ബന്ധം തകര്‍ന്നിട്ടും വിവേകുമായി പ്രണയത്തിലാണെന്ന് ഐശ്വര്യ; നടി എന്ത് ഭാവിച്ചാണെന്ന് സിനിമാ ലോകം!
രണ്ടായിരങ്ങളുടെ തുടക്കത്തില്‍ ബോളിവുഡിലെ ജനപ്രീയ താരജോഡിയായിരുന്നു ഐശ്വര്യ റായും വിവേക് ഒബ്‌റോയും. സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ഐശ്വര്യ വിവേകുമായി പ്രണയത്തിലാകുന്നത്. വിവേക് ഒബ്‌റോയ് അന്ന് ബോളിവുഡിലെ വളര്‍ന്നു വരുന്ന താരമാണ്. അധികം വൈകാതെ സൂപ്പര്‍ താരമാകുമെന്ന് എല്ലാവരും കരുതിയിരുന്ന താരം. എന്നാല്‍ വിവേകിന്റേയും ഐശ്വര്യയുടേയും പ്രണയം അധികനാള്‍ നീണ്ടു നിന്നില്ല. 2003 ല്‍ ഇരുവരും പിരിഞ്ഞു.
ആ സമയത്ത് വിവേക് ഒബ്‌റോയ് ഐശ്വര്യയുടെ മുന്‍ കാമുകനായ സല്‍മാന്‍ ഖാനെതിരെ പരസ്യമായി തന്നെ തുറന്നടിച്ചിരുന്നു. തന്നെ സല്‍മാന്‍ ഖാന്‍ ഭീഷണിപ്പെടുത്തുന്നുവെന്നും കരിയര്‍ നശിപ്പിക്കുമെന്ന് പറഞ്ഞതായും വിവേക് ഒബ്‌റോയ് ആരോപിച്ചു. ഐശ്വര്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നതായിരുന്നു സല്‍മാന്റെ ആവശ്യം.

പത്രസമ്മേളനത്തിലൂടെയായിരുന്നു വിവേക് ഒബ്‌റോയ് സല്‍മാനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ആ പത്രസമ്മേളനം പ്രതീക്ഷിച്ച ഫലമല്ല വിവേകിന് നല്‍കിയത്. ഇതോടെ ബോളിവുഡില്‍ നിന്നും വിവേകിനെ തേടി അവസരങ്ങള്‍ എത്താതായി. ഐശ്വര്യയും വിവേകുമായുള്ള ബന്ധം അവസാനിപ്പിച്ചു. ബോളിവുഡിലെ ഇളക്കി മറിച്ചതായിരുന്നു ഈ സംഭവങ്ങള്‍. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ തീര്‍ത്തും അസാധാരണമായൊരു രംഗം അരങ്ങേറി.
2004 ല്‍ സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞത് താനും വിവേകും ഇപ്പോഴും ഒരുമിച്ചാണെന്നായിരുന്നു. ഒരു വര്‍ഷം മുമ്പ് പിരിഞ്ഞ ബന്ധത്തെക്കുറിച്ചുള്ള ഐശ്വര്യയുടെ ആ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. എന്നാല്‍ വിവേകും ഐശ്വര്യയും വീണ്ടും ഒരുമിച്ചില്ല. ബോളിവുഡില്‍ നിന്നും പതിയെ വിവേക് അപ്രതക്ഷ്യനാവുകയും ചെയ്തു. ഇടയ്ക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു.
ഐശ്വര്യ റായ് പിന്നീട് അഭിഷേക് ബച്ചനെ വിവാഹം കഴിച്ചു. വിവേക് ഒബ്‌റോയും വിവാഹിതനായി. പ്രിയങ്ക ആല്‍വയാണ് വിവേകിന്റെ ഭാര്യ. പ്രണയ തകര്‍ച്ചയെക്കുറിച്ചും പരസ്പരവും അവഗണിക്കാന്‍ തുടര്‍ന്നിങ്ങോട്ട് ഐശ്വര്യയും വിവേകും എന്നും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കുറച്ചുനാള്‍ മുമ്പ് ഒരു പോഡ്കാസ്റ്റില്‍ തന്റെ ജീവിതത്തിലെ പല കാര്യങ്ങളും വിവേക് ഒബ്‌റോയ് തുറന്ന് പറയുകയുണ്ടായി.

തന്റെ മുന്‍ കാമുകിയുടെ സത്യസന്ധത ഇല്ലാത്തതിനാല്‍ താന്‍ പലവട്ടം വേദനിപ്പിക്കപ്പെട്ടു എന്നാണ് വിവേക് ഒബ്‌റോയ് പറഞ്ഞത്. പല വാഗ്ദാനങ്ങളും നല്‍കിയിട്ടും തന്നെ ഉപേക്ഷിച്ചു പോയെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു. താരം ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ലക്ഷ്യം ഐശ്വര്യ റായ് തന്നെയായിരുന്നുവെന്നത് വ്യക്തമായിരുന്നു. അതേസമയം ആ പ്രണയതകര്‍ച്ച തന്നെ പലതും പഠിപ്പിച്ചുവെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.
എന്തായാലും കാലം വിവേക് ഒബ്‌റോയ്ക്ക് തിരിച്ചുവരാനുള്ള അവസരം നല്‍കി. തെന്നിന്ത്യന്‍ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു വിവേകിന്റെ തിരിച്ചുവരവ്. മലയാളത്തില്‍ ലൂസിഫര്‍ അടക്കം വലിയ ഹിറ്റുകളില്‍ അഭിനയിച്ച് കയ്യടി നേടിയാണ് വിവേക് ഒബ്‌റോയ് രണ്ടാം വരവ് ഗംഭീരമാക്കിയത്. ഇന്ന് ബോളിവുഡിലും തെന്നിന്ത്യന്‍ ഭാഷകളിലുമെല്ലാം നിരവധി സിനിമകളാണ് വിവേക് ഒബ്‌റോയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.


Click it and Unblock the Notifications