For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം തകര്‍ന്നു, ആത്മഹത്യയ്ക്ക് ശ്രമിച്ച രവീണ; എല്ലാം നുണ, ഭ്രാന്തിന് ചികിത്സ വേണമെന്ന് അജയ് ദേവ്ഗണ്‍

  |

  ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു രവീണ ടണ്ടന്‍. ബോളിവുഡിലെ സൂപ്പര്‍ താരമായ അജയ് ദേവ്ഗണും രവീണയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ബോളിവുഡിലെ ഹോട്ട് ടോപ്പിക്കുകലില്‍ ഒന്നായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം അവസാനിപ്പിച്ച അജയ് കരിഷ്മ കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് പരസ്യമായി തന്നെ രവീണയും അജയ് ദേവ്ഗണും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

  നാഗചൈതന്യയെ താൻ ചുംബിച്ചിട്ടില്ല; അത് ക്യാമറ ട്രിക്കാണ്, നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സായി പല്ലവി

  അജയ് ദേവ്ഗണിനെതിരെ രവീണ പരസ്യമായി രംഗത്ത് എത്തുകയായിരുന്നു. പ്രണയ ബന്ധം തകര്‍ന്നതിന്റെ വേദനയില്‍ താന്‍ ആത്മഹത്യയക്ക് ശ്രമിച്ചതായും രവീണ പറഞ്ഞിരുന്നു. രവീണയോട് മനോരോഗ വിദഗ്ധനെ കാണാന്‍ അജയ് ദേവ്ഗണന്‍ നിര്‍ദ്ദേശിക്കുക വരെയുണ്ടായി. താനും അജയ് ദേവ്ഗണും തമ്മിലുള്ള പ്രണയത്തിന്റെ തെളിവായി തങ്ങള്‍ പ്രണയിച്ചിരുന്ന സമയത്ത് അയച്ചിരുന്ന കത്തുകള്‍ ഉണ്ടെന്നും രവീണ പറഞ്ഞിരുന്നു.

  Raveena Tandon

  എന്നാല്‍ രവീണയുടെ വാദങ്ങള്‍ വെറും ഭവനാസൃഷ്ടിയാണെന്നായിരുന്നു അജയ് ദേവ്ഗണിന്റെ ആരോപണം. ''കത്തുകളോ, എന്ത് കത്തുകള്‍? ആ പെണ്‍കുട്ടിയോട് അത് പ്രസിദ്ധീകരിക്കാന്‍ പറയൂ. അവളുടെ ഭാവനാസൃഷ്ടി വായിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളായി അറിയാം. എന്റെ സഹോദരി നീലമിന്റെ കൂട്ടുകാരിയായതിനാല്‍ അവള്‍ വീട്ടില്‍ പതിവായി വരുമായിരുന്നു. അവള്‍ മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് പിടിച്ച് പുറത്താക്കാന്‍ സാധിച്ചില്ല. എനിക്ക് അവളോട് അടുപ്പമുണ്ടായിരുന്നില്ല. ഞാന്‍ എന്നെങ്കിലും അവളെ വിളിച്ചതായോ അങ്ങോട്ട് ചെന്ന് സംസാരിച്ചതായോ ഉണ്ടായിട്ടുണ്ടോ എന്നവളോട് ചോദിക്കൂ. എന്റെ പേരിനൊപ്പം അവളുടെ പേര് ചേര്‍ത്ത് പ്രശസ്തിയുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ആ ആത്മഹത്യാശ്രമവും പബ്ലിസിറ്റി സ്റ്റണ്ട് ആണ്'' എന്നായിരുന്നു രവീണ പറഞ്ഞത്.

  ''അവള്‍ ജന്മനാ നുണച്ചിയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് അവളുടെ ബാലിശമായ ആരോപണങ്ങള്‍ എന്നെ അലട്ടാതിരിക്കുന്നത്. എന്നാല്‍ ഇത്തവണ അവള്‍ മര്യാദയുടെ പരിധി കടന്നു. അവള്‍ക്ക് ഒരു ഉപദേശം നല്‍കേണ്ട സമയം അതിക്രമിച്ചു. തന്റെ തല പരിശോധിക്കാന്‍ മനോരോഗ വിദഗ്ധന്റെ അടുത്തേക്ക് പോകേണ്ട സമയം കടന്നിരിക്കുകയാണ് അവള്‍. അല്ലെങ്കില്‍ അവള്‍ ഏതെങ്കിലും ഭ്രാന്താലയത്തില്‍ എത്തപ്പെടും. ഡോക്ടറുടെ ഓഫീസിലേക്ക് അവള്‍ക്കൊപ്പം പോകാന്‍ ഞാന്‍ തയ്യാറാണ്'' എന്നായിരുന്നു താരത്തിന്റെ രൂക്ഷമായ പ്രതികരണം.

  എന്തുകൊണ്ടായിരിക്കാം രവീണ തനിക്കെതിരെ സംസാരിക്കുന്നതെന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നും ചിലപ്പോള്‍ താന്‍ അവളെ പ്രണയിക്കാതിരിക്കുന്നത് കൊണ്ടാകാം എന്നായിരുന്നു അജയ് ദേവ്ഗണ്‍ നല്‍കിയ ഉത്തരം.'' രവീണയും മനീഷയും ഒഴികെ ഒരു നായികയും എന്നെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ല. ജൂഹി ചൗളയടക്കം എല്ലാവരുമായി നല്ല ബന്ധമാണ്. പലരുമായും ഒന്നിലധികം സിനമകള്‍ ചെയ്യുന്നുണ്ട്. പക്ഷെ ഇവരോടൊപ്പമില്ല. ഭൂമയില്‍ ബാക്കിയുള്ള രണ്ട് നായികമാര്‍ മനീഷയും രവീണയും ആണെങ്കിലും അവരുടെ കൂടെ ഞാന്‍ അഭിനയിക്കില്ല. രണ്ടു പേരും ഒരുപോലെയാണ്. നുണ പറയുന്നതില്‍ വിരുതരാണ്. കൃത്രിമമായി പെരുമാറുന്നേയല്ല, സ്വാഭാവികമായി പെരുമാറുന്നവരെയാണ് എനിക്കിഷ്ടം'' എന്നായിരുന്നു അജയ് പറഞ്ഞത്.

  സ്റ്റൈലൻ ലുക്കിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട മേരി, നടിയുടെ പുതിയ ലുക്ക് കാണാം

  Monson deceived actor Mohanlal with fake antiques

  കരിഷ്മ കപൂറുമായും രവീണയ്ക്ക് പിണക്കമുണ്ടായിരുന്നു. വ്യക്തിപരമായ കാരണം മാത്രമല്ല പ്രൊഫഷണലായ പ്രശ്‌നങ്ങളും ഇവര്‍ക്കിടയിലുണ്ടായിരുന്നു. കരിഷ്മ തന്നെ നാല് സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നായിരുന്നു രവീണയുടെ ആരോപണം. കരിഷ്മയ്‌ക്കൊപ്പം ഫോട്ടോ എടുക്കാനും രവീണ കൂട്ടാക്കാതിരുന്നിട്ടുണ്ട്. കരിഷ്മയും അജയ് ദേവ്ഗണും തന്റെ സുഹൃത്തുക്കളല്ലെന്നും രവീണ പറഞ്ഞിരുന്നു. രവീണയും കരിഷ്മയും തമ്മില്‍ കയ്യാങ്കളി വരെ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഇപ്പോള്‍ എല്ലാം പഴയ കഥകള്‍ മാത്രമാണ്.മൂവര്‍ക്കിടയിലും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കെജിഎഫ് ചാപ്റ്റര്‍ ടുവാണ് രവീണയുടെ പുതിയ സിനിമ. ഭൂജ് ആണ് അജയ് ദേവ്ഗണിന്റെ അവസാനം റിലീസ് ചെയ്ത സിനിമ.

  English summary
  When Ajay Devgn Called Raveena Tandon Born Liar After Break Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X