അവനൊരു കുട്ടിയാണ്! മുന്‍ കാമുകന്‍ വിവേക് ഒബ്‌റോയ്‌ക്കൊപ്പമുള്ള ആദ്യ സിനിമയെക്കുറിച്ച് ഐശ്വര്യ പറഞ്ഞത്
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് ഐശ്വര്യ റായ്. തെന്നിന്ത്യന്‍ സിനിമയിലൂടെ അരങ്ങേറി ബോളിവുഡിലെ സൂപ്പര്‍താരമായി മാറിയ നടി. ലോകസുന്ദരി പട്ടം നേടിയ ഐശ്വര്യയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച ഐശ്വര്യയുടെ വ്യക്തിജീവിതങ്ങളും പ്രണയങ്ങളുമെല്ലാം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സല്‍മാന്‍ ഖാനുമായും വിവേക് ഒബ്‌റോയിയുമായുമുള്ള ഐശ്വര്യയുടെ പ്രണയങ്ങള്‍ ബോളിവുഡിലെ ഹോട്ട് ടോപ്പിക്കായിരുന്നു. സല്‍മാനുമായുള്ള പ്രണയത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമെല്ലാം ഐശ്വര്യ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവേകുമായുള്ള പ്രണയത്തെക്കുറിച്ച് ഐശ്വര്യ പരസ്യമായി ഒന്നും സംസാരിച്ചിരുന്നില്ല.
ഇന്നും ഐശ്വര്യയും വിവേക് ഒബ്‌റോയിയും തമ്മില്‍ പിരിയാനുണ്ടായിരുന്ന കാരണം എന്താണെന്ന് ആരാധകര്‍ക്ക് അറിയില്ല. വിവേക് ഒബ്‌റോയ് നടത്തിയ വിവാദമായ പത്രസമ്മേളനത്തിന് ശേഷം ഇരുവരും തമ്മില്‍ എന്നന്നേക്കുമായി അകലുകയായിരുന്നുവെന്ന് മാത്രമാണ് അറിയുന്നത്. എങ്കിലും ഐശ്വര്യയും വിവേക് ഒബ്‌റോയിയും തമ്മിലുള്ള പ്രണയം എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. വിവേക് ഒബ്‌റോയിയുമൊത്തുള്ള ആദ്യ സിനിമയെക്കുറിച്ചുള്ള ഐശ്വര്യയുടെ വാക്കുകള്‍ വളരെയധികം ചര്‍ച്ചയായിരുന്നു. വിശദമായി വായിക്കാം.

സമിര്‍ കര്‍നിക് സംവിധാനം ചെയ്ത ക്യൂന്‍ ഹോ ഗയ നാ എന്ന ചിത്രത്തിലായിരുന്നു വിവേകും ഐശ്വര്യയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് ഐശ്വര്യയും വിവേകും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഐശ്വര്യയുമായുള്ള പ്രണയത്തിന്റെ സൂചനകള്‍ പലപ്പോഴും വിവേക് ഒബ്‌റോയ് നല്‍കിയിരുന്നുവെങ്കിലും ഐശ്വര്യ എന്നും മൗനം പാലിക്കുകയായിരുന്നു ചെയ്തത്.
''വിവേകിനൊപ്പം നല്ല അനുഭവമായിരുന്നു. ഞങ്ങള്‍ക്കിടയിലെ പുതുമുഖം അവന്‍ ആണെങ്കിലും അതുപോലയേയല്ല അവന്‍ പെരുമാറുന്നത്. സിനിമയോടുള്ള അവന്റെ സമീപം അങ്ങനെയല്ല. സിനിമയില്‍ വല്ലാതെ മുഴുങ്ങും അവന്‍. അവനും സമീറും നല്ല സുഹൃത്തുക്കളായിരുന്നു നേരത്തെ തന്നെ. അത് സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ വ്യക്തമായിരുന്നു'' എന്നായിരുന്നു വിവേകിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞത്. തുടക്കം മുതല്‍ തന്നെ പൂര്‍ണമായും സിനിമയില്‍ ഇന്‍വോള്‍വ്‌മെന്റ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവനൊരു കുട്ടിയായിരുന്നതിനാല്‍, സിനിമയിലെ കഥാപാത്രവും അങ്ങനെയായിരുന്നു, സെറ്റില്‍ എപ്പോഴും തമാശയും ചിരിയുമായിരുന്നുവെന്നും ഐശ്വര്യ പറയുന്നുണ്ട്.
ഐശ്വര്യയും വിവേകും പിരിഞ്ഞിട്ട് നാളുകളായെങ്കിലും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പിന്നീട് പരിഹരിക്കപ്പെട്ടതേയില്ല. ഇപ്പോഴും ഇരുവരും ഒരുമിച്ച് വരുന്ന അവസരങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യാറ്. വിവേകും ഐശ്വര്യയും ഒരുമിച്ചൊരു ഫ്രെയിമില്‍ വരാതെ പരസ്പരം ഒഴിഞ്ഞു മാറി നടക്കുകയാണ്. അതേസമയം ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ആരാധ്യയാണ് താരദമ്പതികളുടെ മകള്‍. അമ്മയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. കാന്‍സ് മുതല്‍ പല വേദികളിലും ഐശ്വര്യ മകളേയും കൊണ്ട് വരാറുണ്ട്. ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഐശ്വര്യ. തമിഴിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി, തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അതേസമയം ഒരു കാലത്ത് ബോളിവുഡിലെ യൂത്ത് ഐക്കണായിരുന്നു വിവേക് ഒബ്‌റോയ്. എന്നാല്‍ പിന്നീട് തുടര്‍പരാജയങ്ങളും വിവാദങ്ങളും വിവേകിന്റെ കരിയര്‍ നശിപ്പിക്കുകയായിരുന്നു. ഇതോടെ താരം പതിയെ എല്ലാവരുടേയും ശ്രദ്ധയില്‍ നിന്നും മറയുകയായിരുന്നു. പിന്നീട് താരത്തിന്റെ തിരിച്ചുവരവ് ശ്രമവും വിജയം കണ്ടില്ല. അതേസമയം അഭിനയ രംഗത്ത് താരം ഇപ്പോഴും സജീവമാണ്. ലൂസിഫറിലൂടെ മലയാളത്തിലും എത്തിയിരുന്നു.


Click it and Unblock the Notifications