ഐശ്വര്യയും അനില്‍ അംബാനിയും പ്രണയത്തിലെന്ന് മാധ്യമങ്ങള്‍; സഹികെട്ട് താരസുന്ദരി പ്രതികരിച്ചപ്പോള്‍!
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് ഐശ്വര്യ റായ് ബച്ചന്‍. ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഐശ്വര്യ അരങ്ങേറുന്നത് തമിഴിലൂടെയായിരുന്നു. പിന്നീട് ഹിന്ദിയില്‍ സ്ഥിരസാന്നിധ്യമായി മാറിയ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഇന്നും ഐശ്വര്യ റായ് എന്ന താരത്തിനുള്ള ആരാധന തെല്ലും കുറഞ്ഞിട്ടില്ല. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുകയാണ് ഐശ്വര്യ.
രാജ്യവും ലോകവും ശ്രദ്ധിക്കുന്ന താരമെന്നതില്‍, മറ്റ് പലരേയും പോലെ ഐശ്വര്യയുടെ വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഐശ്വര്യയുടെ പ്രണയങ്ങള്‍ എന്നും ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ വിഷയമായിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയയൊന്നും ഇല്ലാതിരുന്ന കാലമായിരുന്നതിനാല്‍ പലകഥകളും താരങ്ങള്‍ പോലും അറിയുന്നത് വൈകിയായിരിക്കും.

സല്‍മാന്‍ ഖാന്‍ മുതല്‍ വിവേക് ഒബ്‌റോയ് വരെയുള്ള ഐശ്വര്യയുടെ പ്രണയങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. പിന്നീട് നടന്‍ അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു ഐശ്വര്യ. ഇരുവര്‍ക്കും ആരാധ്യ എന്നൊരു മകളുമുണ്ട്. താരപുത്രിയായതിനാല്‍ എപ്പോഴു മാധ്യമങ്ങളുടെ കണ്ണ് ആരാധ്യയുടെ പിന്നാലെയുണ്ട്. തനിക്കൊപ്പം പല വേദികളിലും ഐശ്വര്യ ആരാധ്യയേയും കൊണ്ടു വരാറുണ്ട്. അമ്മയും മകളും തമ്മിലുള്ള അടുപ്പവും എപ്പോഴും ചര്‍ച്ചയാകാറുണ്ട്.

ഐശ്വര്യയുടെ കരിയറിലെ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയ പ്രണയങ്ങളായിരുന്നു സല്‍മാന്‍ ഖാനുമായുണ്ടായ പ്രണയവും വിവേക് ഒബ്‌റോയുമായുണ്ടായ പ്രണയം. രണ്ട് ബന്ധങ്ങളും അധികനാള്‍ നീണ്ടു നിന്നില്ലെങ്കിലും രണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഐശ്വര്യയുടെ പേരിനൊപ്പം ഉയര്‍ന്നു കേട്ട പേരായിരുന്നു ബിസിനസ് പ്രമുഖന്‍ അനില്‍ അംബാനിയുടേത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നു പറയുന്ന പതിവ് ഐശ്വര്യയ്ക്കില്ല. വളരെ ചുരുക്കം സമയങ്ങളില്‍ മാത്രമേ ഐശ്വര്യ അത്തരത്തിലൊരു നീക്കം നടത്തിയിട്ടുള്ളൂ.

തന്നേയും അനിലിനേയും കുറിച്ചുള്ള ഗോസിപ്പുകള്‍ ഉയര്‍ന്നു വന്നതോടെ പ്രതികരിക്കാന്‍ ഐശ്വര്യ തീരുമാനിക്കുകയായിരുന്നു. ''എന്റെ പേര് എന്തിനാണ് എപ്പോഴും എന്തുകാര്യത്തേയും അലങ്കരിക്കാനായി വലിച്ചിഴയ്ക്കുന്നതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. അറിഞ്ഞപ്പോള്‍ ഒരുപാട് വികാരങ്ങളിലൂടെയാണ് ഞാന്‍ കടന്നു പോയത്. ഞാന്‍ അദ്ദേഹത്തെ അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ. അവസാനമായി കണ്ടത് ഭാരത് ഷായുടെ പിറന്നാള്‍ ആഘോഷത്തിലാണ്. ടീനയും മറ്റുമുണ്ടായിരുന്ന ടേബിളിലാണ് ഞങ്ങള്‍ ഇരുന്നിരുന്നത്. അദ്ദേഹവുമായുള്ള എന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് കേട്ടും ഞാന്‍ ഞെട്ടി. ഹലോ, അവര്‍ സംസാരിക്കുന്നത് എന്നെക്കുറിച്ചാണല്ലോ?'' എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

''ജീവിതത്തില്‍ പുതിയ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ഞാന്‍. ജോലിയും യാത്രകളും പരസ്യങ്ങളുമൊക്കെയായി ഞാന്‍ തിരക്കിലാണ് എപ്പോഴും പുതിയ വെല്ലുവിളികള്‍ ചുറ്റുമുണ്ട്'' എന്നും ഐശ്വര്യ പറഞ്ഞു. അതേസമയം വിവേക് ഒബ്‌റോയുമായുണ്ടായ ബ്രേക്ക് അപ്പിനെക്കുറിച്ച് സംസാരിക്കാന്‍ ഐശ്വര്യ വിസമ്മതിക്കുകയും ചെയ്തു.''ഞാന്‍ എന്നെങ്കിലും എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? ആളുകളുടെ ധാരണകളോട് പ്രതികരിക്കാന്‍ ഞാനില്ല. കല്യാണം? ഞാന്‍ ഈ നിമിഷത്തില്‍ ജീവിക്കുകയാണ്, ജീവിതം എനിക്ക് മുന്നില്‍ സ്വയം തുറന്നു തരും'' എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
Recommended Video

അതേസമയം ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. 2018 ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഒരിടവേളയ്ക്ക് ഐശ്വര്യയുടെ പുതിയ ചിത്രം അണിയറയില്‍ തയ്യാറെടുക്കുകയാണ്. പൊന്നിയിന്‍ സെല്‍വന്‍ ആണ് പുതിയ സിനിമ. മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇന്ത്യന്‍ സിനിമയിലെ വലിയ താരങ്ങളാണ് അണിനിരക്കുന്നത്. വിക്രം, ജയം രവി, ജയറാം, കാര്‍ത്തി, വിക്രം പ്രഭു, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.


Click it and Unblock the Notifications