ബോളിവുഡിലെ സെക്സിയായ നടൻ സൽമാൻ ഖാൻ! വേർപിരിഞ്ഞ ശേഷം സിനിമകൾ ചെയ്യാതിരുന്നതിനെ കുറിച്ചും ഐശ്വര്യ റായ്!
ബോളിവുഡ് എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും വലിയ നായികമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. തമിഴിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ഒരുകാലത്ത് സ്ത്രീ സൗന്ദര്യത്തിന്റെ അവസാന വാക്കായാണ് ഐശ്വര്യയെ ആരാധകർ കണ്ടിരുന്നത്. സുന്ദരി എന്ന് പറഞ്ഞാൽ അത് ഐശ്വര്യ ആണെന്നായിരുന്നു പറയപ്പെട്ടത്.
അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഐശ്വര്യയ്ക്ക് ഉള്ളത്. സിനിമയിൽ ഉൾപ്പെടെ ഐശ്വര്യയെ പ്രണയിക്കാനും നിരവധി പേർ ഉണ്ടായിരുന്നു. ഐശ്വര്യയുടെ പല പ്രണയങ്ങളും വാർത്തകളിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും വലിയ വിവാദമായി മാറിയതായിരുന്നു സല്‍മാന്‍ ഖാനുമായുള്ളത്. 1999 ല്‍ പുറത്തിറങ്ങിയ ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാനും ഐശ്വര്യയും അടുപ്പത്തിലാകുന്നത്.

എന്നാൽ പിന്നീട് ഇവർ വേർപിരിയുകയായിരുന്നു. സൽമാൻ ഖാന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഐശ്വര്യ ബന്ധം വേർപിരിഞ്ഞത് നടന്റെ ദേഷ്യത്തെ കുറിച്ച് ഐശ്വര്യ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ആ വേർപിരിയലിന് ശേഷം ഇരുവരും ഒരിക്കൽ പോലും ഒരു സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. സൽമാന്റെ സാന്നിധ്യമുള്ള എല്ലാ ഇടങ്ങളിൽ നിന്നും ഐശ്വര്യ മാറി നിൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നടൻ അഭിഷേക് ബച്ചനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഐശ്വര്യ. സൽമാൻ ഇപ്പോഴും അവിവാഹിതനാണ്
അതിനിടെ, ഐശ്വര്യയുടെ ഒരു പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലൊക്കെ വൈറലായി മാറുകയാണ്. ഒരിക്കൽ സിമി ഗരേവാളുമായുള്ള അഭിമുഖത്തിനിടെ സൽമാൻ ഖാനെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബോളിവുഡിലെ ഏറ്റവും സെക്‌സിയും സുന്ദരനുമായ നടൻ ആരെന്ന സിമിയുടെ ചോദ്യത്തിന് ഐശ്വര്യ നൽകിയ മറുപടിയാണ് വൈറലായി മാറുന്നത്.
സിമിയുടെ ചോദ്യം കേട്ട് കുറച്ചു നേരം ആലോചിക്കുന്ന ഐശ്വര്യ സെക്‌സി ആയത് എന്നത് മാറ്റി ആകർഷകമായ പുരുഷൻ ആരെന്നത് ആക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ സെക്സിയായത് ആരെന്ന് പറയു എന്ന് അവതാരക പറയുകയായിരുന്നു. തുടർന്ന് അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും സുന്ദരനായ പുരുഷനായി തിരഞ്ഞെടുക്കപ്പെട്ട ഒരാളെ എടുക്കാം എന്ന് പറഞ്ഞ് സൽമാൻ ഖാന്റെ പേര് പറയുകയായിരുന്നു.
ശാരീരികമായ കാര്യങ്ങൾ എടുക്കുകയാണെങ്കിലും അദ്ദേഹത്തിന് വളരെയധികം സവിശേഷതകളുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹം വളരെ സുന്ദരനാണെന്ന് ഞാൻ കരുതുന്നു എന്നും ഐശ്വര്യ പറയുന്നുണ്ട്. ഇതോടൊപ്പം തന്നെ ഐശ്വര്യയുടെ മറ്റൊരു അഭിമുഖവും കാണിക്കുന്നുണ്ട്. ഇതിൽ എന്തുകൊണ്ടാണ് നിങ്ങൾ ഒരുമിച്ച് അഭിനയിക്കാത്തത് എന്ന് ചോദിക്കുമ്പോൾ അത് എന്നോടാണോ ചോദിക്കുന്നത് എനിക്ക് എങ്ങനെ അതിന് ഉത്തരം നൽകാൻ കഴിയുമെന്ന് ഐശ്വര്യ ചോദിക്കുന്നുണ്ട്.

രണ്ടു സിനിമകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഒരു വിശദീകരണവും നൽകാതെ അതിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. അത് എന്ത് കൊണ്ടാണെന്ന ഉത്തരം എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നുമാണ് ഐശ്വര്യ റായ് പറഞ്ഞത്. ഐശ്വര്യയും അഭിഷേകും തമ്മിൽ എന്തോ പ്രശ്‍നങ്ങൾ ഉണ്ട് എന്ന അഭ്യൂഹങ്ങൾ വരുന്നതിനിടെയാണ് സൽമാനെ കുറിച്ചുള്ള ഐശ്വര്യയുടെ വാക്കുകളും വൈറലാകുന്നത്.
അടുത്തിടെ, നിത മുകേഷ് അംബാനി കൾച്ചർ സെന്ററിന്റെ ഉദ്ഘാടനത്തിന് ഐശ്വര്യയും സൽമാനുമെത്തിയിരുന്നു. ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തില്ലെങ്കിലും രണ്ട് പേരും ഒരു ഫ്രെയ്മിൽ കുടുങ്ങിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഷാരൂഖ്, നിത അംബാനി തുടങ്ങിയവർക്കൊപ്പം സൽമാൻ പോസ് ചെയ്യവേ പിന്നിലോടെ നീങ്ങിയ ഐശ്വര്യ അതിൽ പെടുകയായിരുന്നു. ഇത് ആരാധകർ ഏറ്റെടുത്തിരുന്നു.


Click it and Unblock the Notifications