ജാതക ദോഷം; അഭിഷേകിനെ കെട്ടും മുമ്പ് മരത്തെ കല്യാണം കഴിച്ച ഐശ്വര്യ; വിദേശത്തും ഉത്തരം മുട്ടി നടി
ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. പതിറ്റാണ്ടുകളായി പകരക്കാരില്ലാതെ മുന്നേറുകയാണ് ഐശ്വര്യ റായ്. ലോക സുന്ദരി പട്ടം നേടിയാണ് ഐശ്വര്യ റായ് സിനിമയിലെത്തുന്നത്. തുടക്കം തെന്നിന്ത്യയിലൂടെയായിരുന്നു. പിന്നാലെ ബോളിവുഡിലെത്തി. തമിഴിലും ഹിന്ദിയിലുമെല്ലാം ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച് അതിവേഗം ഐശ്വര്യ ഇന്ത്യന്‍ സിനിമയിലെ വലിയ താരങ്ങളില്‍ ഒരാളായി വളരുകയായിരുന്നു.
ഇന്നും ഐശ്വര്യയുടെ താരപദവിയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഐശ്വര്യയെ അറിയാത്ത, ആരാധിക്കാത്തവരായി ആരുമുണ്ടാകില്ല. ഇന്നത്തെ നായികമാരെ പോലും താരതമ്യം ചെയ്യുന്നത് ഐശ്വര്യയോടെയാണ്. തുടരെ തുടരെ സിനിമകള്‍ ചെയ്യാറില്ലെങ്കിലും ഇന്നും ഐശ്വര്യയുടെ സ്ഥാനത്തിന് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യ തന്റെ ജന്മദിനം ആഘോഷിക്കുന്നത്.

2007 ലായിരുന്നു ഐശ്വര്യ റായിയുടെ വിവാഹം. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹം കഴിക്കുന്നത്. സ്വാഭാവികമായും ആ വിവാഹം വലിയ വാര്‍ത്തയായി മാറി. അതേസമയം ഗോസിപ്പുകള്‍ക്കും ഒരു പഞ്ഞവുമുണ്ടായിരുന്നില്ല. അത്തരത്തില്‍ പ്രചരിച്ച വലിയ ഗോസിപ്പുകളിലൊന്നായിരുന്നു ഐശ്വര്യ അഭിഷേകിനെ കല്യാണം കഴിക്കും മുമ്പ് ഒരു മരത്തെ കല്യാണം കഴിച്ചുവെന്നത്.
ജാതകത്തിലെ ദോഷം മാറ്റാന്‍ വേണ്ടി അഭിഷേകിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഐശ്വര്യക്ക് ഒരു മരത്തിന്‍ മേല്‍ മാല ചാര്‍ത്തി ആദ്യ വിവാഹം നടത്തേണ്ടി വന്നു എന്നായിരുന്നു വാര്‍ത്ത. ഇതിന് ശേഷമാണ് അഭിഷേകിനെ വിവാഹം കഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ വാര്‍ത്ത ഐശ്വര്യയ്ക്ക് വലിയ തലവേദനയായി മാറുകയും ചെയ്തു. പിന്നീട് 2008 ല്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതേപറ്റി ഐശ്വര്യ സംസാരിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ പോവുമ്പോള്‍ അവിടത്തെ മാധ്യമങ്ങള്‍ ഇക്കാര്യം ചോദിച്ചിരുന്നു എന്നാണ് ഐശ്വര്യ പറഞ്ഞത്.
''അത് ഞെട്ടിക്കുന്നതായിരുന്നു. ഇതും കടന്നു പോവുന്ന ഘട്ടമാണെന്ന് കരുതാന്‍ ഞങ്ങള്‍ ആഗ്രഹിച്ചെങ്കിലും വീണ്ടും ഉയര്‍ന്ന് വന്നു. ചില സമയങ്ങളില്‍ വിദേശത്തേക്ക് പോവുമ്പാേഴാണ് ഞാനത് തിരിച്ചറിഞ്ഞത്. വിദേശ മാധ്യമങ്ങളുമായി നിരന്തരം ഇടപഴകുമ്പോള്‍ അവിടെ നിന്നും മരത്തെ വിവാഹം കഴിച്ചോ, നിങ്ങള്‍ക്ക് മേല്‍ ശാപം ഉണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ വരുന്നെന്നും ഞാനിതിനൊക്കെ എങ്ങനെ മറുപടി പറയും?'' എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം.
തന്റെ കുടുംബം അന്ധ വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരെല്ലെന്നാണ് ഈ വിവാദത്തെക്കുറിച്ച് അന്ന് അഭിഷേകിന്റെ പിതാവ് അമിതാബ് ബച്ചന്‍ വിവാദങ്ങളോട് പ്രതികരിച്ചത്. ഐശ്വര്യയുടെ ജാതകം കണ്ടിട്ടുപോലുമില്ല. എവിടെയാണ് നിങ്ങള്‍ പറയുന്ന ഈ മരം? അവള്‍ വിവാഹം കഴിച്ചത് എന്റെ മകനെ മാത്രം ആണെന്നും അന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞിരുന്നു.

അതേസമയം ഐശ്വര്യയുടേയും അഭിഷേകിന്റേയും ദാമ്പത്യ ജീവിതം ഗോസിപ്പുകളില്‍ നിറയുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും നാളുകളായി പിരിഞ്ഞിരിക്കുകയാണ്. വാര്‍ത്തകളോട് ഐശ്വര്യയും അഭിഷേകും ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്താണ് പിരിയുന്നതിലേക്ക് നയിച്ചതെന്നും വ്യക്തമല്ല. ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് അഭിഷേകിന്റെ അമ്മയും സഹോദരിയുമായി ഐശ്വര്യയ്ക്കുണ്ടായിരുന്ന ഭിന്നതയാണ് പിരിയാന്‍ കാരണം എന്നായിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് മറ്റൊന്നാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നടി നിമ്രത് കൗറുമായുള്ള അടുപ്പമാണ് അഭിഷേകുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഐശ്വര്യയെ പ്രേരിപ്പിച്ചത്. നിമ്രതും അഭിഷേകും ദസ്വി എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആ സമയത്താണ് ഇരുവരും അടുപ്പത്തിലാകുന്നത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ അഭിഷേകിന്റെ കുടുംബം നടനെ പ്രതിരോധിക്കുകയായിരുന്നു ചെയ്തതെന്നും അതും ഐശ്വര്യയെ കൂടുതല്‍ വിഷമിപ്പിച്ചു എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications