ലവലേശം നാണമില്ലാതായി! ഐശ്വര്യയെ പരസ്യമായി അവഹേളിച്ച ജയ; അവരെ നാണം കെടുത്തില്ലെന്ന് ഐശ്വര്യ

ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. 2007 ലായിരുന്നു ഐശ്വര്യ റായ് അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നതും ബച്ചന്‍ കുടുംബത്തിന്റെ ഭാഗമായി മാറുന്നതും. 2011 ല്‍ ഇരുവരുടേയും മകള്‍ ആരാധ്യ ജനിച്ചു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തന്റെ ഇമേജിന്റെ കാര്യത്തില്‍ കൃത്യമായ കാഴ്ചപ്പാടുള്ള താരമാണ് ഐശ്വര്യ റായ്. തനിക്കുള്ള ജനപ്രീതിയ്ക്ക് കോട്ടം തട്ടുന്നതൊന്നും ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും ഐശ്വര്യ ചെയ്യാന്‍ ഒരുക്കമില്ല. അതുകൊണ്ട് തന്നെ വിവാദങ്ങളും ഗോസിപ്പുകളും ഐശ്വര്യയുടെ കാര്യത്തില്‍ അധികം സംഭവിക്കാറില്ല.

ഓണ്‍ സ്‌ക്രീനില്‍ ചുംബന രംഗങ്ങള്‍ ചെയ്യാനും ഗ്ലാമറസ് റോളുകള്‍ ചെയ്യാനും ഐശ്വര്യയ്ക്ക് കടുത്ത നിബന്ധനകളുണ്ട്. ശരീര പ്രദര്‍ശനം നടത്തുന്ന വേഷങ്ങള്‍ താരം സ്വീകരിക്കാറില്ല. കരിയറിന്റെ തുടക്കം മുതല്‍ക്കു തന്നെ ഇന്റിമേറ്റ് രംഗങ്ങളുള്ള സിനിമകളോട് ഐശ്വര്യ നോ പറഞ്ഞിരുന്നു. തനിക്കുള്ള ഇമേജ് നിലനിര്‍ത്താനാണ് താരം ഇത്തരം നിലപാടുകള്‍ പിന്തുടരുന്നത്. അതുമൂലം പല വലിയ സിനിമകളും ഐശ്വര്യയ്ക്ക് നഷ്ടമായിട്ടുമുണ്ട്.

Aishwarya Rai

ഒരിക്കല്‍ നല്‍കിയൊരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ട് ബോള്‍ഡ് വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന് ഐശ്വര്യ തുറന്ന് പറഞ്ഞിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ജയ ബച്ചനേയും ഹേമ മാലിനിനേയും പോലെയൊരു താരമായി മാറുക എന്നതാണ് തന്റെ ആഗ്രഹമെന്നായിരുന്നു പഴയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞിരുന്നത്.

''എന്റെ വസ്ത്രങ്ങളിലൂടെ എന്റെ ഇമേജ് ഞാന്‍ തകര്‍ക്കില്ല. വര്‍ക്ക് കിട്ടാതെ വന്നാലും സന്തോഷമായിരിക്കും. ചിലതൊക്കെ സ്വകാര്യമായിരിക്കണം. പ്രണയിക്കുന്ന പുരുഷനുള്ളതായിരിക്കണം. മരുമകളായി ഒരു കുടുംബത്തിലേക്ക് ചെല്ലാനുള്ളതാണ്. ഒരു അമ്മായാകാന്‍ ഉള്ളതാണ്. നാളെ ഞാന്‍ ചെയ്തത് എന്തെങ്കിലും സ്‌ക്രീനില്‍ കണ്ട് അവര്‍ക്ക് നാണക്കേട് തോന്നിയാല്‍ അതെനിക്കും നാണക്കേടാകും. എന്റെ സ്റ്റാര്‍ഡം അടുത്ത പത്ത് വര്‍ഷത്തേക്ക് കാണും. പക്ഷെ കുടുംബം ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകും. എനിക്ക് ഹേമാ മിലിനിയോ ജയ ബച്ചനോ ആകാനാണ് ഇഷ്ടം. അവരെ പോലെയാണ് എന്നേയും ഓര്‍ക്കേണ്ടത്'' എന്നാണ് ഐശ്വര്യ പറഞ്ഞത്.

എന്നാല്‍ തന്റെ നിലപാടില്‍ വളരെ ചുരുക്കം ചില സമയങ്ങളില്‍ ഐശ്വര്യ മാറ്റം വരുത്തിയിട്ടുണ്ട്. അഭിഷേകുമായുള്ള വിവാഹത്തിന് മുമ്പ് അഭിനയിച്ച ധൂം 2വില്‍ ഹൃത്വിക് റോഷനൊപ്പമുള്ള ചുംബന രംഗമായിരുന്നു ഇത്. ഐശ്വര്യയുടെ ആരാധകരേയും ബച്ചന്‍ കുടുംബത്തേയും ചൊടിപ്പിച്ചതായിരുന്നു ഈ സംഭവം. വര്‍ഷങ്ങള്‍ക്ക് ശേഷം യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തില്‍ ഐശ്വര്യയുടെ ബോള്‍ഡ് രംഗങ്ങള്‍ അതിനാല്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

Aishwarya Rai

തന്റെ നിലപാട് മാറ്റിവെക്കാനും യേ ദില്‍ ഹേ മുഷ്‌കില്‍ ചെയ്യാനും കാരണം കരണ്‍ ജോഹര്‍ ആണെന്നാണ് ഐശ്വര്യ പറഞ്ഞത്. താനും കരണും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണം എന്നത് തന്റെ ഏറെകാലത്തെ ആഗ്രഹവുമായിരുന്നു. അതിനാലാണ് ബോള്‍ഡ് രംഗങ്ങള്‍ ഉണ്ടായിരുന്നിട്ടും ചെയ്യാന്‍ താന്‍ ഒരുക്കമായതെന്നാണ് ഐശ്വര്യ പറഞ്ഞത്.

എന്നാല്‍ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ജയ ബച്ചനെ ചൊടിപ്പിച്ചു. സിനിമയുടെ റിലീസിന് പിന്നാലെ ഐശ്വര്യയുടെ സിനിമയെക്കുറിച്ച് പരോക്ഷമായി നടത്തിയ പരാമര്‍ശം വാര്‍ത്തയായി മാറിയിരുന്നു. ''മുമ്പൊക്കെ ഫിലിംമേക്കേഴ്‌സ് കലയായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇന്ന് എല്ലാം ബിസിനസാണ്, നമ്പറാണ്. ആളുകള്‍ സഭ്യത മറന്നു പോയി. വികാര പരസ്യമായി പ്രകടിപ്പിക്കുന്നതാണ് കഴിവെന്ന് കരുതുന്നു. ലവലേശം നാണമില്ലാതായി'' എന്നായിരുന്നു ജയ പറഞ്ഞത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X