ഞാനത് ചെയ്തിരുന്നുവെങ്കില്‍ എന്നെ വളഞ്ഞിട്ട് തല്ലുമായിരുന്നു! ഷാരൂഖ് ചിത്രത്തോട് ഐശ്വര്യ നോ പറയാന്‍ കാരണം

ഒരു സിനിമയില്‍ അഭിനയിച്ചവരായിരിക്കില്ല പലപ്പോഴും ആ സിനിമയുടെ ചിന്ത ഉടലെടുക്ക സമയത്ത് സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും മനസിലുണ്ടാകുന്നത്. ഒരു താരത്തെ മനസില്‍ കണ്ട് എഴുതിയ തിരക്കഥയിലേക്ക് മറ്റൊരു താരം വരുന്നത് തികച്ചും സാധാരണയാണ്. തിരക്കും അഭിപ്രായ ഭിന്നതയുമൊക്കെ ഇതിന്റെ പിന്നിലെ കാരണമായി മാറും. അതുപോലെ തന്നെ പിന്നീട് സൂപ്പര്‍ ഹിറ്റായി മാറിയ സിനിമകള്‍ക്ക് പോലും താരങ്ങളെ കണ്ടെത്താന്‍ പറ്റാതെ കാലങ്ങളോളം നടക്കേണ്ടി വന്ന സംവിധായകരുമുണ്ട്.

മിക്കപ്പോഴും തുടക്കകാലത്തായിരിക്കും സംവിധായകര്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരിക. തങ്ങളുടെ മനസിലുള്ള കഥാപാത്രത്തിന് യോജിച്ചവരെ കണ്ടെത്തുക എന്നതും അവരെ കഥ പറഞ്ഞ് ബോധ്യപ്പെടുത്തുകയെന്നതുമായിരിക്കും സംവിധായകനും തിരക്കഥാകൃത്തിനുമൊക്കെ മുന്നിലുള്ള ആദ്യത്തെ പ്രധാന വെല്ലുവിളി തന്നെ. എന്നാല്‍ അങ്ങനെ ചെയ്ത സിനിമകള്‍ പിന്നീട് ഐക്കോണിക്കായി മാറിയതും നമ്മള്‍ കണ്ടിട്ടുണ്ട്.

Aishwarya Rai

അത്തരത്തിലൊരു സിനിമയാണ് കുച്ച് കുച്ച് ഹോത്താ ഹേ. ഷാരൂഖ് ഖാനും കജോളും നായകനും നായികയുമായി എത്തിയ കുച്ച് കുച്ച് ഹോത്താ ഹേ ബോളിവുഡിലെ ഐക്കോണിക് വിജയങ്ങളിലൊന്നാണ്. ഈയ്യടുത്താണ് കുച്ച് കുച്ച് ഹോത്താ ഹേയുടെ 25-ാം വാര്‍ഷികം ആഘോഷിച്ചത്. ഷാരൂഖ് ഖാന്റേയും കജോളിന്റേയും കാസ്റ്റിംഗ് വേഗത്തില്‍ നടന്നുവെങ്കിലും ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളിലേക്ക് താരങ്ങളെ കണ്ടെത്തുകയെന്നത് സംവിധായകന്‍ കരണ്‍ ജോഹറിന് വലിയ വെല്ലുവിളിയായിരുന്നു.

ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ച വേഷം ചെയ്യാന്‍ താന്‍ സമീപിച്ചവരാരും തയ്യാറായിരുന്നില്ല എന്നും ഒടുവില്‍ സല്‍മാന്‍ ഇങ്ങോട്ട് തേടി വരികയായിരുന്നുവെന്നുമാണ് കരണ്‍ നേരത്തെ പറഞ്ഞത്. സമാനമായ അവസ്ഥയായിരുന്നു ചിത്രത്തില്‍ റാണി മുഖര്‍ജി അവതരിപ്പിച്ച കഥപാത്രത്തിന്റേതും. ഐക്കോണിക്കായി മാറിയ ടീന എന്ന ആ കഥാപാത്രത്തിനായി കരണ്‍ ജോഹര്‍ സമീപിച്ചവരില്‍ സൂപ്പര്‍ നായിക ഐശ്വര്യ റായ് അടക്കമുണ്ടായിരുന്നു. ഐശ്വര്യയുടെ കരിയറിന്റെ തുടക്കകാലമായിരുന്നു അത്. എന്നിട്ടും ഐശ്വര്യ ആ ചിത്രത്തോട് നോ പറഞ്ഞു.

''ഞാന്‍ വല്ലാത്ത പ്രതിസന്ധിയിലായിരുന്നു. തുടക്കക്കാരി ആയിരുന്നുവെങ്കിലും എന്നനെ മുതിര്‍ന്ന നടിമാരുമായിട്ടായിരുന്നു താരതമ്യം ചെയ്തിരുന്നത്. ഞാന്‍ ആ സിനിമ ചെയ്തിരുന്നുവെങ്കില്‍ എന്നെ എല്ലാവരും വിമര്‍ശിച്ചേനെ. നോക്കൂ, ഐശ്വര്യ മോഡലിംഗ് കാലത്ത് ചെയ്തത് തന്നെ വീണ്ടും ചെയ്യുന്നു. മുടി അഴിച്ചിട്ട്, മിനി സ്‌കേര്‍ട്ട് ധരിച്ച്, ഗ്ലാമറസായി നടക്കുന്നു എന്ന് പറയും. ഒടുവില്‍ നായകന്‍ കുറേക്കൂടി റിയലായ വ്യക്തിയുടെ അടുത്തേക്കല്ലേ പോകുന്നതും. ഞാന്‍ കുച്ച് കുച്ച് ഹോത്താ ഹേ ചെയ്തിരുന്നുവെങ്കില്‍ ആളുകള്‍ എന്നെ വളഞ്ഞിട്ട് തല്ലിയേനെ'' എന്നാണ് ഐശ്വര്യ പറഞ്ഞത്.

Aishwarya Rai

അതേസമയം ടീനയെന്ന കഥാപാത്രം എഴുതുമ്പോള്‍ കരണ്‍ ജോഹറുടെ മനസിലുണ്ടായിരുന്നത് അടുത്ത സുഹൃത്തായ ട്വിങ്കിള്‍ ഖന്നയായിരുന്നു. എന്നാല്‍ ട്വിങ്കിള്‍ അഭിനയം തന്നെ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു അപ്പോഴേക്കും. പിന്നീട് താന്‍ ഐശ്വര്യ റായ്, ഊര്‍മിള മണ്ഡോത്കര്‍, തബു തുടങ്ങിയവരെയെല്ലാം സമീപിച്ചുവെന്നും എല്ലാവരും നിരസിച്ചുവെന്നും കരണ്‍ ജോഹര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്നെ തിരിച്ചു വിളിച്ചത് ഐശ്വര്യ മാത്രമാണെന്നും കരണ്‍ പറഞ്ഞിരുന്നു.

നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ് തനിക്ക് റാണി മുഖര്‍ജിയുടെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് കരണ്‍ പറയുന്നത്. എന്തായാലും റാണി മുഖര്‍ജിയുടെ കരിയറില്‍ കുച്ച് കുച്ച് ഹോത്താ ഹേ വഴിത്തിരിവായി മാറുകയും ചെയ്തു. റാണിയ്ക്ക് ലഭിച്ച വലിയ ബ്രേക്കായിരുന്നു കുച്ച് കുച്ച് ഹോത്താ ഹേ. ചിത്രത്തിലെ റാണിയുടെ കഥാപാത്രത്തെ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുകയും ചെയ്യുന്നു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X