Don't Miss!
- Finance
9 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം രൂപ സ്വന്തമാക്കാം; പണം ഇരട്ടിയാകും; ഉറപ്പ് സർക്കാറിന്റേത്
- News
ഈ നാളുകാർക്ക് എവിടെ തൊട്ടാലും ഭാഗ്യം, സർവ്വകാര്യ വിജയം, സാമ്പത്തിക പുരോഗതി, നിത്യജ്യോതിഷഫലം
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
ഐശ്വര്യയും ആഷുമൊക്കെ ലോകത്തിന്, കുട്ടികള്‍ക്ക് അവള്...; ഐശ്വര്യയുടെ ചെല്ലപ്പേര് വെളിപ്പെടുത്തി നാത്തൂന്
ബോളിവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ റായ് സിനിമയിലെത്തുന്നത്. തമിഴിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ ബോളിവുഡിലെത്തുകയായിരുന്നു ഐശ്വര്യ റായ്. അധികം വൈകാതെ തന്നെ ഐശ്വര്യ റായ് സൂപ്പര്‍ താരമായി മാറുകയായിരുന്നു.
Also Read: 'പാലായിൽ വന്നാൽ മിയയെ കാണാതെ പോകുന്നതെങ്ങനെ'; കൂട്ടുകാരിയേയും മകനേയും സന്ദർശിച്ച് ഭാവന!
ഹിറ്റുകള്‍ ഒരുപാടുണ്ട് ഐശ്വര്യയുടെ കരിയറില്‍. ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും പലര്‍ക്കും പ്രചോദനവും മാതൃകയുമാണ് ഐശ്വര്യ റായ്. ജീവിതത്തിലും കരിയറിലും നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് ഐശ്വര്യ റായ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഇന്നും ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. താരത്തിന്റെ ഓരോ സിനിമകള്‍ക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍.

ലോകസുന്ദരി പട്ടം നേടിയ, ലോകത്തിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ റായ്. എങ്കിലും എന്നും എളിമയോടെ പെരുമാറുന്ന ഐശ്വര്യയെയാണ് കാണാറുള്ളത്. താരത്തന്റെ അഭിമുഖങ്ങള്‍ അതിനുള്ള തെളിവാണ്. നിരവധി ഇരട്ടപ്പേരുകളുമുണ്ട് ഐശ്വര്യയ്ക്ക്. ഐശ്വര്യയെ ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത് ആഷ് എന്നാണ്.
2007 ലായിരുന്നു ഐശ്വര്യയുടെ വിവാഹം. നടന് അഭിഷേക് ബച്ചനാണ് ഐശ്വര്യയുടെ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്കിടയില്‍ എന്നും ചര്‍ച്ചായായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഐശ്വര്യയും അഭിഷേകും. 2011 ലാണ് ഐശ്വര്യയ്ക്കും അഭിഷേകിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. അമ്മയ്ക്കൊപ്പം മകള്‍ ആരാധ്യയും ഇന്ന് പാപ്പരാസികളുടെ പ്രിയപ്പെട്ടവളാണ്.

തന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് ഐശ്വര്യ റായ്. മറ്റ് പല താരങ്ങളേയും പോലെ പാര്‍ട്ടികളിലും പരിപാടികളിലുമൊന്നും അധികം പങ്കെടുക്കാറില്ല ഐശ്വര്യ. തന്റെ കുടുംബത്തോടൊപ്പം സമയം ചെലവിടാനാണ് ഐശ്വര്യയ്ക്ക് കൂടുതലും ഇഷ്ടം. ഐശ്വര്യയുടെ സോഹദരന് ആദിത്യ റായിയുടെ ഭാര്യ ശ്രിമ റായുമായി ഐശ്വര്യയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ഒരിക്കല്‍ ഐശ്വര്യയെ തങ്ങള്‍ വിളിക്കുന്ന ഇരട്ടപ്പേരെന്താണെന്ന് ശ്രിമ വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ആസ്ക് മീ എനിത്തിംഗ് സെഷനിടെയാണ് ഐശ്വര്യയെ വീട്ടിലെ കുട്ടികള്‍ വിളിക്കുന്ന പേരെന്താണെന്ന് ശ്രിമ വെളിപ്പെടുത്തിയത്.

ലോകത്തിന് ഐശ്വര്യ ആഷും ഐശ്വര്യ റായും ഐശ്വര്യ റായ് ബച്ചനുമൊക്കെയാണെങ്കിലും തങ്ങളുടെ കുട്ടികള്‍ക്ക് ഐശ്വര്യ അവരുടെ പ്രിയപ്പെട്ട ഗോലു മാമിയാണെന്നാണ് ശ്രിമ പറയുന്നത്. തന്റെ മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയാണ് ഐശ്വര്യ റായ്. മകള്‍ ആരാധ്യയില്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നാണ് ഐശ്വര്യ ഒരിക്കല്‍ പറഞ്ഞത്. തന്നെ മിനി വേര്‍ഷനാണ് മകള്‍ ആരാധ്യ എന്നാണ് ഒരിക്കല്‍ ഐശ്വര്യ തന്നെ പറഞ്ഞത്.
2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന് ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അനില്‍ കപൂറും രാജ് കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പൊന്നിയന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വന്‍ താരനിര തന്നെ അണിനിരക്കുന്ന പൊന്നിയന്‍ സെല്‍വന്റെ സംവിധാനം മണിരത്നമാണ്.
Recommended Video

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ റായ് തമിഴിലേക്കും മടങ്ങിയെത്തുന്നത്. എപ്പിക് നോവലിനെ ആസ്പദമാക്കിയൊരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഐശ്വര്യയ്ക്കൊപ്പം വിക്രം, ജയം രവി, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, ജയറാം, വിക്രം പ്രഭു, കാര്‍ത്തി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മണിരത്നം ആണ് സംഗീത സംവിധായകന്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ലുക്ക് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തായിരുന്നു.
-
ഭാര്യയും 4 മക്കളുമുള്ളപ്പോള്‍ നടിയെ കൂട്ടി വന്നു; ഒരു വീട്ടില്‍ രണ്ട് ഭാര്യമാരുമായി ജീവിച്ച കഥ പറഞ്ഞ് സലിം ഖാൻ
-
എന്തിനാണ് ഇവനെയൊക്കെ ഇങ്ങനെ താങ്ങുന്നത്? ദുല്‍ഖറിനെ അപമാനിച്ചയാള്‍ക്ക് സൈജുവിന്റെ മറുപടി
-
എന്റെ കരിയറിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്, നീ ക്ഷമിക്കണം; അരുണയോട് സത്യം തുറന്ന് പറഞ്ഞ രേഖ