ജീവിച്ചോട്ടെ, എന്നെ വെറുതെ വിടൂ! പൊട്ടിക്കരഞ്ഞ് ഐശ്വര്യ; വര്‍ഷങ്ങള്‍ കഴിഞ്ഞും പക തീരാതെ സല്‍മാനും വിവേകും

ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പേരുകളിലൊന്നാണ് ഐശ്വര്യയുടേത്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വം കൊണ്ടും ഐശ്വര്യ ആരാധകരെ നേടിയിട്ടുണ്ട്. സഹതാരങ്ങളെക്കുറിച്ചോ മറ്റാരെയെങ്കിലും കുറിച്ചോ ഒരിക്കല്‍ പോലും ഐശ്വര്യയുടെ ഭാഗത്തു നിന്നും മോശം പരാമര്‍ശങ്ങളുണ്ടായിട്ടില്ല. വലിയ വിവാദങ്ങളെ ധീരമായി നേരിട്ടിട്ടുണ്ട് ഐശ്വര്യ.

തന്റെ കരിയറും ജീവിതവുമെല്ലാം തകര്‍ക്കാന്‍ സാധിക്കുന്ന വിവാദങ്ങളെ ഐശ്വര്യ നേരിട്ടത് ചരിത്രമാണ്. സല്‍മാന്‍ ഖാനുമായുള്ള വിവാഹ മോചന ശേഷം ഐശ്വര്യ നടത്തിയ പ്രസ്താവനയും അഭിമുഖവുമെല്ലാം ഐശ്വര്യ റായ് എന്ന താരത്തിന്റെ, വ്യക്തിത്വത്തിന്റെ അടയാളമാണ്. പിന്നീട് പരമാവധി സല്‍മാനില്‍ നിന്നും വിവാദത്തില്‍ നിന്നും അകലം പാലിക്കാന്‍ ഐശ്വര്യ ശ്രമിച്ചിട്ടുണ്ട്.

Aishwarya Rai

എന്നാല്‍ പലപ്പോഴായി താരം നടത്തിയ പരാമര്‍ശങ്ങള്‍ അന്നത്തെ വിവാദങ്ങള്‍ എത്തരത്തിലാണ് ഐശ്വര്യയെ ബാധിച്ചതെന്ന് വ്യക്തമാക്കുന്നതാണ്. അഭിഷേക് ബച്ചനുമായുള്ള വിവാഹ ശേഷം ഗുസാരിഷ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അത്തരത്തിലൊരു സംഭവമുണ്ടായി. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഐശ്വര്യയെ അന്ന് തളര്‍ത്തി. പൊട്ടിക്കരഞ്ഞ താരം, ''ഞാന്‍ എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുകയാണ്. മറ്റുള്ളവര്‍ക്കും അതിന് സാധിക്കട്ടെ. എന്നെ വെറുതെ വിടൂ'' എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

ഐശ്വര്യയെ അന്ന് അലട്ടിയത് രണ്ട് അഭിമുഖങ്ങളായിരുന്നു. ഒന്നാമത്തേത് സല്‍മാന്‍ ഖാന്റേതായിരുന്നു. താന്‍ ഒരിക്കല്‍ പോലും ഒരു സ്ത്രീയെ മര്‍ദിച്ചിട്ടില്ലെന്നായിരുന്നു അഭിമുഖത്തില്‍ സല്‍മാന്‍ പറഞ്ഞത്. മറ്റൊരു അഭിമുഖം വിവേക് ഒബ്‌റോയുടേതായിരുന്നു. തന്റെ പ്രണയവും ത്യാഗവും ഐശ്വര്യ തിരിച്ചറിഞ്ഞില്ലെന്നോ അവഗണിച്ചെന്നോ തരത്തിലുള്ളതായിരുന്നു വിവേക് ഒബ്‌റോയുടെ പരോക്ഷമായ പരാമര്‍ശം.

ഇത് രണ്ടും ഐശ്വര്യയെ സാരമായി തന്നെ അന്ന് ബാധിച്ചുവെന്നാണ് ഒരു സുഹൃത്ത് വെളിപ്പെടുത്തിയത്. ''മിസ്റ്റര്‍ ഖാനും മിസ്റ്റര്‍ ഒബ്‌റോയും മാന്യതയില്ലായ്മയാണ് കാണിക്കുന്നത്. ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് മൂവ് ഓണ്‍ ചെയ്ത സ്ത്രീയെക്കുറിച്ച് സംസാരിക്കുന്നത് മാന്യതയല്ല'' എന്നാണ് സുഹൃത്ത് പറഞ്ഞത്. തന്റെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പക്വത വിവേക് ഒബ്‌റോയ് കാണിക്കണമെന്നും സുഹൃത്ത് പറഞ്ഞിരുന്നു.

Aishwarya Rai

സല്‍മാനെതിരെയുള്ള വിവേക് ഒബ്‌റോയുടെ പത്രസമ്മേളനത്തെ ഐശ്വര്യ അംഗീകരിച്ചില്ലെന്നും താനുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നുമുള്ള വിവേക് ഒബ്‌റോയുടെ പ്രസ്താവനയാണ് താരത്തെ തളര്‍ത്തിയത്. പത്രസമ്മേളനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഐശ്വര്യ ഭയന്നുവെന്നാണ് സുഹൃത്ത് പറയുന്നത്. എന്തായാലും പതിയെ സല്‍മാനും വിവേകും ജീവിതത്തില്‍ മുന്നോട്ട് പോവുകയും ഐശ്വര്യയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കുകയും ചെയ്തു.

പൊന്നിയന്‍ സെല്‍വന്‍ 2 ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈയ്യടുത്ത് കാനില്‍ എത്തിയും ഐശ്വര്യ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം ടൈഗര്‍ ത്രീയാണ് സല്‍മാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു. സിക്കന്തര്‍ ആണ് സല്‍മാന്റെ പുതിയ സിനിമ. ഐശ്വര്യ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വിവേക് ഒബ്‌റോയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഖുദിരം ബോസ് ആണ്. ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് എന്ന വെബ് സീരീസിലാണ് താരം ഒടുവിലായി സ്‌ക്രീനിലെത്തിയത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X