For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പര്‍നായികയെന്ന് നോക്കിയില്ല, ഐശ്വര്യയെ മുന്നറിയിപ്പില്ലാതെ പുറത്താക്കി; ഒടുവില്‍ മാപ്പ് പറഞ്ഞ് ഷാരൂഖ്

  |

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. തമിഴ് ചിത്രമായ ഇരുവര്‍ ആയിരുന്നു ആദ്യ സിനിമ. പിന്നീടിങ്ങോട്ട് ഐശ്വര്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് സൂപ്പര്‍ താരമായി മാറുകയായിരുന്നു ഐശ്വര്യ. ഇന്ന് ഐശ്വര്യയോളം താരപ്രഭയുളള മറ്റൊരു നായിക ഇന്ത്യന്‍ സിനിമയില്‍ വേറെയില്ലെന്ന് നിസ്സംശയം പറയാം. ഐശ്വര്യയുടെ 49-ാം ജന്മദിനാണിന്ന്.

  Also Read: ബിസിനസിനിടെ പരിചയപ്പെട്ടു, പിന്നീട് അടുത്തറിഞ്ഞു; ഹൻസികയുടെ വരനെക്കുറിച്ചുള്ള വിവരം പുറത്ത്

  ഇന്ന് സൂപ്പര്‍ നായികയാണെങ്കിലും, ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും ഐശ്വര്യയ്ക്കും കരിയറില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താര കുടുംബങ്ങള്‍ ഭരിക്കുന്ന ബോളിവുഡില്‍ പുറമേക്കാരിയായിരിക്കുന്നതിന്റെ പേരിലുള്ള അവഗണനകളും വെല്ലുവിളികളുമെല്ലാം ഐശ്വര്യയ്ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. താരത്തെ അറിയിക്കുക പോലും ചെയ്യാതെ സിനിമകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

  ബോളിവുഡിലെ മറ്റൊരു ഔട്ട് സൈഡര്‍ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ഐശ്വര്യയും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിക്കേണ്ടിയിരുന്ന സിനിമയായിരുന്നു ചല്‍തെ ചല്‍തെ. സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരുന്നു. എന്നാല്‍ ഐശ്വര്യയെ കാണാന്‍ സെറ്റിലെത്തി മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഇതോടെ ഐശ്വര്യയെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഈ സംഭവത്തോടെ സല്‍മാനും ഷാരൂഖും തമ്മില്‍ പിണക്കത്തിലാവുകയും ചെയ്തിരുന്നു.

  Also Read: 'സാജുവിനെ ആദ്യം കണ്ടപ്പോൾ നടൻ രഘുവരനെ പോലെ തോന്നി'; പ്രണയകഥ പറഞ്ഞ് പാഷാണം ഷാജിയും ഭാര്യ രശ്മിയും

  ഐശ്വര്യയും ഷാരൂഖ് ഖാനും പ്രധാന വേഷത്തിലെത്തേണ്ട സിനിമയായിരുന്നു വീര്‍ സാറ. എന്നാല്‍ അവസാന ഘട്ടം ചിത്രത്തിലെ നായിക സ്ഥാനത്തു നിന്നും ഐശ്വര്യയെ മാറ്റുകയായിരുന്നു. പിന്നീട് പ്രീതി സിന്റ ചിത്രത്തിലേക്ക് എത്തുകയായിരുന്നു. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന മെഗാ ഹിറ്റായി മാറുകയും ചെയ്തു വീര്‍ സാറ. റാണി മുഖര്‍ജിയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കാത്തതില്‍ തനിക്ക് നഷ്ടബോധമില്ലെന്നാണ് ഐശ്വര്യ റായ് പിന്നീട് പറഞ്ഞത്.

  തന്റെ കരിയറില്‍ അഞ്ച് സിനിമകളില്‍ അവസാന നിമിഷം തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഒരിക്കല്‍ ഐശ്വര്യ തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ ഹൃദയം തകര്‍ന്നുവെങ്കിലും ശാന്തത കൈവിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്. പതിവ് പോലെ ശക്തമായി തന്നെ തിരിച്ചുവരാനും സൂപ്പര്‍ താരമായി മാറാനും ഐശ്വര്യയ്ക്ക് സാധിച്ചു. അതേസമയം നേരത്തെ തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയ ഷാരൂഖ് ഖാന്‍ ഐശ്വര്യയോട് മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. ചല്‍തെ ചല്‍തെയില്‍ ഐശ്വര്യയെ മാറ്റിയത് ശരിയായില്ലെന്ന് പിന്നീടൊരു അഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ സമ്മതിക്കുന്നുണ്ട്.

  ഒരിക്കല്‍ ബോളിവുഡിലെ നെപ്പോട്ടിസത്തിനെതിരേയും ഐശ്വര്യ സംസാരിച്ചിട്ടുണ്ട്. ബോളിവുഡിലെ നെപ്പോ കിഡ് എന്ന് വിമര്‍ശകര്‍ വിളിക്കുന്ന ആലിയ ഭട്ടിനെക്കുറിച്ച് ഐശ്വര്യ നടത്തിയ പരാമര്‍ശമായിരുന്നു വാര്‍ത്തയായി മാറിയത്. ആലിയയ്ക്ക് തുടക്കം മുതല്‍ കരണ്‍ ജോഹറിനെ പോലൊരാള്‍ പിന്തുണ നല്‍കുന്നുണ്ടെന്നും തന്റെ തുടക്കകാലത്തൊന്നും അത്തരത്തിലൊരു പിന്തുണയും ലഭ്യമായിരുന്നില്ലെന്നുമാണ് ഐശ്വര്യ പറയുന്നത്.

  അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ. പൊന്നിയിന്‍ സെല്‍വന്‍ 1 ലൂടെയാണ് താരറാണിയുടെ മടങ്ങി വരവ്. തന്നെ താരമാക്കിയ തമിഴിലേക്കുള്ള വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഐശ്വര്യയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. മണിരത്‌നം ഒരുക്കിയ സിനിമയില്‍ നെഗറ്റീവ് ഷെയ്ഡുള്ള വേഷത്തിലാണ് ഐശ്വര്യ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  എന്നാല്‍ ഹിന്ദിയിലേക്കുള്ള ഐശ്വര്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം.

  Read more about: aishwarya rai
  English summary
  When Aishwarya Rai Was Replaced From Movies And Shahrukh Khan Appologised For
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X