സല്‍മാന്റെ പ്രണയത്തെ അവള്‍ അംഗീകരിച്ചില്ല, എന്നിട്ട് വന്നിരുന്നു കരയുന്നു! ഐശ്വര്യയ്‌ക്കെതിരെ സൊഹൈല്‍ ഖാന്‍
പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊന്നും ബോളിവുഡില്‍ പുത്തരിയല്ല. ദീര്‍ഘനാളായി പ്രണയിച്ചു നടന്നവര്‍ ഒരു ദിവസം പിരിയുന്നതും വളരെ പെട്ടെന്നു തന്നെ കല്യാണത്തിലേക്ക് കടക്കുന്ന ബന്ധങ്ങളുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. വിവാഹ ജീവിതത്തില്‍ സന്തോഷത്തോടെ ദീര്‍ഘനാള്‍ മുന്നോട്ട് പോകുന്നവരേയും വിവാഹം ബന്ധം അവസാനിപ്പിച്ച് രണ്ട് വഴിക്ക് പിരിയുന്നവരേയും കണ്ടിട്ടുണ്ട്. താരങ്ങളുടെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലെ പ്രണയവും സിനിമ പോലെയോ സിനിമയേക്കാള്‍ കൂടുതലോ ചര്‍ച്ചയായി മാറാറുമുണ്ട്.
ബോളിവുഡ് ഇന്നും മറക്കാത്ത പ്രണയമാണ് സല്‍മാന്‍ ഖാന്റേയും ഐശ്വര്യ റായിയുടേയും. ഐശ്വര്യ പിന്നീട് വിവാഹം കഴിക്കുകയും അമ്മയാവുകയുമൊക്കെ ചെയ്തു. സല്‍മാന്റെ ജീവിതത്തിലും വേറെ സ്ത്രീകള്‍ വരികയും പോവുകയും ചെയ്തു. എങ്കിലും സല്‍മാന്റേയും ഐശ്വര്യയുടേയും പ്രണയം ഇന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി തുടരുന്നുണ്ട്. ബോളിവുഡ് കണ്ട ഏറ്റവും ജനപ്രീയ ജോഡിയില്‍ നിന്നും ഏറ്റവും വലിയ വിവാദമായ ബ്രേക്കപ്പ് ആയാണ് ഇരുവരും പിരിയുന്നത്.

2002 ല്‍ പുറത്തിറങ്ങിയ ഹം ദില്‍ ദേ ഛുകേ സനം എന്ന സിനിമയിലൂടെയാണ് സല്‍മാന്‍ ഖാനും ഐശ്വര്യ റായും അടുക്കുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു സല്‍മാനും ഐശ്വര്യയും. എന്തുകൊണ്ടാണ് ഇരുവരും പിരിഞ്ഞതെന്ന കാര്യത്തില്‍ പല അഭ്യൂഹങ്ങളുമുണ്ടായിരുന്നു. തുടർന്ന് ഐശ്വര്യ തന്നെ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തുകയായിരുന്നു. സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളാണ് ഐശ്വര്യ അന്ന് ഉന്നയിച്ചത്.
മദ്യപാനിയായിരുന്നിട്ടും താന്‍ സല്‍മാനൊപ്പം തന്നെ നിന്നു. എന്നാല്‍ സല്‍മാന്‍ തന്നെ മാനസികവും ശാരീരികവുമായി ഉപദ്രവിച്ചു. പരസ്ത്രീ ബന്ധം, അപമര്യാദയായി പെരുമാറി തുടങ്ങി സല്‍മാനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളായിരുന്നു ഐശ്വര്യ റായ് ഉന്നയിച്ചത്. സല്‍മാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇനിയൊരിക്കലും ഒരുമിച്ച് സ്‌ക്രീന്‍ പങ്കിടില്ലെന്നും ഐശ്വര്യ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. സല്‍മാന്‍ ഐശ്വര്യയെ മര്‍ദ്ദിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
സംഭവം വലിയ വിവാദമായി മാറി. ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളുടെ പ്രണയവും പ്രണയതകര്‍ച്ചയും സ്വാഭാവികമായും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സല്‍മാനെതിരെയുള്ള ഐശ്വര്യയുടെ തുറന്നു പറച്ചിലുകള്‍ക്ക് പിന്നാലെ ഐശ്വര്യയ്‌ക്കെതിരെ സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍ രംഗത്തെത്തി. ഐശ്വര്യ ഒരിക്കലും സല്‍മാനുമായുള്ള പ്രണയത്തെ വേണ്ട വിധത്തില്‍ അംഗീകരിച്ചിരുന്നില്ല എന്നാണ് സൊഹൈല്‍ ഖാന്‍ പറഞ്ഞത്.

''അവളിന്ന് നാട്ടുകാരുടെ മുന്നില്‍ കരയുന്നു. അവനൊപ്പമായിരുന്ന സമയത്ത് സ്ഥിരമായി ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെയായിരുന്നു. അന്ന് അവള്‍ അവരുടെ ബന്ധത്തെ അംഗീകരിച്ചിട്ടുണ്ടോ? അവളൊരിക്കലും അത് ചെയ്തിട്ടില്ല. അതാണ് സല്‍മാനെ ദേഷ്യം പിടിപ്പിച്ചത്. അവള്‍ എത്രമാത്രം അവനെ പ്രണയിക്കുന്നുണ്ട് എന്ന് അവന് അറിയണമായിരുന്നു. എന്നാല്‍ അവള്‍ ഒരിക്കലും അതിന് അനുവദിച്ചില്ല'' എന്നായിരുന്നു സൊഹൈല്‍ ഖാന്‍ പറഞ്ഞത്.
ഐശ്വര്യ റായിയും വിവേക് ഒബ്‌റോയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും സൊഹൈല്‍ പ്രതികരിച്ചിരുന്നു. ഈയ്യടുത്ത് വരെ അവള്‍ സല്‍മാനുമായി മൊബൈലില്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നു. അതാണ് വിവേകിനെ ദേഷ്യം പിടിപ്പിച്ചത് എന്നായിരുന്നു സൊഹൈല്‍ ഖാന്‍ പറഞ്ഞത്. സല്‍മാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം ഐശ്വര്യ വിവേക് ഒബ്‌റോയിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടു പോയില്ല. പിന്നീടാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം.


Click it and Unblock the Notifications











