സല്‍മാന്‍ എന്റെ ജീവിതത്തിലെ ദുസ്വപ്‌നം! അടി കൊണ്ട് പരുക്കളോടെ പൊതുവേദിയിലെത്തിയ ഐശ്വര്യ
ബോളിവുഡ് മാത്രമല്ല, ഇന്ത്യന്‍ സിനിമ തന്നെ കണ്ട എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. തമിഴിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. അധികം വൈകാതെ തന്നെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു ഐശ്വര്യ റായ്. ഇന്നും ഐശ്വര്യയ്ക്കുള്ള ആരാധകരുടെ എണ്ണത്തില്‍ കുറവില്ല.
സിനിമയില്‍ മിന്നും പ്രകടനങ്ങളും ഹിറ്റുകളും സമ്മാനിക്കുമ്പോഴും ഐശ്വര്യയുടെ വ്യക്തിജീവിതം വലിയ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ തനിക്ക് മുന്നിലെ വെല്ലുവിളികളെ ഐശ്വര്യ നേരിട്ട രീതിയും കയ്യടി നേടുന്നതായിരുന്നു. താരത്തിന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ ബോളിവുഡ് ഒരിക്കലും മറക്കാത്ത ചില അധ്യായങ്ങളാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഐശ്വര്യയുടെ പ്രണയങ്ങളില്‍ ഏറ്റവും വലിയ വിവാദമായി മാറിയതായിരുന്നു സല്‍മാന്‍ ഖാനുമായുള്ളത്. 1999 ല്‍ പുറത്തിറങ്ങിയ ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാനും ഐശ്വര്യയും അടുപ്പത്തിലാകുന്നത്. ഈ സമയത്ത് സല്‍മാന്‍ മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു. ഐശ്വര്യയും സല്‍മാനും അടുക്കുന്നത് അറിഞ്ഞതോടെ ആ താരം സല്‍മാനെ ഉപേക്ഷിച്ച് പോവുകയായിരുന്നു.
എന്നാല്‍ അധികം വൈകാതെ തന്നെ സല്‍മാനും ഐശ്വര്യയും തമ്മിലുള്ള പ്രണയത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു. ഒരു ദിവസം ഐശ്വര്യയുടെ വീട്ടിലേക്ക് അര്‍ധ രാത്രി എത്തിയ സല്‍മാന്‍ ഏറെ നേരം താരത്തിന്റെ വാതിലില്‍ മുട്ടിക്കൊണ്ട് നിന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. എന്നാല്‍ ഐശ്വര്യ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. വാതില്‍ തുറന്നില്ലെങ്കില്‍ താന്‍ കെട്ടിടത്തില്‍ നിന്നും ചാടുമെന്ന് വരെ സല്‍മാന്‍ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

രാത്രി മൂന്ന് മണിക്കായിരുന്നു സംഭവം. തുടര്‍ച്ചയായി വാതിലില്‍ മുട്ടിയതോടെ സല്‍മാന്റെ കൈ മുറിഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഒടുവില്‍ ഐശ്വര്യ വാതില്‍ തുറക്കുകയായിരുന്നു. സല്‍മാന്‍ ഖാന്‍ ഐശ്വര്യയെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തന്റെ കരിയറില്‍ ഉയര്‍ച്ചയിലേക്ക് വരികയായിരുന്ന ഐശ്വര്യ അതിന് തയ്യാറായില്ലെന്നും അതാണ് പ്രശ്‌നങ്ങളുടെ കാരണം എന്നുമായിരുന്നു റിപ്പോര്‍ട്ട് പറഞ്ഞത്.
പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ താന്‍ ചെയ്തത് തങ്ങളുടെ പ്രണയത്തെ സംരക്ഷിക്കാനാണെന്നും തന്റെ പ്രണയം ആണതെന്നുമായിരുന്നു. എന്നാല്‍ ഈ സംഭവത്തോടെ ഐശ്വര്യയുടെ ബില്‍ഡിംഗിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും സല്‍മാനെ പോലീസ് വിലക്കി. ഐശ്വര്യയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്നായിരുന്നു സംഭവം. എന്നാല്‍ തന്റെ മുന്‍കാല ബന്ധങ്ങള്‍ കേട്ട് ഐശ്വര്യയുടെ മാതാപിതാക്കള്‍ തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു സല്‍മാന്‍ പറഞ്ഞത്.

താന്‍ ഐശ്വര്യയുടെ മാതാപിതാക്കളോട് മോശമായിട്ടാണ് പെരുമാറിയതെന്നും തന്നെ പോലെ തന്നെ ഐശ്വര്യയും തന്റെ മാതാപിതാക്കളോട് ആരെങ്കിലും മോശമായി പെരുമാറുന്നത് അംഗീകരിക്കില്ലെന്നും സല്‍മാന്‍ പറഞ്ഞു. തനിക്കെതിരെ പരാതി നല്‍കിയത് ന്യായമാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ താനും സല്‍മാനും തമ്മിലുള്ള ബന്ധത്തെ ഐശ്വര്യ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും അതാണ് സല്‍മാനെ കുപിതനാക്കിയതെന്നുമായിരുന്നു സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍ പറഞ്ഞത്.
പിന്നീട് നടന്നൊരു അവാര്‍ഡ് ഷോയില്‍ ഐശ്വര്യ എത്തിയത് ഒടിഞ്ഞ കൈയ്യുമായിട്ടായിരുന്നു. കറുത്ത വലിയ കണ്ണടയും താരം വച്ചിരുന്നു. സല്‍മാന്റെ മര്‍ദ്ദനമാണ് പരുക്കുകളുടെ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് ഐശ്വര്യ നിഷേധിച്ചു. അപകടമായിരുന്നുവെന്നാണ് ഐശ്വര്യ പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം നല്‍കിയൊരു അഭിമുഖത്തില്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് ഐശ്വര്യ വിളിച്ചു പറഞ്ഞു.

''സല്‍മാനും ഞാനും കഴിഞ്ഞ മാര്‍ച്ചില്‍ പിരിഞ്ഞു. പക്ഷെ അവനത് അംഗീകരിക്കാനായിട്ടില്ല. എന്നെ ഇടയ്ക്ക് വിളിച്ച് ഓരോന്ന് പറയും. എനിക്ക് മറ്റുള്ളവരുമായി ബന്ധമുള്ളതായി സംശയിക്കും. അഭിഷേക് മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ളവരുമായി എന്നെ ബന്ധപ്പെടുത്തിയിട്ടുണ്ട്. സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. അടയാളമുണ്ടാക്കാതെയായിരുന്നു. പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്തത് പോലെ ഞാന്‍ ജോലിയ്ക്ക് പോവുമായിരുന്നു. ഫോണ്‍ എടുക്കാതെ വന്നാല്‍ സ്വയം പരുക്കേല്‍പ്പിക്കുമായിരുന്നു സല്‍മാന്‍'' എന്നാണ് ഐശ്വര്യ പറഞ്ഞത്.
മദ്യത്തിന് അടിമയായപ്പോഴും മോശം അവസ്ഥയിലും കൂടെ നിന്നിട്ടും തനിക്ക് ലഭിച്ചത് അവഹേളവനും മര്‍ദ്ദനവുമായിരുന്നുവെന്നാണ് ഐശ്വര്യ പറഞ്ഞത്. എന്നാല്‍ താന്‍ ഐശ്വര്യയെ ഒരിക്കലും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.

അധികം വൈകാതെ തന്നെ താന്‍ ഇനി മേലാല്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കില്ലെന്ന് ഐശ്വര്യ പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. തന്റെ നന്മമയ്ക്കും തന്റെ കുടുംബത്തിന്റെ ആത്മാഭിമാനത്തിനും സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്നത് അവസാനിപ്പിക്കുകയാണ്. തന്റെ ജീവിത്തില്‍ സല്‍മാന്‍ ഖാന്‍ എന്ന അധ്യായം ഒരു ദുസ്വപ്‌നമായിരുന്നു. അത് അവസാനിച്ചിരിക്കുകയാണ് എന്നായിരുന്നു കുറിപ്പില്‍ ഐശ്വര്യ പറഞ്ഞത്. ആ വാക്ക് ഐശ്വര്യ ഇന്നും പാലിക്കുന്നുണ്ട്.


Click it and Unblock the Notifications