രണ്ടു മാസം കൂടുമ്പോൾ കാമുകന്മാരെ മാറ്റും! അവൾ കാരണം ഒരുപാട് കരഞ്ഞു; മനീഷയെ കുറിച്ച് ഐശ്വര്യ റായ് പറഞ്ഞത്!
വിവാദങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത ഇടമാണ് ബോളിവുഡ്. താരങ്ങൾ തമ്മിലുള്ള വഴക്കുകളും അഭിപ്രായ ഭിന്നതകളുമൊക്കെ അവിടെ നിത്യ സംഭവമാണ്. സൂപ്പർ താരങ്ങൾക്കിടയിലെ വഴക്കുകളൊക്കെ പലപ്പോഴും വലിയ വാർത്തയായിട്ടുണ്ട്. അതിലൊന്നാണ് ഐശ്വര്യ റായിയും മനീഷ കൊയ്‌രാളയും തമ്മിലുണ്ടായ വഴക്ക്. 90കളിൽ ഇരുവരും തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയാണ് ഇത് സംഭവിക്കുന്നത്. മോഡലും ഫോട്ടോഗ്രാഫറുമായ രാജീവ് മുല്‍ചന്ദനിയുടെ പേരിലായിരുന്നു ഇവർക്കിടയിലെ വഴക്ക്.
ഒരുമിച്ച് മോഡലിങ് കരിയർ ആരംഭിച്ചവരാണ് ഐശ്വര്യ റായിയും രാജീവ് മുൽചന്ദനിയും. ഒരിടയ്ക്ക് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താനും രാജീവും നല്ല സുഹൃത്തുക്കളാണെന്നും അതിനപ്പുറം ഒന്നുമില്ലെന്നാണ് ഐശ്വര്യ പറഞ്ഞിരുന്നത്. അതിനിടെ ഐശ്വര്യയ്ക്ക് വേണ്ടി രാജീവ് മനീഷയെ ഉപേക്ഷിച്ചു എന്ന താരത്തിൽ ഒരു റിപ്പോർട്ട് പുറത്തുവന്നു. ഇതാണ് ഐശ്വര്യയെ ചൊടിപ്പിച്ചതും ഇവർക്കിടയിലെ പോരിന് കാരണമായതും.

റിപ്പോർട്ടിനെ കുറിച്ച് രാജീവിന് എന്താണ് പറയാനുള്ളതെന്നും ഐശ്വര്യ തിരക്കിയിരുന്നു. രാജീവിനോട് വിഷയത്തെ കുറിച്ച് സംസാരിച്ചതായി ഐശ്വര്യ തന്നെയാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒപ്പം മനീഷയ്‌ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. 'ഒരു പ്രമുഖ മാഗസിൻ രാജീവ് മനീഷയ്ക്ക് വേണ്ടി എന്നെ ഉപേക്ഷിച്ചുവെന്ന് എഴുതിയതായി കണ്ടു. ഇതറിഞ്ഞ നിമിഷം ഞാൻ രാജീവിനെ വിളിച്ചു. എന്താണ് ഇതെല്ലാമെന്ന് ചോദിച്ചു. രാജീവ് എന്റെ നല്ല സുഹൃത്തായിരുന്നു. അതിനപ്പുറം ഒന്നുമില്ല. നിങ്ങളുടെ പ്രണയകഥയുടെ ഭാഗമാകാന്‍ എനിക്ക് താൽപര്യമില്ലെന്ന് ഞാൻ അദ്ദേഹത്തോട് അന്ന് വ്യക്തമാക്കി',
'രണ്ട് മാസത്തിൽ കൂടുതൽ ഞാൻ അവരെ ഒരുമിച്ച് കണ്ടിട്ടില്ല. പിന്നെ എല്ലാ രണ്ട് മാസം കൂടുമ്പോഴും മനീഷയെ പല ആളുകളുടെ കൂടെയാണ് ഞാൻ കണ്ടിട്ടുള്ളത്. അതിനിടെയാണ് ബോംബെ സിനിമ ഇറങ്ങുന്നത്. അതിൽ മനീഷ എന്ത് നന്നായാണ് ചെയ്തതെന്ന് എനിക്ക് തോന്നി. യാദൃശ്ചികമായി ഒരുദിവസം രാജീവ് എന്നെ വിളിച്ചു. മനീഷയുടെ അഭിനയത്തെ കുറിച്ച് ഞാൻ പറഞ്ഞു. അവൾക്ക് ഒരു ബൊക്കെ അയക്കാൻ ആലോചിക്കുകയാണെന്ന് പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് നീ പത്രമൊന്നും വായിക്കാറില്ലേ എന്നായിരുന്നു രാജീവ് എന്നോട് ചോദിച്ചത്',
'രാജീവ് എനിക്കെഴുതിയ പ്രണയലേഖനങ്ങൾ കണ്ടതായി മനീഷ പറഞ്ഞുവെന്ന് ആ റിപ്പോർട്ടിൽ ഉണ്ടെന്ന് രാജീവ് പറഞ്ഞു. ശരിക്കും എന്നെ ഞെട്ടിച്ച കാര്യമായിരുന്നു അത്. ഞാന്‍ ചിന്തിച്ചത് ആ ലേഖനം ആധികാരികമായിട്ടുള്ളത് ആയിരുന്നെങ്കില്‍ എന്തുകൊണ്ടാണ് 1994ല്‍ തന്നെ പുറത്ത് വന്നില്ല എന്നതാണ്. അതാണ് അവളും രാജീവും പിരിയാനുള്ള കാരണമെങ്കില്‍ ഒമ്പത് മാസം കഴിഞ്ഞ ശേഷം മാത്രം പുറത്ത് വരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചു', ഐശ്വര്യ പറഞ്ഞു.

ഈ സംഭവങ്ങള്‍ തന്നെ വല്ലാതെ ബാധിച്ചു. ദിവസങ്ങളോളം ഒരു ഭ്രാന്തിയെ പോലെ താൻ കരഞ്ഞുവെന്നും ഐശ്വര്യ പറയുകയുണ്ടായി. ആരുടെയെങ്കിലും പേരിനൊപ്പം എന്റെ പേര് വരാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മനീഷ ഇപ്പോഴും ആ വിഷയം പൊക്കി കൊണ്ടുവരാറുണ്ട്. രേഖയെയും ശ്രീദേവിയെയും പോലുള്ള തന്റെ സീനിയർ താരങ്ങളെ പോലും വിമർശിച്ചിട്ടുള്ളയാളാണ് മനീഷ, അപ്പോൾ ഞാൻ അവൾക്ക് ഒന്നുമല്ല. അവളുടെ പെരുമാറ്റം അവളുടെ വ്യക്തിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഐശ്വര്യ തുറന്നടിച്ചു. അതേസമയം ഐശ്വര്യയുടെ പ്രതികരണം വന്ന ശേഷവും മനീഷ താരത്തെ പരിഹസിക്കുകയാണ് ചെയ്തത്.


Click it and Unblock the Notifications











