For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനീഷയ്ക്ക് വേണ്ടി ഐശ്വര്യയെ ഉപേക്ഷിച്ച കാമുകന്‍; മനീഷ ഓരോ രണ്ട് മാസം കാമുകനെ മാറ്റുമെന്ന് ഐശ്വര്യ

  |

  താരങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളും വഴക്കുകളുമൊക്കെ ബോളിവുഡില്‍ സ്വാഭാവികമാണ്. ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളായ ഖാന്‍ ത്രയങ്ങള്‍ തന്നെ ഉദാഹരണം. മൂവരും ഇണങ്ങിയും പിണങ്ങിയും പിന്നേയും ഇണങ്ങിയുമൊക്കെയാണ് ഇവിടെ വരെ എത്തിയത്. നടിമാര്‍ക്കിടയിലും ഇതുപോലെ പോരുകളുണ്ടായിട്ടുണ്ട്. ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍നായികയായിരുന്നു മനീഷ കൊയ്‌രാള. ബോളിവുഡിലെ താരറാണിയായ ഐശ്വര്യ റായിയും മനീഷയും തമ്മില്‍ കാര്യമായ ഭിന്നത ഒരുകാലത്തുണ്ടായിരുന്നു.

  വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത; പുത്തന്‍ ലുക്ക് കാണാം

  സംഭവം നടക്കുന്നത് 1994ലാണ്. ഐശ്വര്യ ലോക സുന്ദരി പട്ടം നേടുന്നതിനും മുമ്പായിരുന്നു വിവാദമായി മാറിയ സംഭവം നടക്കുന്നത്. ഇതേക്കുറിച്ച് പിന്നീട് 1999 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ ഐശ്വര്യ തന്നെ മനസ് തുറന്നിരുന്നു. മനീഷയ്‌ക്കെതിരെ രൂഷമായ ഭാഷയിലായിരുന്നു ഐശ്വര്യ രംഗത്ത് എത്തിയത്. ഐശ്വര്യയും സുഹൃത്തായ രാജീവ് മുല്‍ചന്ദാനിയും തമ്മില്‍ വഴക്കിടാന്‍ കാരണം മനീഷ ആണെന്നായിരുന്നു അക്കാലത്ത് ചില മാധ്യമങ്ങള്‍ എഴുതിയത്.

  ''1994 ന്റെ തുടക്കത്തില്‍ ഒരു പ്രമുഖ മാസിക ഒരു റെഡ് ഹോട്ട് സ്‌കൂപ്പുമായി എത്തുകയായിരുന്നു. രാജീവ് മനീഷയ്ക്ക് വേണ്ടി എന്നെ ഉപേക്ഷിച്ചുവെന്നായിരുന്നു അവര്‍ എഴുതിയത്. ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ രാജീവിനെ വിളിച്ചു. എന്താണ് ഇതെല്ലാം എന്നു ചോദിച്ചു. രാജീവ് എന്റെ നല്ല സുഹൃത്തായിരുന്നു. അതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല. നിങ്ങളുടെ പ്രണയകഥയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. രണ്ട് മാസത്തിന് ശേഷം അവരുടെ ബന്ധം തകര്‍ന്നു. മനീഷ ഓരോ രണ്ട് മാസവും ഓരോരുത്തരുമായി പ്രണയത്തിലാകുമായിരുന്നു'' എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

  ''സമയം കടന്നുപോയി. 95 ആയപ്പോഴേക്കും ഞാന്‍ മിസ് വേള്‍ഡ് ആയിരുന്നു. ഇന്ത്യയിലേക്ക് മടങ്ങി വന്നിരുന്നു. അപ്പോഴാണ് ഞാന്‍ ബോംബെ സിനിമ കാണുന്നത്. ഗംഭീരമാണെന്ന് തോന്നി. ഏപ്രില്‍ ഒന്നിനാണ് ഞാന്‍ മുംബൈയിലെത്തുന്നത്. യാദൃശ്ചികമായി രാജീവ് എന്നെ വിളിച്ചു. ആ സിനിമയില്‍ മനീഷ എത്ര നന്നായിരുന്നുവെന്ന് ഞാന്‍ രാജീവിനോട് പറയുകയായിരുന്നു. അവളെ അഭിനന്ദിക്കാനൊരു ബൊക്കെ അയക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. പൊട്ടിച്ചിരിച്ചു കൊണ്ട് നീ പത്രം വായിക്കാറില്ലേ എന്നായിരുന്നു രാജീവ് ചോദിച്ചത്'' ഐശ്വര്യ പറയുന്നു.

  ''രാജീവ് എനിക്കെഴുതിയ പ്രണയലേഖനങ്ങള്‍ താന്‍ കണ്ടെത്തിയതായി മനീഷ പറഞ്ഞുവെന്ന് രാജീവ് എന്നെ അറിയിച്ചു. അത് എന്നെ ഞെട്ടിക്കുന്നതായിരുന്നു. ആ ആര്‍ട്ടിക്കിളിന് എന്തെങ്കിലും ആധികാരികതയുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് 94 ജൂലൈയില്‍ തന്നെ പുറത്ത് വരാതിരുന്നത്. അതാണ് അവളും രാജീവും പിരിയാനുള്ള കാരണമെങ്കില്‍ ഒമ്പത് മാസം കഴിഞ്ഞ ശേഷം മാത്രം പുറത്ത് വരുന്നത് എന്തുകൊണ്ടാണ്?'' എന്നും ഐശ്വര്യ പറയുന്നു. ഈ സംഭവങ്ങള്‍ തുടക്കത്തില്‍ തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്നും ഐശ്വര്യ പറയുന്നുണ്ട്.

  ''തുടക്കത്തില്‍ ഇതൊക്കെ എന്നെ വല്ലാതെ അലട്ടിയിരുന്നു. ഞാന്‍ ഒരുപാട് കരഞ്ഞു. എനിക്ക് ചുറ്റും നടക്കുന്നത് ഓര്‍ത്ത് ഞാന്‍ പൊട്ടിക്കരഞ്ഞു. ഇത്രയൊക്കെ പറഞ്ഞിട്ടും അവള്‍ തന്നെ പറയുന്നത് തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ പിരിഞ്ഞതിന് ശേഷം അവള്‍ക്ക് ഒരുപാട് കാമുകന്മാരുണ്ടായിരുന്നു. എന്തുകൊണ്ട് കഴിഞ്ഞ വര്‍ഷം തന്നെ ഈ വിവരങ്ങളൊന്നും പുറത്ത് വിടാതിരുന്നതെന്ന് ആരും അവളോട് ചോദിക്കാതിരുന്നത് എന്തുകൊണ്ടാണ്?'' എന്നും ഐശ്വര്യ അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്.

  ജയറാമുമായി അകന്നതിന്റെ കാരണം, നടനെ കുറിച്ച് മനസുതുറന്ന് രാജസേനന്‍

  ''എന്റെ പേര് മറ്റൊരാളുടെ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല. എന്നാല്‍ ഇന്ന് എന്റെ പേര് പറഞ്ഞാല്‍ സ്വാഭാവികമായും മനീഷയുടെ പേരും കൂടെ വരുന്നു. തിരിച്ചും അത് അങ്ങനെ തന്നെയാണ്. നാല് വര്‍ഷമായി ആ സംഭവത്തിന്. എന്നാല്‍ അവള്‍ ഇപ്പോഴും ആ ടോപ്പിക് കൊണ്ടു നടക്കുകയാണ്. ഇതിനര്‍ത്ഥം നഷ്ടപ്പെട്ടൊരു ബന്ധത്തിന്റെ വേദന മാത്രമല്ല ഇതൊക്കെ എന്നാണ്. എന്നാല്‍ ഞാന്‍ ഇതില്‍ നിന്നൊക്കെ അതിജീവിച്ചു. അവള്‍ തന്റെ സീനിയര്‍ താരങ്ങളായ രേഖയേയും ശ്രീദേവിയേയും വരെ വിമര്‍ശിച്ചു. അപ്പോള്‍ പിന്നെ ഐശ്വര്യ റായ് ആരാണ്? അവളുടെ മോശം വ്യക്തിത്വം മാത്രമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്'' എന്നും ഐശ്വര്യ പറയുന്നു.

  എന്തായാലും ഇപ്പോള്‍ രണ്ടു പേരും രണ്ട് വഴികളില്‍ വിജയം കൈവരിച്ച താരങ്ങളാണ്. നേപ്പാള്‍ സ്വദേശിയായ മനീഷയെ തേടി രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതി വരെ എത്തി. മലയാളത്തിലും മനീഷ അഭിനയിച്ചിട്ടുണ്ട്. ഇലക്ട്രയിലൂടെയാണ് മനീഷ മലയാളത്തിലെത്തുന്നത്. ഇടയ്ക്ക് ക്യാന്‍സര്‍ ബാധിതയായ മനീഷ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീട് നെറ്റ്ഫ്‌ള്കിസിന്റെ ലസ്റ്റ് സ്റ്റോറീസിലൂടെ മടങ്ങിയെത്തിയ മനീഷ സഞ്ജുവിലും അഭിനയിച്ചിരുന്നു. മസ്‌കയാണ് അവസാനം പുറത്തിറങ്ങിയ സിനിമ. 1942 എ ലവ് സ്റ്റോറി, ബോംബെ, ഇന്ത്യന്‍, ഖാമോഷി ദ മ്യൂസിക്കല്‍, ഗുപ്ത് ദ ഹിഡ്ഡന്‍ ട്രൂത്ത്, ദില്‍സെ, മുദല്‍വന്‍, കമ്പനി, ലജ്ജ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

  പതിനൊന്ന് ആളുകളുമായി പ്രണയത്തിലായി; വിവാഹം കഴിച്ച ആളുമായിട്ടും വേര്‍പിരിഞ്ഞു, മനീഷ കൊയ്‌രാളയുടെ പ്രണയകഥ വൈറല്‍

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് ഐശ്വര്യ റായ്. നടന്‍ അഭിഷേക് ബച്ചനാണ് ഐശ്വര്യയുടെ ഭര്‍ത്താവ്. താര ദമ്പതികള്‍ക്ക് ആരാധ്യ എന്നൊരു മകളുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആയിരുന്നു ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇപ്പോള്‍ ഐശ്വര്യ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ്. നാളുകള്‍ക്ക് ശേഷം ഐശ്വര്യ എത്തുന്നത് തമിഴ് ചിത്രത്തിലൂടെയാണ്.

  മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

  Read more about: aishwarya rai manisha koirala
  English summary
  When Aishwarya Rai Claimed Manisha Koirala Is Dumping Her Boyfriend Every Two Months
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X