സല്‍മാനെക്കുറിച്ചുള്ള ചോദ്യം; വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ച് അഭിമുഖത്തില്‍ നിന്നും ഇറങ്ങിപ്പോയി ഐശ്വര്യ

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ഓണ്‍ സ്‌ക്രീനിലെ മിന്നും പ്രകടനങ്ങള്‍ മാത്രമല്ല ഐശ്വര്യയ്ക്ക് ആരാധകരെ നേടിക്കൊടുത്ത്. ഓഫ് സ്‌ക്രീനിലെ ഐശ്വര്യയുടെ മാന്യത നിറഞ്ഞ പെരുമാറ്റവും ഏറെ പ്രശംസിക്കപ്പെടുന്നതാണ്. അഭിമുഖങ്ങളിലും മറ്റും വ്യക്തമായ മറുപടി നല്‍കുകയും എപ്പോഴും ആത്മവിശ്വാസത്തോടെ മാത്രവും സംസാരിക്കുന്ന താരമാണ് ഐശ്വര്യ. അതേസമയം തനിക്കെതിരെ വരുന്ന ഒളിയമ്പുകളെ കൃത്യമായി നേരിടാനും ഐശ്വര്യയ്്ക്ക് അറിയിക്കാം. അഭിമുഖങ്ങളില്‍ ചോദ്യങ്ങള്‍ അതിരു കടക്കുമ്പോള്‍ താക്കീത് നല്‍കാറുണ്ട് ഐശ്വര്യ.

എപ്പോഴും ആത്മനിയന്ത്രണം പാലിച്ചു കൊണ്ടാണ് ഐശ്വര്യ ട്രോളുകളേയും മോശം പ്രതികരണങ്ങളേയും നേടാറുള്ളത്. പൊതുവേദികളില്‍ ഐശ്വര്യയുടെ നിയന്ത്രണം നഷ്ടമായ വളരെ അപൂര്‍വ്വം സംഭവങ്ങള്‍ മാത്രമാണുള്ളത്. അത്തരത്തില്‍ ഒരു സംഭവമായിരുന്നു മുന്‍ കാമുകന്‍ സല്‍മാന്‍ ഖാനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ഐശ്വര്യ പൊട്ടിത്തെറിച്ചത്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രിയ ജോഡി

സല്‍മാന്‍ ഖാനും ഐശ്വര്യയും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. സഞ്ജയ് ലീല ബന്‍സാലി ചിത്രം ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഐശ്വര്യയും സല്‍മാനും. ഇരുവരും വിവാഹം കഴിക്കാന്‍ വരെ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. 2001 ല്‍ ഐശ്വര്യയും സല്‍മാനും പിരിയുകയായിരുന്നു. സല്‍മാനെതിരെ കടുത്ത ആരോപണങ്ങളായിരുന്നു ഐശ്വര്യ ഉയര്‍ത്തിയത്. ഗാര്‍ഹിക പീഡനത്തിന് സല്‍മാനെതിരെ പരാതിയും നല്‍കിയിരുന്നു ഐശ്വര്യ.

തന്നെ മര്‍ദ്ദിക്കുമായിരുന്നു

സല്‍മാന്‍ തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്ന് ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. സല്‍മാനൊപ്പം താന്‍ ഇനി അഭിനയിക്കില്ലെന്ന് പത്രക്കുറിപ്പിലൂടെ ഐശ്വര്യ അറിയിക്കുകയും ചെയ്തിരുന്നു. നാളിതുവരെ ആ നിലപാടില്‍ നിന്നും ഐശ്വര്യ പിന്നോട്ട് പോയിട്ടില്ല. ഇതിനിടെയായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഐശ്വര്യയോട് സല്‍മാനെക്കുറിച്ച് ചോദിക്കുന്നത്. ഐശ്വര്യ നായികയായി എത്തിയ ചിത്രമായിരുന്നു സര്‍ബജിത്ത്. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ഭാവിയില്‍ എന്നെങ്കിലും സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുമോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്.

ഇറങ്ങി പോയി

പക്ഷെ സല്‍മാനെക്കുറിച്ചുള്ള ചോദ്യം ഐശ്വര്യയെ ചൊടിപ്പിക്കുകയായിരുന്നു. ഇതോടെ താരം പൊട്ടിത്തെറിക്കുകയും അഭിമുഖത്തില്‍ നിന്നും ഇറങ്ങി പോവുകയുമായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇടപെട്ട് ഐശ്വര്യയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അഭിമുഖത്തിലേക്ക് തിരികെ വരാന്‍ ഐശ്വര്യ കൂട്ടാക്കിയില്ല. മാത്രമല്ല താനതുവരെ സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകനോട് ആവശ്യപ്പെടുകയും ചെയ്തു ഐശ്വര്യ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാഴ്ച്ക്കാരായി നോക്കി നില്‍ക്കാതെ മുന്നോട്ട് പോകാന്‍ അവിടെയുണ്ടായിരുന്നവരോട് പറഞ്ഞുകൊണ്ടാണ് ഐശ്വര്യ വേദി വിടുന്നത്.

Recommended Video

Neymar Malayalam Movie Pooja Visuals | Naslen | Filmibeat Malayalam
തിരിച്ചുവരവ്

സല്‍മാനും ഐശ്വര്യയും തമ്മിലുള്ള പ്രണയവും പ്രണയ തകര്‍ച്ചയും വലിയ വാര്‍ത്തയായിരുന്നു. ഏറെ നാള്‍ സല്‍മാന്‍ തനിക്ക് ഐശ്വര്യയോടുള്ള പ്രണയം അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഇരുവര്‍ക്കും ആരാധ്യ എന്നൊരു മകളുമുണ്ട്. അതേസമയം സല്‍മാന്‍ ഖാന്‍ വീണ്ടും പ്രണയത്തിലായി. ഇപ്പോള്‍ ലുലിയ വാന്‍തൂറുമായി പ്രണയത്തിലാണ് സല്‍മാന്‍. താരത്തിന്റെ വിവാഹത്തെക്കുറിച്ച് ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് സല്‍മാന്‍ ഖാന്‍.

ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ തമിഴിലേക്ക് മടങ്ങിയെത്തുന്നത്. വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍. വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Read more about: aishwarya rai salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X