ബച്ചന്‍ മരുമകള്‍ എന്നല്ല, ഐശ്വര്യ റായ് എന്ന് വിളിച്ചാ മതി; അന്നേ വേര്‍തിരിവോ? ഐശ്വര്യ പറഞ്ഞത്‌

ഇന്ത്യന്‍ ജനതയ്ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ അന്ന് മുതല്‍ ഇന്ത്യക്കാരുടെ അഭിമാനവും ആരാധനാപാത്രവുമൊക്കെയാണ് ഐശ്വര്യ റായ്. 2007 ലാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. ഇരുവരുടേയും ദാമ്പത്യ ജീവിതം 16 വര്‍ഷം പിന്നിടുകയാണ്. ആരാധകരുടെ മാതൃകാ ദമ്പതിമാരാണ് ഐശ്വര്യയും അഭിഷേകും.

എന്നാല്‍ നിരവധി പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ബച്ചന്‍ കുടുംബത്തില്‍ വിള്ളലുകള്‍ വീണിട്ടുണ്ട് എന്നാണ്. ഐശ്വര്യയും അഭിഷേകിന്റെ സഹോദരിയായ ശ്വേതയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമീപകാലത്തായി പരസ്യമായി തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുവെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

AIshwarya Rai

ഇതിനിടെ ഇപ്പോഴിതാ ഐശ്വര്യയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2008 ലുള്ളതാണ് വീഡിയോ. ബച്ചന്‍ കുടുംബത്തിലെ മരുമകളായി മാറിയതിനെക്കുറിച്ചാണ് വീഡിയോയില്‍ ഐശ്വര്യ റായ് സംസാരിക്കുന്നത്. ബച്ചന്‍ എന്ന പേര് തന്റെ വ്യക്തിത്വത്തെ സ്വാധീനിച്ചിട്ടില്ലെന്നാണ് ഐശ്വര്യ അന്ന് പറഞ്ഞത്. താന്‍ എന്നും ഐശ്വര്യ റായ് തന്നെയായിരിക്കുമെന്നും താരം പറയുന്നുണ്ട്.

''എന്റെ ജീവിതത്തില്‍ വലിയ പ്രധാന്യമുള്ളൊന്നല്ല ആ ചോദ്യം. ഈ വാക്കുകളൊക്കെ സൃഷ്ടിക്കപ്പെടുന്നത് വായനയുടെ സുഖത്തിന് വേണ്ടിയാണ്. ബച്ചന്‍ ബഹു എന്ന് കേള്‍ക്കുമ്പോള്‍ കുറച്ച് നാടകീയമായിട്ടാണ് തോന്നുന്നത്. ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. അഭിഷേക് ബച്ചനെ വിവാഹം കഴിച്ച ഐശ്വര്യ റായ് ആണ് ഞാന്‍. അതാണ് ഇന്ന് എന്റെ പേര്'' എന്നാണ് വീഡിയോയില്‍ ഐശ്വര്യ പറയുന്നത്.

''എല്ലാം ഒരു കാഴ്ചപ്പാടാണ്. കുടുംബങ്ങള്‍ കുറേകാലമായി പൊതുജനങ്ങളുടെ മുന്നിലുള്ളവരായതിനാല്‍ ചര്‍ച്ചയാകുന്നുവെന്ന് മാത്രം. അതുകൊണ്ടാണ് സര്‍ നെയിമന് പ്രാധാന്യമുണ്ടാകുന്നത്. കുടുംബത്തിലുള്ളവര്‍ പേരുണ്ടാക്കിയത് കഠിനാധ്വാനത്തിലൂടെയാണ്. ആ കുടുംബത്തിന്റെ അഭിമാനം നിലനിര്‍ത്താന്‍ അവര്‍ കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. ഞങ്ങള്‍ ഒരു കുടുംബമാണ്. ഞാനും അഭിഷേകും പ്രണയിക്കുകയും ഞങ്ങളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിച്ചവരുമാണ്'' എന്നും ഐശ്വര്യ പറയുന്നുണ്ട്.

അതേസമയം ഐശ്വര്യ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമായപ്പോള്‍ അമിതാഭ് ബച്ചന്‍ പറഞ്ഞത് ഒന്നും മാറിയിട്ടില്ല, ഒരു മകള്‍ പോയപ്പോള്‍ മറ്റൊരു മകള്‍ വന്നുവെന്നായിരുന്നു. പരസ്പരം വളരെ അടുപ്പം കാണിക്കുന്നവരാണ് ബച്ചന്‍ കുടുംബാംഗങ്ങള്‍. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം പാരീസ് നടന്ന സംഭവം ചര്‍ച്ചയായി മാറിയത്. ശ്വേതയുടെ മകള്‍ നവ്യ നന്ദ ഫാഷന്‍ വീക്കില്‍ റാംപ് വാക്ക് ചെയ്തിരുന്നു. മകളെ പിന്തുണയ്ക്കാന്‍ ശ്വേത ജയ ബച്ചനൊപ്പം എത്തിയിരുന്നു.

AIshwarya Rai

അതേ റാംപില്‍ ഐശ്വര്യ റായും വാക്ക് ചെയ്തിരുന്നു. ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യയുമുണ്ടായിരുന്നു. എന്നാല്‍ ജയയും ശ്വേതയും ഐശ്വര്യേയും ആരാധ്യയേയും കുറിച്ച് സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. ഈ അവഗണനയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് ശക്തി പകര്‍ന്നത്. പിന്നാലെ അമിതാഭ് ബച്ചന് ആശംസ നേര്‍ന്നുള്ള ചിത്രത്തില്‍ നിന്നും ഐശ്വര്യ അഗസ്‌ത്യേയും നവ്യയേയും ജയയേയും ക്രോപ്പ് ചെയ്തതും ഈ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X