍ക്കും തട്ടിയെടുക്കാന്‍ സാധിക്കാത്ത അത്ര ഉയരത്തിലാണ് ഐശ്വര്യ റായ് ഇരിക്കുന്നത്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഐശ്വര്യ റായ് നായികയാണ്.

  ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഐശ്വര്യ റായ്-സല്‍മാന്‍ ഖാന്‍ പ്രണയ തകര്‍ച്ച. ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. എന്നാല്‍ പിന്നീട് ഈ പ്രണയ ബന്ധം അവസാനിക്കുകയായിരുന്നു. ഇതിന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. സല്‍മാന്‍ ഖാനെക്കുറിച്ച് പൊതുവേദിയില്‍ സംസാരിക്കാന്‍ പോലും ഐശ്വര്യ റായ് കൂട്ടാക്കാറില്ലെന്നതാണ് വസ്തുത.

  Also Read: ദേഷ്യക്കാരനായ എംജി സോമനെ ചീത്ത വിളിച്ചത് സാധുവായ ടിപി മാധവൻ; ആ സംഭവത്തെക്കുറിച്ച് മുകേഷ്

  ഒരിക്കല്‍ കോഫി വിത്ത് കരണില്‍ ഐശ്വര്യ റായ് അതിഥിയായി എത്തിയിരുന്നു. ഈ സമയത്ത് അവതാരകനായ കരണ്‍ ജോഹര്‍ ഐശ്വര്യ റായിയെക്കുറിച്ച് ചോദിക്കുകയായിരുന്നു. റാപ്പിഡ് ഫയര്‍ റൗണ്ടിനിടെയായിരുന്നു കരണ്‍ ജോഹര്‍ സല്‍മാന്‍ ഖാന്റെ പേര് പറയുന്നത്. എന്നാല്‍ മറുപടി പറയാതെ അടുത്ത ചോദ്യം എന്ന് പറയുകയായിരുന്നു ഐശ്വര്യ റായ് ചെയ്തത്. ഇതോടെ കരണ്‍ ജോഹര്‍ അടുത്ത ചോദ്യത്തിലേക്ക് കടന്നു.

  അടുത്തതായി കരണ്‍ ജോഹര്‍ പറഞ്ഞതാകട്ടെ വിവേക് ഒബ്‌റോയുടെ പേരായിരുന്നു. സല്‍മാന്‍ ഖാനുമായി പിരിഞ്ഞ ശേഷം ഐശ്വര്യ റായ് വിവേക് ഒബ്‌റോയിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. വിവേക് വളരെ നല്ലൊരു സുഹൃത്താണ്. തനിക്കൊപ്പം എല്ലായിപ്പോഴും സത്യസന്ധമായി ഉണ്ടായിരുന്നു സുഹൃത്താണെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. മുന്‍ കാമുകന്മാരില്‍ സല്‍മാനെ അവഗണിച്ചതും വിവേക് ഒബ്‌റോയിയെക്കുറിച്ച് സംസാരിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.


  സല്‍മാനും വിവേകുമായി പിരിഞ്ഞ ശേഷമാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നത്. 2007 ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. മകള്‍ ആരാധ്യ ബച്ചനൊപ്പുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് ഓണ്‍ സ്‌ക്രീനിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിച്ചത്. വിക്രം, ജയം രവി, കാർത്തി, തൃഷ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ റായ് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നതും പൊന്നിയിന്‍ സെല്‍വന്റെ പ്രത്യേകതയാണ്. അതേസമയം ബോളിവുഡിലേക്കുള്ള ഐശ്വര്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടേതായി അവസാനം തീയേറ്ററിലേക്ക് എത്തിയ ഹിന്ദി ചിത്രം. അനില്‍ കപൂർ, രാജ്കുമാർ റാവു എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഫന്നേ ഖാന്‍.

  Read more about: aishwarya rai
  English summary
  When Aishwarya Rai Bachchan Opens Up About Salman Khan And Vivek Oberoi In Koffee with Karan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X