എന്റെ ഭര്‍ത്താവ് എന്നേക്കാള്‍ ചെറുപ്പം, എനിക്കവനോട് ക്രഷ് തോന്നിയിട്ടില്ല; ഐശ്വര്യ അന്ന് പറഞ്ഞത്!

ബോളിവുഡിലെ പവര്‍ കപ്പിളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ബോളിവുഡ് ഇന്നും ഓര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ. ലോകസുന്ദരി പട്ടം നേടി സിനിമയിലേക്ക് വന്ന സുന്ദരി. തൊട്ടതെല്ലാം പൊന്നാക്കിയ കരിയര്‍. പോയിടത്തൊക്കെ ആരാധകരെ നേടിയെടുക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചു. ഓണ്‍ സ്‌ക്രീനില്‍ പ്രകടനം കൊണ്ട് കയ്യടി നേടിയപ്പോള്‍ ഓഫ് സ്‌ക്രീനില്‍ തന്റെ വ്യക്തിത്വത്തിലൂടേയും ഐശ്വര്യ ആരാധകരെ നേടിയെടുത്തു.

ഐശ്വര്യയുടെ പ്രണയങ്ങളും വലിയ വാര്‍ത്തകളായി. സല്‍മാന്‍ ഖാനും വിവേക് ഒബ്‌റോയും ഐശ്വര്യയുടെ പേരിനൊപ്പം പേര് ചേര്‍ക്കപ്പെട്ടവരാണ്. എന്നാല്‍ ഐശ്വര്യ തന്റെ യഥാര്‍ത്ഥ പ്രണയം കണ്ടെത്തുന്നത് അഭിഷേക് ബച്ചനിലാണ്. ഐശ്വര്യ അഭിഷേകിനെ പ്രണയിക്കുമ്പോഴും വിവാഹം കഴിക്കുമ്പോഴുമെല്ലാം അതിനെ അസൂയയോടെ കണ്ടവര്‍ ഒരുപാടുണ്ട്. ഐശ്വര്യയ്‌ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്നത്ര വലിയ താരമല്ല അഭിഷേക് എന്ന് പലരും പരിഹസിച്ചു.

Aishwarya Rai

എന്നാല്‍ വിമര്‍ശകരെ ഐശ്വര്യയും അഭിഷേകും ചേര്‍ന്ന് പരാജയപ്പെടുത്തി. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഐശ്വര്യയും അഭിഷേകും. പല ദമ്പതികള്‍ക്കും മാതൃക. ഇരുവരും മകള്‍ ആരാധ്യയുമൊക്കെ ആരാധകരുടെ പ്രിയപ്പെട്ടവരാണ്. തങ്ങളുടെ പ്രണയവും പരസ്പര ബഹുമാനവുമൊക്കെ പരസ്യമായി തന്നെ പ്രകടിപ്പിക്കാനും ഐശ്വര്യയും അഭിഷേകും മടിക്കാറില്ല. ഇരുവരും ഒരുമിച്ചെത്തുന്ന സന്ദര്‍ഭങ്ങളെല്ലാം ശ്രദ്ധ നേടാറുണ്ട്.

മുമ്പും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ധും 2 വിന്റെ ചിത്രീകരണത്തിനിടെയാണ് ഐശ്വര്യയും അഭിഷേകും പ്രണയത്തിലാകുന്നത്. 2007 ല്‍ ആ പ്രണയത്തെ അവര്‍ വിവാഹത്തിലേക്ക് എത്തിച്ചു. തനിക്ക് എന്നും ഐശ്വര്യയോട് ക്രഷ് ഉണ്ടായിരുന്നു എന്ന് പലപ്പോഴും അഭിഷേക് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനിക്ക് അഭിഷേകിനോട് ഒരിക്കലും ക്രഷ് തോന്നിയിട്ടില്ല എന്നാണ് ഐശ്വര്യ പറയുന്നത്. 2016 ല്‍ നല്‍കിയൊരു അഭിമുഖത്തിലാണ് ഐശ്വര്യയുടെ രസകരമായ പരാമര്‍ശം.

എപ്പോഴെങ്കിലും തന്നേക്കാള്‍ പ്രായം കുറഞ്ഞ നടന്മാരോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഐശ്വര്യയുടെ വൈറലായ പരാമര്‍ശം. ഞാന്‍ വിവാഹിതയാണ്. എന്റെ ഭര്‍ത്താവ് എന്നേക്കാള്‍ ചെറുപ്പമാണ്. പക്ഷെ എനിക്ക് ഒരിക്കലും അദ്ദേഹത്തോട് ക്രഷ് തോന്നിയിട്ടില്ല. ഞങ്ങള്‍ക്കിടയിലുള്ളത് സൗഹൃദമായിരുന്നു. അത് പിന്നീട് പ്രണയത്തിലേക്ക് എത്തി എന്നാണ് ഐശ്വര്യ പറഞ്ഞത്. ഐശ്വര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു.

Aishwarya Rai

അതേസമയം ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ പരമ്പരയിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ഈയ്യടുത്താണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ ഐശ്വര്യയ്ക്ക് ഇരട്ട വേഷമാണ്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തു. പൊന്നിയിന്‍ സെല്‍വനിലൂടെ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ തമിഴിലേക്കും തിരിച്ചുവന്നു.

എന്നാല്‍ ഐശ്വര്യയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ഹിന്ദി ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X