സംഭവിക്കുന്നത് എന്തെന്ന് മനസിലായില്ല, പിന്നെ പറഞ്ഞു, വിവാഹനിശ്ചയം കഴിഞ്ഞെന്ന്! മനസ് തുറന്ന് ഐശ്വര്യ

ബോളിവുഡിലെ പവര്‍ കപ്പിളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ബോളിവുഡിലെ വലിയ ചര്‍ച്ചാവിഷയമായിരുന്നു ഐശ്വര്യയുടേയും ബച്ചന്റേയും പ്രണയം. 2007 ലായിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹം കഴിക്കുന്നത്.

രണ്ട് വലിയ താരങ്ങള്‍ എന്നതിനപ്പുറം തീര്‍ത്തും വ്യത്യസ്തമായ സംസ്‌കാരങ്ങളില്‍ നിന്നുമാണ് ഐശ്വര്യയും അഭിഷേകും വരുന്നത്. ദക്ഷിണേന്ത്യക്കാരിയായതിനാല്‍ ഐശ്വര്യയ്ക്ക് തുടക്കകാലത്ത് അഭിഷേകിന്റെ സംസ്‌കാരത്തിലെ പലതും മനസിലായിരുന്നില്ല. എന്താണ് റോക്ക എന്നത് പോലും തനിക്കറിയില്ലായിരുന്നുവെന്നാണ് ഒരിക്കല്‍ ഐശ്വര്യ പറഞ്ഞത്.

വിവാഹ നിശ്ചയത്തെക്കുറിച്ച്

ഒരിക്കല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ റായ് അഭിഷേകുമായുള്ള വിവാഹ നിശ്ചയത്തെക്കുറിച്ച് മനസ് തുറന്നത്. ''അവന്‍ എന്നെ പ്രൊപ്പോസ് ചെയ്തു. എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്. റോക്ക എന്ന പേരില്‍ എന്തെങ്കിലും ഉണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ ദക്ഷിണേന്ത്യക്കാരാണ്. എന്താണ് റോക്ക എന്നെനിക്ക് അറിയില്ല. ഒരു ദിവസം പെട്ടെന്ന് അവരുടെ വീട്ടില്‍ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് വിളി വരുകയായിരുന്നു. ഞങ്ങള്‍ വരികയാണെന്ന് പറഞ്ഞു'' ഐശ്വര്യ പറയുന്നു.

ആ സമയത്ത് തന്റെ അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും ഐശ്വര്യ പറയുന്നുണ്ട്. ''ഞങ്ങളെല്ലാം വരികയാണെന്നും അച്ഛനെ എനിക്ക് തടയാനായില്ലെന്നും അഭിഷേക് പറഞ്ഞു. ഓ മൈ ഗോഡ്, ഇതാണ് റോക്ക, അച്ഛന്‍ ആണെങ്കില്‍ പുറത്തായിരുന്നു. അമ്മയുണ്ടായിരുന്നു. ഞങ്ങളും. അവരെല്ലാം വീട്ടിലെത്തി. അവര്‍ വളരെ ഇമോഷണലായിരുന്നു. ഓ മൈ ഗോഡ് ഇറ്റ് ഹാപ്പനിംഗ് എന്നായിരുന്നു ഞാന്‍. ഇതൊരു വിവാഹ നിശ്ചയം ആണോ എന്ന് അമ്പരന്നു'' ഐശ്വര്യ പറയുന്നു.

ഇതെന്താണ് സംഭവിക്കുന്നതെന്ന്

അഭിഷേക് തന്നെ പ്രൊപ്പോസ് ചെയ്യുമ്പോള്‍ താന്‍ ജോദ അക്തറിന്റെ സെറ്റിലാണെന്നായിരുന്നു ഐശ്വര്യ പറയുന്നത്. ''ഞങ്ങള്‍ ഖ്വാജ മേരെ ഖ്വാജ എന്ന പാട്ടില്‍ അഭിനയിക്കുകയായിരുന്നു. പാട്ടില്‍ ഞാന്‍ കല്യാണപ്പെണ്ണായി ഇരിക്കുകയായിരുന്നു. ഇത് സര്‍ റിയല്‍ ആണല്ലോ എന്ന് തോന്നി. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം ഇത് തന്നെയാണല്ലോ എന്ന് ചിന്തിച്ചുവെന്നും ഐശ്വര്യ പറയുന്നുണ്ട്.

നിശ്ചയത്തിന് ശേഷം ബച്ചന്റെ വീട്ടില്‍ പോയതിനെക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നുണ്ട്. ''റോക്ക കഴിഞ്ഞതും എബി എന്ന അദ്ദേഹത്തിന്റെ ജൂഹുവിലെ വീട്ടിലേക്ക് വിളിച്ചു. ഞാന്‍ പോയി. ജല്‍സയിലെത്തി. ടൗണ്‍ മൊത്തം ക്ഷണിക്കപ്പെട്ടിരുന്നു. ആ രാത്രി മൊത്തം വിരുന്നുകാരുണ്ടായിരുന്നു. ഇതെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് നിനക്കൊരു ഐഡിയയുമില്ലെന്നായിരുന്നു എബി പറഞ്ഞത്'' എന്നാണ് ഐശ്വര്യ പറഞ്ഞത്.

വിവാഹം

2007 ല്‍ നടന്ന സ്വകാര്യ ചടങ്ങളിലായിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹം കഴിക്കുന്നത്. ഇറുവരും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ധൂം 2, ഗുരു, രാവണ്‍ തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ഐശ്വര്യയും അഭിഷേകും.

2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അനില്‍ കപൂറും രാജ് കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പൊന്നിയന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വന്‍ താരനിര തന്നെ അണിനിരക്കുന്ന പൊന്നിയന്‍ സെല്‍വന്റെ സംവിധാനം മണിരത്‌നമാണ്.

Recommended Video

Shalini On Dilsha & Dr. Robin:വേർപിരിയലിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലിനിയുടെ മറുപടി | *BiggBoss
തിരിച്ചുവരവ്

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ റായ് തമിഴിലേക്കും മടങ്ങിയെത്തുന്നത്. എപ്പിക് നോവലിനെ ആസ്പദമാക്കിയൊരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഐശ്വര്യയ്‌ക്കൊപ്പം വിക്രം, ജയം രവി, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, ജയറാം, വിക്രം പ്രഭു, കാര്‍ത്തി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മണിരത്‌നം ആണ് സംഗീത സംവിധായകന്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ലുക്ക് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X