ഐശ്വര്യയുടെ അച്ഛനെ അപമാനിച്ച ബച്ചന്‍സ്; തനിക്കും അമ്മയ്ക്കും ഒന്നും മനസിലായില്ലെന്ന് ഐശ്വര്യ

ബോളിവുഡിലെ സൂപ്പര്‍ കപ്പിളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. 2007 ലായിരുന്നു ഇരുവരുടേയും വിവാഹം. 2011 ല്‍ ഇരുവരുടേയും മകള്‍ ആരാധ്യയും ജനിച്ചു. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഐശ്വര്യയും അഭിഷേകും. ഇരുവരും ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും കയ്യടി നേടിയ ജോഡിയാണ്. ഐശ്വര്യയുടേയും അഭിഷേകിന്റേയും പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. ഇരുവരും പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം ഒരുമിച്ചെത്തുമ്പോള്‍ ആരാധകര്‍ക്ക് മറക്കാനാകാത്ത നിമിഷങ്ങളാണ് ലഭിക്കാറുള്ളത്.

ബച്ചന്‍ കുടുംബത്തിലെ മരുമകളായി മാറിയത് മുതല്‍ അഭിഷേകിന്റെ കുടുംബവുമായി വളരെയധികം അടുക്കാനും ഐശ്വര്യയ്ക്ക് സാധിച്ചിരുന്നു. ഐശ്വര്യ മരുമകളല്ല, മകള്‍ തന്നെയാണെന്നാണ് അമിതാഭ് ബച്ചനും ജയ ബച്ചനും പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇതിനിടെ ഇപ്പോഴിതാ ഐശ്വര്യയുടെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വിവാഹത്തിന് മുന്നോടിയായുള്ള രോക്ക ചടങ്ങിനെക്കുറിച്ചുള്ള ഐശ്വര്യയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

Aishwarya Rai

ദക്ഷിണേന്ത്യക്കാരിയായ തനിക്ക് അത്തരത്തിലൊരു ചടങ്ങിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. ഒരു ദിവസം അഭിഷേക് വിളിച്ച് തങ്ങള്‍ വരികയാെന്ന് പറയുകയായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. ആ സമയത്ത് തന്റെ അച്ഛന്‍ പോലും വീട്ടിലുണ്ടായിരുന്നില്ലെന്നും ഐശ്വര്യ പറയുന്നുണ്ട്. മുമ്പൊരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

''രോക്ക എന്നൊരു ചടങ്ങ് ഉണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ സൗത്ത് ഇന്ത്യന്‍സ് ആണ്. അതിനാല്‍ രോക്ക എന്താണെന്ന് അറിയില്ല. ഒരു ദിവസം അവരുടെ വീട്ടില്‍ നിന്നും ഞങ്ങളുടെ വീട്ടിലേക്കൊരു കോള്‍ വന്നു. ഞങ്ങള്‍ വരികയാണെന്ന് പറഞ്ഞു. ഞാന്‍ അച്ഛനെ വിളിച്ചപ്പോള്‍ എത്താന്‍ ഒരു ദിവസം കൂടെയെടുക്കുമെന്നാണ് പറഞ്ഞത്'' ഐശ്വര്യ പറയുന്നു. അഭിഷേക് ബച്ചന്‍ അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പമാണ് വന്നത്. ആ സമയത്ത് തന്റെ അച്ഛന്‍ ഫോണിലൂടെയാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ഐശ്വര്യ പറയുന്നത്.

''അഭിഷേക് വിളിച്ച് പറഞ്ഞത് ഞങ്ങള്‍ വരികയാണ്, അച്ഛനെ എനിക്ക് തടയാന്‍ സാധിക്കില്ല എന്നായിരുന്നു. ഞങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്, നിന്റെ വീട്ടിലേക്ക് വരികയാണെന്ന് പറഞ്ഞു. ഞാന്‍ ആകെ ഞെട്ടിപ്പോയി. രോക്ക നടക്കുമ്പോള്‍ എന്റെ അച്ഛന്‍ ഫോണിലൂടെയാണ് പങ്കെടുത്തത്. അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല'' ഐശ്വര്യ പറയുന്നു. എന്താണ് നടക്കുന്നതെന്ന് തനിക്ക് മനസിലായില്ലെന്നും തന്റേയും അഭിഷേകിന്റേയും നിശ്ചയം ആണോ നടന്നതെന്ന് താന്‍ അമ്മയോട് ചോദിച്ചെന്നും ഐശ്വര്യ പറയുന്നു. താനും അമ്മയും എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ നില്‍ക്കുമ്പോള്‍ ബച്ചന്‍ കുടുംബം വികാരഭരിതരായിരുന്നുവെന്നാണ് ഐശ്വര്യ ഓര്‍ക്കുന്നത്.

''അമ്മ ഇവിടെയുണ്ട്. അവര്‍ വന്നു. അവര്‍ വികാരഭിരതരാണ്. എന്താണ് സംഭവിക്കുന്നതെന്നായിരുന്നു എന്റെ ചിന്ത. പിന്നെ, വരു വീട്ടിലേക്ക് പോകാം എന്നായി അവര്‍. എന്താണ് നടന്നത്, ഇതാണോ വിവാഹ നിശ്ചയം എന്ന് ഞാന്‍ അമ്മയോട് ചോദിക്കുകയായിരുന്നു'' ഐശ്വര്യ പറയുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബച്ചന്‍ കുടുംബം അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹം നടത്താന്‍ തിടുക്കം കാണിച്ചിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ഐശ്വര്യയുടെ അച്ഛന്‍ വരുന്നത് വരെ കാത്തു നില്‍ക്കാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ലെന്നും അത് അപമാനിക്കലാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

Aishwarya Rai

അതേസമയം അഭിഷേകും ഐശ്വര്യയും പിരിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ കുറേനാളുകളായി ഇരുവരും അകന്നാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേകിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങളാണ് അഭിഷേകും ഐശ്വര്യയും അകലാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തിരുന്നു.

ഐശ്വര്യയും അഭിഷേകിന്റെ സഹോദരി ശ്വേതയും അമ്മ ജയയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പലപ്പോഴായി ജയയും ശ്വേതയും ഐശ്വര്യയെ അവഗണിച്ചതായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നം ബച്ചന്‍ കുടുംബം വിട്ടു നിന്നതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്തകളോടൊന്നും ഐശ്വര്യയോ അഭിഷേകോ പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X