For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയെ കെട്ടാനൊരുങ്ങി അനില്‍ അംബാനി, സഹികെട്ട് തുറന്നടിച്ച് ഐശ്വര്യ; എന്നെ വെറുതെ വിടണം!

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. പകരം വെക്കാനില്ലാത്ത താരം. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട് ഐശ്വര്യ റായ്. ഹിറ്റുകള്‍ ഒരുപാട് സമ്മാനിച്ചിട്ടുണ്ട് ഐശ്വര്യ. സിനിമ പോലെ തന്നെ ഐശ്വര്യയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ഐശ്വര്യ റായുടെ പ്രണയങ്ങള്‍ എന്നും ബോളിവുഡിലെ ചര്‍ച്ചാവിഷയമാണ്. സല്‍മാന്‍ ഖാന്‍ മുതല്‍ പിന്നീട് ജീവിത പങ്കാളിയായി മാറിയ അഭിഷേക് ബച്ചന്‍ വരെയുള്ള ഐശ്വര്യയുടെ പ്രണയങ്ങള്‍ വലിയ ചര്‍ച്ചകളായി മാറിയിട്ടുണ്ട്.

  Also Read: ആ നടിയെ അയാള്‍ അറിയാത്തത് പോലെ തട്ടി, അതുകണ്ട് ലാലേട്ടന്‍ ചൂടായി; ഇതുവരെ ആരും കാണാത്തൊരു മുഖം!

  ഐശ്വര്യയുടെ പേര് അനാവശ്യ ഗോസിപ്പുകളുടെയും ഭാഗമായിട്ടുണ്ട്. ഐശ്വര്യയുടെ കരിയറിലേയും ജീവിതത്തിലേയും ഏറ്റവും വലിയ വിവാദമായിരുന്നു സല്‍മാന്‍ ഖാനുമായുളള പ്രണയ തകര്‍ച്ചയും വിവേദ് ഒബ്‌റോയുമായുള്ള പ്രണയവുമൊക്കെ. സല്‍മാനുമായി പിരിഞ്ഞ ശേഷമാണ് ഐശ്വര്യ വിവേകുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ അധികം വൈകാതെ ഈ പ്രണയവും അവസാനിക്കുകയായിരുന്നു.

  വിവേക് ഒബ്‌റോയുമായുള്ള പ്രണയ ബന്ധം അവസാനിച്ചതിന് പിന്നാലെ ഐശ്വര്യയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ഉയര്‍ന്നു വന്ന പേര് ബിസിനസ് ഭീമന്‍ ധീരുബായ് അംബാനിയുടെ മകനും ബിസിനസ് പ്രമുഖനുമായ അനില്‍ അംബാനിയുടേതായിരുന്നു. തന്റെ പ്രണയത്തെക്കുറിച്ചോ പ്രണയ തകര്‍ച്ചയെക്കുറിച്ചോ ഐശ്വര്യ പരസ്യമായി സംസാരിച്ചിരുന്നില്ല. സല്‍മാന്‍ ഖാന്‍ പ്രണയ ബന്ധം പിരിഞ്ഞ ശേഷവും തന്നെ ശല്യം ചെയ്യുന്നത് തുടര്‍ന്നപ്പോള്‍ മാത്രമാണ് ഐശ്വര്യ പരസ്യ പ്രതികരണം നടത്തുന്നത്.

  Also Read: 'അതിനുശേഷം ടൊവിനോയുടെ ചേട്ടനെ കാണാൻ തോന്നി, നിന്റെ വീ‍ട്ടിലേക്ക് വരാൻ തോന്നിയെന്ന് അവനോട് പറഞ്ഞു'; വിനീത്


  എന്നാല്‍ അനില്‍ അംബാനിയുമായി താന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളോട് ഒരിക്കല്‍ ഐശ്വര്യ പ്രതികരിച്ചിരുന്നു. ''എന്തെങ്കിലും എരിവുള്ളതാക്കാന്‍ എന്റെ പേരെന്തിനാണ് എപ്പോഴും ഉപയോഗിക്കുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. അറിഞ്ഞതും ഒരുപാട് വികാരങ്ങള്‍ എന്റെ മനസിലൂടെ കടന്നു പോയി. ഞാന്‍ അദ്ദേഹത്തെ കാണലു പോലുമില്ല. അവസാനാമയി കണ്ടത് ഭരത് ഷായുടെ പിറന്നാള്‍ ആഘോഷത്തിനാണ്. ഞങ്ങള്‍ ടീനയുടേയും മറ്റും കൂടെയിരിക്കുകയായിരുന്നു. അദ്ദേഹവുമായി വിവാഹത്തിന് കോടികളുടെ കരാര്‍ വരെ ഒപ്പിട്ടെന്ന് കേട്ടതും ഞെട്ടിപ്പോയി. ഇവരിത് എന്നെക്കുറിച്ച് തന്നെയാണോ സംസാരിക്കുന്നത്'' എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

  ''ഞാന്‍ ജീവിതത്തില്‍ പുതിയ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടിരിക്കുകയാണ്. ജോലിയും യാത്രകളും പരസ്യങ്ങളുമായി ഞാന്‍ തിരക്കിലാണ്. എപ്പോഴും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുകയാണ് ഞാന്‍'' എന്നും ഐശ്വര്യ പറഞ്ഞു. അതേസമയം വിവേക് ഒബ്‌റോയുമായി പിരിഞ്ഞുവെന്ന വാര്‍ത്തകളോട് പ്രതികരിക്കാന് ഐശ്വര്യ തയ്യാറായിരുന്നില്ല.

  ''ഞാന്‍ എപ്പോഴെങ്കിലും എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? അവരവരുടെ ഊഹാപോഹങ്ങള്‍ക്ക് അനുസരിച്ച് ഞാന്‍ പ്രതികരിക്കണമെന്നാണ് ആളുകള്‍ കരുതുന്നത്. ഞാന്‍ ഇതില്‍ പങ്കാളിയാകില്ല. കല്യാണമോ? ഞാന്‍ ഈ നിമിഷം ജീവിക്കുകയാണ്. ജീവിതം താനെ തുറന്നുകൊള്ളും'' എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ക്കുന്നു.

  എന്തായാലും അധികം വൈകാതെ ആ പ്രണയ വാര്‍ത്തകള്‍ കെട്ടടങ്ങുകയായിരുന്നു. പിന്നീടാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നത്. ഇരുവരും 2007 ല്‍ വിവാഹം കഴിക്കുകയും ചെയ്തു. ഐശ്വര്യയുടേയും അഭിഷേകിന്റേയും മകള്‍ ആരാധ്യയും ഇന്ന് പാപ്പരാസികളുടെ പ്രിയങ്കരിയാണ്. അമ്മയും മകളും എവിടെ പോയാലും ക്യാമറക്കണ്ണുകളും പിന്നാലെയുണ്ട്.

  അതേസമയം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രത്തിലെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ഇതിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലേക്കും ഐശ്വര്യ മടങ്ങിയെത്തി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. ബോളിവുഡില്‍ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  Read more about: aishwarya rai
  English summary
  When Aishwarya Rai Reacted To News Of Her Affair WIth Buisnessman Anil Ambani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X