മകള്‍ ജനിക്കുന്നതിനും വര്‍ഷങ്ങള്‍ മുമ്പേ 'അമ്മയായിരുന്ന' ഐശ്വര്യ റായ്; അന്ന് താരം പറഞ്ഞത്‌

ബോളിവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ കരിയര്‍ ആരംഭിക്കുന്നത് തമിഴിലൂടെയായിരുന്നു. പിന്നീട് ബോളിവുഡിലെത്തി. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് സൂപ്പര്‍ താരമായി വളരുകയായിരുന്നു ഐശ്വര്യ. ഇന്ത്യന്‍ സിനിമയില്‍ ഐശ്വര്യയോളം സ്വാധീനം സൃഷ്ടിച്ച മറ്റൊരു നായികയുണ്ടാകില്ല.

ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഐശ്വര്യ. ഇന്നും ഐശ്വര്യയ്ക്കുള്ള താരപരിവേഷവും ആരാധരുടെ ആരാധനയും തെല്ലും കുറഞ്ഞിട്ടില്ല. പുതിയ കാലത്തും തന്റെ ഓണ്‍ സ്‌ക്രീന്‍ മാജിക് തുടരുകയാണ് ഐശ്വര്യ. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വം കൊണ്ടും ഐശ്വര്യ ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

Aishwarya Rai

നടിയെന്ന നിലയില്‍ മാത്രമല്ല, അമ്മ എന്ന നിലയിലും ഐശ്വര്യ ആരാധകര്‍ക്ക് പ്രചോദനവും മാതൃകയുമാണ്. തന്റെ മകള്‍ ആരാധ്യയുമായി ഐശ്വര്യയ്ക്കുള്ള അടുപ്പം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മകളെ പൊന്നു പോലെയാണ് ഐശ്വര്യ കൊണ്ടു നടക്കുന്നത്. മകള്‍ ജനിച്ചത് മുതല്‍ തന്റെ കരിയറിനേക്കാള്‍ പ്രധാനം അവള്‍ക്കാണ് ഐശ്വര്യ നല്‍കുന്നത്. മകളുടെ എല്ലാകാര്യങ്ങളും സ്വയം ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ് ഐശ്വര്യ. എപ്പോഴും മകളുടെ കൈ പിടിച്ച് കൂടെ കൊണ്ട് നടക്കുന്നതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഐശ്വര്യ നേരിടാറുണ്ട്.

മകളുടെ കൈ പിടിച്ച് സ്‌കൂളില്‍ കൊണ്ടു വിടുന്നത് മുതല്‍ കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റിലൂടെ നടത്തിക്കുന്നതില്‍ വരെ ഐശ്വര്യ അതീവശ്രദ്ധ കാണിക്കാറുണ്ട്. ഐശ്വര്യയുടെ ഉള്ളിലെ ഈ അമ്മഭാവം പക്ഷെ ഒട്ടും അത്ഭുതപ്പെടുത്തുന്ന കാഴ്ചയല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ്, മകള്‍ ജനിക്കുന്നതിനും ഒരുപാട് മുമ്പ് തന്നെ തന്നിലെ മാതൃത്വം എത്രത്തോളമുണ്ടെന്ന് ഐശ്വര്യ തുറന്ന് കാണിച്ചിരുന്നു.

ഇപ്പോഴിതാ ഐശ്വര്യയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. 1994 ലെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരവും ഒരിക്കലും മറക്കാന്‍ സാധിക്കാത്തതുമായ നിമിഷം ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഐശ്വര്യ. എന്നാല്‍ ആ നിമിഷം സംഭവിക്കാന്‍ പോകുന്നതേയുള്ളൂവെന്നും തന്റെ കുഞ്ഞ് ജനിക്കുമ്പോഴായിരിക്കും അതെന്നുമായിരുന്നു ഐശ്വര്യ നല്‍കിയ മറുപടി.

Aishwarya Rai

തന്റെ സോഷ്യല്‍ മീഡിയ പേജില്‍ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട് ഐശ്വര്യ. പോയ വര്‍ഷം ആരാധ്യയുടെ ജന്മദിനത്തില്‍ ഐശ്വര്യ മകളെക്കുറിച്ച് പറഞ്ഞത് മാലാഖയെന്നായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്‌നേഹം, താന്‍ ശ്വസിക്കുന്നത് പോലും നിനക്ക് വേണ്ടിയാണെന്നും ഐശ്വര്യ മകള്‍ക്കായി പറഞ്ഞിരുന്നു.

അതേസമയം ഐശ്വര്യയുടെ കുടുംബ ജീവിതത്തെക്കുറിച്ച് അത്ര നല്ല വാര്‍ത്തകളല്ല പുറത്ത് വരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ റായും അഭിഷേക് ബച്ചനും പിരിഞ്ഞിരിക്കുകയാണ്. ഐശ്വര്യ തന്റെ മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. അഭിഷേകിന്റെ അമ്മയും സഹോദരിയുമായുള്ള പ്രശ്‌നങ്ങളാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്തകളുടെ നിജസ്ഥിതി ഇതുവരേയും കണ്ടെത്താനായിട്ടില്ല. ഐശ്വര്യയും അഭിഷേകും വാര്‍ത്തകളോട് നാളിതുവരെ പ്രതികരിച്ചിട്ടുമില്ല.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X