പാപ്പരാസികളെ കണ്ട് പേടിച്ച് മകള്‍; അപേക്ഷിച്ചും ദേഷ്യപ്പെട്ടും ഒടുവില്‍ കണ്ണീരണിഞ്ഞും ഐശ്വര്യ
ബോളിവുഡില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഐശ്വര്യ റായ് എന്ന പേരിനോളം ജനപ്രീതി നേടിയാരു പേരുണ്ടാകില്ല. തമിഴിലൂടെ അരങ്ങേറി പിന്നീട് ബോൡവുഡിലെ സൂപ്പര്‍നായികയായി മാറിയെങ്കിലും ബോളിവുഡിന്റെ മാത്രം ഐശ്വര്യമായി ഐശ്വര്യ ഒതുങ്ങിയില്ല. മറ്റ് ഭാഷകളിലും മിന്നും പ്രകടനങ്ങള്‍ ആവര്‍ത്തിച്ചു. ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചു. ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഐശ്വര്യ. നാളിതുവരെ, ഇനിയങ്ങോട്ടും ഓണ്‍ സ്‌ക്രീനില്‍ ആയാലും ഓഫ് സ്‌ക്രീനിലായാലും ഐശ്വര്യയുടെ അത്ര ഇംപാക്ട് സൃഷ്ടിച്ചൊരു താരം വേറെയില്ലെന്ന് പറയാം.
ലോകസുന്ദരി പട്ടം കിട്ടിയെത്തിയ ഐശ്വര്യ ലുക്കു കൊണ്ട് മാത്രമല്ല വര്‍ക്ക് കൊണ്ടും താന്‍ സുന്ദരിയാണെന്ന് തെളിച്ച താരമാണ്. ഇന്നും ആരാധകരുടെ മനസില്‍ ഐശ്വര്യയുടെ സ്ഥാനത്തിന് ഒരു കോട്ടവും വന്നിട്ടില്ല. ഐശ്വര്യയുടെ ഭര്‍ത്താവായ നടന്‍ അഭിഷേക് ബച്ചനും ആരാധകരുടെ പ്രിയപ്പെട്ടവനാണ്. തങ്ങളുടെ പ്രിയ താരങ്ങളുടെ മകള്‍ എന്ന നിലയില്‍ തുടക്കം മുതല്‍ തന്നെ ആരാധ്യയും മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. തന്റെ മകളെ ഏറെ സ്‌നേഹിക്കുകയും തനിക്കൊപ്പം എല്ലായിടത്തും കൊണ്ട് നടക്കുകയും ചെയ്യുന്ന അമ്മയാണ് ഐശ്വര്യ.

മകളെ സ്‌കൂളില്‍ കൊണ്ടാകുന്നത് മുതല്‍ അവാര്‍ഡ് നിശകള്‍ക്ക് അവളുടെ കൈ പിടിച്ച് വരുന്നതിന്റെ വരെ ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അമ്മയോടെപ്പം വിദേശയാത്രകളിലും മറ്റുമെല്ലാം കൂടെ തന്നെ ആരാധ്യയും എത്താറുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും ആരാധ്യയെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ ഏതൊരു അമ്മയേയും പോലെ മകളെ തന്നോട് ചേര്‍ത്തുപിടിച്ചാണ് ഐശ്വര്യ വളര്‍ത്തുന്നത്. പൊതുവെ ഐശ്വര്യയേയും മകളേയും ഒരുമിച്ച് കാണുമ്പോഴൊക്കെ ക്യാമറക്കണ്ണുകള്‍ അവര്‍ക്ക് പിന്നാലെ പായാറുണ്ട്. എന്നാല്‍ ഈ ബഹളങ്ങളില്‍ നിന്നുമെല്ലാം അവളെ സംരക്ഷിച്ച് നിര്‍ത്താനും ഐശ്വര്യ ശ്രമിക്കാറുണ്ട്.

അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒരു എന്‍ജിഒ നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം. പാപ്പരാസികളുടെ ബഹളം കണ്ട് ഭയന്നു പോവുകയായിരുന്നു ആരാധ്യ. ഇതോടെ ഐശ്വര്യയും നിയന്ത്രണം വിട്ട് പാപ്പരാസികളോട് കയര്‍ക്കുകയും ചെയ്തു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം.

സംഭവം നടക്കുന്നത് 2017 ലാണ്. തന്റെ അന്തരിച്ച പിതാവിന്റെ ജന്മദിനം ആഘോഷിക്കാനായി ഒരു ആശുപത്രിയിലെത്തിയതായിരുന്നു ഐശ്വര്യ. ആശുപത്രിയിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു ആ ദിവസം ഐശ്വര്യ തീരുമാനിച്ചത്. ആരാധ്യയ്ക്കും തന്റെ അമ്മയ്ക്കും ഒപ്പമായിരുന്നു ഐശ്വര്യ എത്തിയത്. ഐശ്വര്യയുടേയും മകളുടേയും ചിത്രങ്ങള്‍ എടുക്കാനായി പാപ്പരാസികള്‍ ബഹളം കൂട്ടുകയായിരുന്നു. ഈ ബഹളം കണ്ടതും ആരാധ്യയും മറ്റ് കുട്ടികളും ഭയന്നു. ഇതോടെ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ഐശ്വര്യ തന്നെ ഇടപെടുകയായിരുന്നു.

ആദ്യം അപേക്ഷയുടെ ഭാഷയിലായിരുന്നു ഐശ്വര്യ പാപ്പരാസികളോട് സംസാരിച്ചത്. കുട്ടികളുടെ ആശുപത്രിയിലാണുള്ളതെന്നും അതിനാല്‍ ബഹളം വെക്കരുതെന്നും ഐശ്വര്യ പറഞ്ഞു. എന്നാല്‍ പാപ്പരാസികള്‍ കൂട്ടാക്കിയില്ല. ബഹളം വീണ്ടും തുടര്‍ന്നു. വീണ്ടും വീണ്ടും അപേക്ഷിച്ചിട്ടും അവര്‍ ബഹളം നിര്‍ത്താതെ വന്നതോടെ ഐശ്വര്യയുടെ നിയന്ത്രണം വിട്ടു. പരുക്കന്‍ ഭാഷിലായിരുന്നു പിന്നീട് ഐശ്വര്യ പാപ്പരാസികളോട് സംസാരിച്ചത്. ദയവ് ചെയ്്ത് നിര്‍ത്തൂ, ഇതൊരു പ്രീമിയര്‍ അല്ല. ഇതൊരു പൊതുപരിപാടിയുമല്ല. കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ. നിങ്ങള്‍ക്കൊക്കെ എന്താണ് പറ്റിയത്? എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
Recommended Video

എന്നാല്‍ ഇതൊന്നും പാപ്പരാസികള്‍ ഗൗനിച്ചതേയില്ല. അവര്‍ ഐശ്വര്യയുടേയും മകളുടേയും ചിത്രങ്ങള്‍ എടുക്കുന്നത് തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിനിടെ ഐശ്വര്യയുടെ നിയന്ത്രണം നഷ്ടപ്പെടുകയു കണ്ണുകള്‍ നിറയുകയും ചെയ്തു. എന്ത് ചെയ്തിട്ടും പാപ്പരാസികള്‍ നില്‍ക്കുന്നില്ലെന്ന് കണ്ടതോടെ തന്റെ ശ്രമം ഉപേക്ഷിച്ച് ഐശ്വര്യ വന്ന ജോലിയിലേക്ക് മടങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. തന്റെ മകള്‍ക്കും അവളുടെ പ്രായക്കാരായ മറ്റ് മക്കള്‍ക്കും വേണ്ടി പാപ്പരാസികളെ നേരിട്ട അമ്മയെന്ന നിലയില്‍ ഐശ്വര്യയെ സോഷ്യല്‍ മീഡിയ അഭിനന്ദിച്ചു.
ഇപ്പോള്‍ അമ്മയോടും അച്ഛനോടുമൊപ്പം ലോക്ക്ഡൗണ്‍ സമയം ചെലവിടുകയാണ് ആരാധ്യ. മകളോടൊപ്പമുള്ള ചിത്രങ്ങള്‍ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ലോക്ക്ഡൗണിന്റെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള ശക്തമായ തിരിച്ചുവരവിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍. നേരത്തെ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും അഭിഷേകിനും അമിതാഭ് ബച്ചനുമെല്ലാം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.


Click it and Unblock the Notifications