നിങ്ങള്‍ക്കൊക്കെ എന്തിന്റെ കേടാണ്? പ്ലീസ്, നിര്‍ത്തൂ! പൊട്ടിക്കരഞ്ഞു കൊണ്ട് മാധ്യമങ്ങളോട് അപേക്ഷിച്ച ഐശ്വര്യ
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ് ബച്ചന്‍. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യയുടെ അരങ്ങേറ്റം തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു. പിന്നീട് ബോളിവുഡിലെത്തിയ ഐശ്വര്യ സമാനതകളില്ലാത്ത വിജയഗാഥയാണ് ഇന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ചത്. ഇന്നും ആരാധകരുടെ പ്രിയങ്കരിയായ ഐശ്വര്യയോളം സ്വാധീനം ഇന്ത്യന്‍ ജനതയില്‍ സൃഷ്ടിച്ച മറ്റൊരു നായികയുണ്ടാകില്ല. ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുള്ള ഐശ്വര്യ ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ നായികയാണ്. വിവാഹ ശേഷവും തന്റെ അഭിനയ ജീവിതം തുടരുന്ന ഐശ്വര്യ പലര്‍ക്കും ഒരു പ്രചോദനമാണ്.
എന്നും വളരെ പക്വതയോടെ സംസാരിക്കുന്ന, തന്റെ വാക്കുകളിലും നിലപാടുകളിലും വ്യക്തതയുള്ള താരമാണ് ഐശ്വര്യ. മാധ്യമങ്ങളുടെ പ്രകോപനങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും പതറാറില്ല ഐശ്വര്യ. ജീവിതത്തിലും കരിയറിലുമുണ്ടായിരുന്ന വെല്ലുവിളികളെ ഐശ്വര്യ നേരിട്ടത് പ്രശംസ അര്‍ഹിക്കുന്ന രീതിയാലായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഐശ്വര്യയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. പാപ്പരാസികളുടെ ശല്യം സഹിക്കാനാകാതെ ഐശ്വര്യ പൊട്ടിക്കരഞ്ഞിരുന്നു ഒരിക്കല്‍. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

സംഭവം നടക്കുന്നത് 2017 ലാണ്. സ്‌മൈല്‍ ട്രെയിന്‍ ഫൗണ്ടേഷന്റെ പരിപാടികളുടെ ഭാഗമായി ആശുപത്രിയിലെത്തി കുട്ടികളെ കാണുകയായിരുന്നു ഐശ്വര്യ. മകള്‍ ആരാധ്യയും ഐശ്വര്യയുടെ കൂടെയുണ്ടായിരുന്നു. അമ്മയും മകളും ഒരുമിച്ചെത്തുന്ന വേദി എന്നതിനാല്‍ തന്നെ പാപ്പരാസികളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു സദസ്. ഐശ്വര്യയേയും ആരാധ്യയേയും കണ്ടതോടെ പാപ്പരാസികള്‍ നിയന്ത്രണം വിട്ട് പെരുമാറുകയായിരുന്നു. പാപ്പരാസികളുടെ ബഹളം ഐശ്വര്യയെ അസ്വസ്ഥയാക്കുകയായിരുന്നു. താരം എത്ര പറഞ്ഞിട്ടും പാപ്പരാസികളുടെ ബഹളം ഒതുങ്ങിയില്ല. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഐശ്വര്യ വിതുമ്പുകയായിരുന്നു. പക്ഷെ അപ്പോഴും പാപ്പരാസികളുടെ ക്യാമറകള്‍ ക്ലിക്ക് ചെയ്തു കൊണ്ടേയിരുന്നു.

ഇതോടെയാണ് ഐശ്വര്യ പൊട്ടിത്തെറിക്കുന്നത്. ''ദയവ് ചെയ്ത് നിര്‍ത്തൂ. നിങ്ങള്‍ക്ക് പണിയറിയില്ല. ഇതൊരു പ്രീമിയര്‍ അല്ല. ഇതൊരു ആശുപത്രിയാണ്. നിങ്ങള്‍ നില്‍ക്കുന്ന ഇടത്തെ ബഹുമാനിക്കാന്‍ ശ്രമിക്കൂ. ഇവിടെ കുട്ടികളുണ്ട്. അതൊരു പൊതു പരിപാടിയല്ല. കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ. നിങ്ങള്‍ക്കൊക്കെ എന്തിന്റെ കുഴപ്പമാണ്?'' എന്നായിരുന്നു ഐശ്വര്യ പൊട്ടിത്തെറിച്ചു കൊണ്ട് ചോദിച്ചത്. പക്ഷെ അപ്പോഴും പാപ്പരാസികള്‍ ക്യാമറകള്‍ ക്ലിക്ക് ചെയ്യുന്ന തിരക്കിലായിരുന്നു. പിന്നാലെ ഐശ്വര്യയുടെ മാനേജറും മറ്റ് സംഘാടകരും ഇടപെട്ടാണ് പാപ്പരാസികളെ നിയന്ത്രിച്ചത്. ഈ സംഭവങ്ങളത്രയും ഐശ്വര്യയോടൊപ്പമുണ്ടായിരുന്ന ആരാധ്യയേയും വല്ലാതെ അലട്ടിയിരുന്നു. ബഹളം കണ്ട് ഭയന്ന ആരാധ്യ അമ്മയുടെ പിന്നില്‍ മറഞ്ഞ് നില്‍ക്കുകയായിരുന്നു. അവിടെ നിന്നും പോകുന്നത് വരെ മകളുടെ കയ്യില്‍ പിടിച്ചു കൊണ്ടാണ് ഐശ്വര്യ നിന്നത്.
Recommended Video

അതേസമയം ഐശ്വര്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാനിലാണ് ഐശ്വര്യയെ അവസാനം കണ്ടത്. അനില്‍ കപൂറും രാജ്കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെയാണ് ഐശ്വര്യ തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്. വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍. വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്, ജയറാം, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ തമിഴിലേക്ക് മടങ്ങിയെത്തുന്നത് എന്നും ചിത്രത്തിന്റെ സവിശേഷതയാണ്. പൊന്നിയന്‍ സെല്‍വന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. ഇത് പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മണിരത്‌നം തന്നെ രംഗത്ത് എത്തിയിരുന്നു.

നേരത്തെ ഐശ്വര്യ രണ്ടാമതും ഗര്‍ഭിണിയായെന്ന തരത്തില്‍ ചില പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.


Click it and Unblock the Notifications