ഇതെന്ത് ചോദ്യമാണ്! അഭിഷേകിനെക്കുറിച്ചുള്ള ചോദ്യത്തില്‍ അസ്വസ്ഥയായി ഐശ്വര്യ റായ്‌

ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവര്‍ക്കുമിടയിലെ പ്രണയവും പരസ്പര ബഹുമാനവുമെല്ലാം എന്നും ചര്‍ച്ചയാകാറുണ്ട്. ആരാധകരുടെ മാതൃക ദമ്പതിമാരാണ് ഐശ്വര്യയും അഭിഷേഖും. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഐശ്വര്യയും അഭിഷേകും ഇരകളാകാറുണ്ട്.

അഭിഷേകിനേക്കാള്‍ വലിയ താരമാണ് ഐശ്വര്യ എന്നതും ഐശ്വര്യയ്ക്ക് അഭിഷേകിനേക്കാള്‍ പ്രായമുണ്ടെന്നതുമൊക്കെ സോഷ്യല്‍ മീഡിയയ്ക്ക് ട്രോളാനുള്ള കാരണങ്ങളായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയ്ക്കും മാധ്യമങ്ങള്‍ക്കുമൊന്നും തളര്‍ത്താന്‍ സാധിക്കുന്നവരല്ല ഐശ്വര്യയും അഭിഷേകും. അനാവശ്യ ചോദ്യങ്ങളെ ശക്തമായി തന്നെ ഇരുവരും നേരിടാറുണ്ട്.

Aishwarya Rai

ഇപ്പോഴിതാ ഐശ്വര്യയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള അനാവശ്യ ചോദ്യത്തില്‍ അസ്വസ്ഥയാകുന്ന, എന്നാല്‍ കൃത്യമായി മറുപടി നല്‍കുന്ന ഐശ്വര്യയാണ് വീഡിയോയിലുള്ളത്. ഒരു സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ നിന്നുമുള്ളതാണ് വീഡിയോ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെക്കുറഇച്ച് സംസാരിക്കുന്നതായിരുന്നു സിനിമ. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ഐശ്വര്യയോട് ഈ അവസരത്തില്‍ അഭിഷേകിനെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുകയായിരുന്നു.

ആ ചോദ്യത്തില്‍ ഐശ്വര്യ ഒട്ടും തൃപ്തയല്ലെന്ന് അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു. ഇതെന്ത് ചോദ്യമാണ്, നിങ്ങളിത് ചോദിക്കാന്‍ വേണ്ടി ചോദിക്കുകയല്ലേ എന്നാണ് ഐശ്വര്യ മറുപടിയായി പറഞ്ഞത്. പിന്നാലെ വീട്ടില്‍ ഉണ്ട്, അരമണിക്കൂറില്‍ കാണുമല്ലോ എന്നും ഐശ്വര്യ പറയുന്നുണ്ട്. താരത്തിന്റെ മറുപടിയിലെ താല്‍പര്യമില്ലായ്മയും പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

അതേസമയം ബച്ചന്‍ കുടുംബത്തില്‍ വിള്ളലുകള്‍ വീണതായി കുറച്ച് നാളുകളായി ചില റിപ്പോര്‍ട്ടുകളുണ്ട്. അഭിഷേകിന്റെ സഹോദരി ശ്വേതയും ഐശ്വര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പിന്നീട് ഈ വാര്‍ത്തകള്‍ ഒന്ന് തണുത്തു. പിന്നീടാണ് പാരീസ് ഫാഷന്‍ വീക്കും തുടര്‍ന്നുള്ള സംഭവങ്ങളും അരങ്ങേറുന്നത്.

പാരീസ് ഫാഷന്‍ വീക്കില്‍ ശ്വേതയുടെ മകള്‍ നവ്യ നവേലി നന്ദ തന്റെ റാംപ് വാക്കിംഗില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. നവ്യയ്ക്ക് പിന്തുണ അറിയിക്കാനായി ശ്വേതയും ജയ ബച്ചനും എത്തിയിരുന്നു. റാംപ് വാക്കിന് ശേഷം ഇരുവരും നവ്യയെ പുകഴ്ത്തുകയും ചെയ്തു. എന്നാല്‍ രസകരമായൊരു വസ്തുത, അതേ റാംപില്‍ അതേ ദിവസം തന്നെ ഐശ്വര്യ റായും വാക്ക് ചെയ്തിരുന്നു എന്നതാണ്. ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യയുമുണ്ടായിരുന്നു.

എന്നാല്‍ ഐശ്വര്യയെക്കുറിച്ചോ ആരാധ്യയെക്കുറിച്ചോ സംസാരിക്കാന്‍ ജയയും ശ്വേതയും കൂട്ടാക്കിയിരുന്നില്ല. ഇരുവരുടേയും ഭാഗത്തു നിന്നുമുണ്ടായ ഈ അവഗണന സോഷ്യല്‍ മീഡിയയിലെ വിള്ളല്‍ ചര്‍ച്ചകള്‍ക്ക് പുതുജീവന്‍ നല്‍കി. പിന്നാലെ അമിതാഭ് ബച്ചന്റെ പിറന്നാളും വന്നു. പിറന്നാള്‍ ദിവസം ബച്ചനും പേരക്കുട്ടികളും ജയയും ചേര്‍ന്നെടുത്ത ചിത്രത്തില്‍ നിന്നും ഐശ്വര്യ ആരാധ്യ ഒഴികെ ബാക്കിയുള്ളവരെയ്യാം ക്രോപ്പ് ചെയ്താണ് പോസ്റ്റ് ചെയ്തത്. ഇതും റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. എന്തായാലും വാർത്തകളോട് ബച്ചന്‍ കുടുംബം ഇതുവരേയും പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X