ഇഷ്ടമില്ലാതെ ഹൃത്വിക്കിന് ലിപ്പ്‌ലോക്ക് ചെയ്യേണ്ടി വന്ന ഐശ്വര്യ; ബച്ചന്‍ കുടുംബം മിണ്ടാതായി!
ഐശ്വര്യ റായ് എന്ന താരത്തെക്കുറിച്ച് എത്ര സംസാരിച്ചാലും അവസാനിക്കില്ല. ഇതുപോലെ ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു നടിയുണ്ടാകില്ല. ഇന്നും നായികയെന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ അത് ഐശ്വര്യയാണ്. ആ താരപരിവേഷത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഓണ്‍ സ്‌ക്രീനില്‍ എന്നതു പോലെ ഓഫ് സ്‌ക്രീനിലും താരമാണ് ഐശ്വര്യ റായ്. തന്റെ കാഴ്ചപ്പാടുകളിലൂടേയും നിലപാടുകളിലൂടേയും ഐശ്വര്യ കയ്യടി നേടിയിട്ടുണ്ട്.
അഭിമുഖങ്ങളില്‍ പക്വതയും വ്യക്തതയുമുള്ള മറുപടികളിലൂടെ ഐശ്വര്യ പ്രശംസ നേടാറുണ്ട്. അതുകൊണ്ട് തന്നെ ഐശ്വര്യയുടെ പഴയ അഭിമുഖങ്ങള്‍ ഇപ്പോള്‍ വൈറലാകുന്നത് പതിവാണ്. അങ്ങനെ വൈറലായി മാറുന്നൊരു വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ചാണ് വൈറലാകുന്ന വീഡിയോയില്‍ ഐശ്വര്യ റായ് സംസാരിക്കുന്നത്.

തന്റെ കരിയറില്‍ ഐശ്വര്യ ആദ്യമായി ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നത് ധൂം 2വില്‍ ഹൃത്വിക് റോഷനൊപ്പമാണ്. ഈ രംഗത്തെക്കുറിച്ചാണ് താരം അഭിമുഖത്തില്‍ സംസാരിക്കുന്നത്. ആ രംഗത്തിന്റെ പേരില്‍ തനിക്ക് വക്കീല്‍ നോട്ടീസടക്കം കിട്ടിയിട്ടുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്. അതും തന്റെ ആരാധകരില്‍ നിന്നുമാണ് ഐശ്വര്യയ്ക്ക് ഇത്ര വലിയൊരു പ്രതിഷേധം നേരിടേണ്ടി വന്നത്.
''ഞാന്‍ ഒരുതവണ ധൂം 2 എന്ന ചിത്രത്തില്‍ ചെയ്തിട്ടുണ്ട്. വളരെ സാധാരണമായ രംഗമായിരുന്നു. പക്ഷെ നിങ്ങള്‍ വിശ്വസിക്കില്ല, എനിക്ക് ശരിക്കും വക്കീല്‍ നോട്ടീസുകള്‍ ലഭിച്ചു. ആരാധകരില്‍ നിന്നുമായിരുന്നു. നിങ്ങള്‍ ഐക്കണ്‍ ആണ്. ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ്. ഇതുവരെ നിങ്ങള്‍ ജീവിച്ചത് മാതൃകാ ജീവിതമാണ്. നിങ്ങള്‍ ഇപ്പോള്‍ ചെയ്തത് അവര്‍ക്ക് അംഗീകരിക്കാനാകില്ല, നിങ്ങളെന്തിനാണ് അങ്ങനെ ചെയ്തത്? എന്നാണ് അവര്‍ ചോദിച്ചത്'' ഐശ്വര്യ പറയുന്നു.
''ഞാന്‍ അഭിനേത്രിയാണ്. എന്റെ ജോലിയാണ് ഞാന്‍ ചെയ്തത്. രണ്ട് മൂന്ന് മണിക്കൂറുള്ളൊരു സിനിമയിലെ ഒന്നോ രണ്ടോ സെക്കന്റുകളുടെ പേരില്‍ എന്നോട് അവര്‍ വിശദീകരണം ചോദികുയാണ്'' എന്നും ഐശ്വര്യ പറയുന്നുണ്ട്. അതേസമയം താന്‍ ലിപ് ലോക്ക് രംഗങ്ങള്‍ ചെയ്യുന്നതില്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്നും അത്തരം രംഗങ്ങള്‍ ഉണ്ടെന്ന കാരണം കൊണ്ടുമാത്രം താന്‍ ഒരുപാട് സിനിമകള്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും ഐശ്വര്യ വ്യക്തമാക്കുന്നുണ്ട്.
തന്റെ ആരാധകര്‍ തന്നെ അത്തരത്തിലുള്ള രംഗത്തില്‍ സ്വീകരിക്കുമോ എന്ന ആശങ്ക ഐശ്വര്യയ്ക്കുണ്ടായിരുന്നു. പേടിച്ചത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു. ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് കടക്കുന്നതിന് മുമ്പ് തനിക്ക് ആരാധകരുടെ പ്രതികരണം അറിയണം എന്നുണ്ടായിരുന്നുവെന്നും അതായിരുന്നു ആ രംഗം ചെയ്യാനുള്ള കാരണമെന്നും ഐശ്വര്യ പറയുന്നുണ്ട്. താന്‍ മാത്രമല്ല സ്‌ക്രീനില്‍ ചുംബിക്കാന്‍ താല്‍പര്യമില്ലാത്ത ഒരുപാട് താരങ്ങളുണ്ടെന്നും ഐശ്വര്യ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഹൃത്വിക്കുമായുള്ള ചുംബന രംഗം ബച്ചന്‍ കുടുംബത്തിന് തൃപ്തികരമല്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഐശ്വര്യയും അഭിഷേകും തമ്മിലുള്ള വിവാഹത്തിന്റെ സമയത്തായിരുന്നു ധൂം 2 പുറത്തിറങ്ങിയത്. ഇതിനെ തുടർന്ന് ഹൃത്വിക്കിനോട് അഭിഷേക് സംസാരിക്കാതായെന്നും വരെ റിപ്പോർട്ടുകളുണ്ട്.
അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ ്സ്ക്രീനിലേക്ക് തിരികെ വന്നിരിക്കുകയാണ് ഐശ്വര്യ റായ്. പൊന്നിയിന്‍ സെല്‍വനിലൂടെയായിരുന്നു തിരിച്ചുവരവ്. ഈ സിനിമയുടെ രണ്ടാം ഭാഗമാണ് ഐശ്വര്യയുടെ ഒടുവിലിറങ്ങിയ സിനിമ. ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു. വന്‍താര നിര തന്നെ അണിനിരന്ന ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. ഇതിലൂടെ ഐശ്വര്യ തമിഴിലേക്കും തിരിച്ചുവരവ് നടത്തി.


Click it and Unblock the Notifications