For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലിഫ്റ്റ് മൂന്നാം നിലയില്‍ നിന്നും പൊട്ടി താഴെ വീണു; പിന്നെ കയറിയിട്ടില്ല; തുറന്ന് പറഞ്ഞ് അജയ് ദേവ്ഗണ്‍

  |

  കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അജയ് ദേവ്ഗണ്‍. നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ക്യാമറയ്ക്ക് മുന്നില്‍ അജയ് ദേവ്ഗണ്‍ കയ്യടി നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധായകന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലുമൊക്കെ ബോളിവുഡിലെ കരുത്തനായി മാറാന്‍ സാധിച്ചിട്ടുണ്ട് അജയ് ദേവ്ഗണിന്.

  Also Read: 'ഒരു വീട് സെറ്റ് ആവാൻ കാത്തിരുന്നതാണ്, പെട്ടെന്ന് ഒരു ദിവസം നൂറിന്റെ മെസേജ് വന്നു'; പ്രിയപ്പെട്ടവർ പറഞ്ഞത്!

  സിനിമയില്‍ വില്ലന്മാരെ അടിച്ചിടുന്ന, ഒരു നോട്ടം കൊണ്ടു പോലും എതിരാളിയുടെ മനസില്‍ പേടി കോരിയിടുന്ന നായകനാണ് അജയ് ദേവ്ഗണ്‍. എന്നാല്‍ ജീവിതത്തില്‍ തീര്‍ത്തും സാധാരണ മനുഷ്യന്‍ തന്നെയാണ് അജയ് ദേവ്ഗണ്‍. അതുകൊണ്ട് തന്നെ സാധാരണക്കാരെ പോലെ തന്നെ പേടികളും ഭയങ്ങളുമൊക്കെയുള്ള വ്യക്തിയാണ് അജയ് ദേവ്ഗണ്‍.

  Ajay Devgn

  അജയ് ദേവ്ഗണിനെ പേടിപ്പിക്കുന്ന കാര്യം ലിഫ്റ്റാണ്. മുമ്പൊരിക്കല്‍ കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ ശര്‍മയില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ലിഫ്റ്റ് പേടിയെക്കുറിച്ച് അജയ് ദേവ്ഗണന്‍ നസ് തുറന്നിരുന്നു. പണ്ടുണ്ടായൊരു സംഭവമാണ് അജയ് ദേവ്ഗണില്‍ ലിഫ്റ്റ് പേടിയുണ്ടാക്കുന്നത്. ലിഫ്റ്റില്‍ കുടുങ്ങിപ്പോവുകയായിരുന്നു താരം. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഒരിക്കല്‍ ഞാനൊരു ലിഫ്റ്റില്‍ കയറി പോകുന്നതിനിടെ മൂന്നാം നിലയില്‍ നിന്നും അത് ബേസ്‌മെന്റിലേക്ക് വന്നു വീണു. രണ്ട് മണിക്കൂറോളം നേരം ഞങ്ങള്‍ ആ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. ആ പേടിപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും ഒരിക്കലും ഞങ്ങള്‍ക്ക് രക്ഷപ്പെടാനായില്ല. എന്നും അവ ഞങ്ങളെ ഭീതിപ്പെടുത്തുകയാണ്'' എന്നാണ് താരം പറയുന്നത്. അന്ന് മുതല്‍ തനിക്ക് ലിഫ്റ്റില്‍ കയറുന്നത് പേടിയാണെന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്.

  ഇതോടെ തനിക്ക് അടച്ചിട്ടയിടങ്ങളില്‍ ഇരിക്കാന്‍ സാധിക്കില്ലെന്നും താനിപ്പോഴും ലിഫ്റ്റിന് പകരം സ്റ്റെപ്പുകള്‍ ആണ് തിരഞ്ഞെടുക്കാറുള്ളതെന്നും അജയ് ദേവ്ഗണ്‍ പറയുന്നുണ്ട്. ''അതിന് ശേഷം എനിക്ക് ലിഫ്റ്റിനുള്ളില്‍ ക്ലോസ്‌റ്റ്രോഫോബിയ അനുഭവപ്പെടാറുണ്ട്. അന്ന് മുതല്‍ ഞാന്‍ ലിഫ്റ്റില്‍ കയറുന്നത് നിര്‍ത്തുകയും സ്റ്റെപ്പുകള്‍ കയറാന്‍ തുടങ്ങുകയും ചെയ്തു'' എന്നാണ് താരം പറയുന്നത്.

  ബോളിവുഡില്‍ മിന്നും താരമായ അജയ് ദേവ്ഗണ്‍. തന്റെ കഴിവ് എല്ലാ മേഖലയിലും അറിയിച്ച താരമാണ്. അജയ് ദേവ്ഗണിനെ സംബന്ധിച്ച് നല്ലൊരു വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. ഗംഗുഭായ് കത്തിയാവാഡി, ആര്‍ആര്‍ആര്‍ എന്നീ സൂപ്പര്‍ ഹിറ്റുകളിലെ അജയ് ദേവ്ഗണിന്റെ കഥാപാത്രങ്ങള്‍ കയ്യടി നേടിയതായിരുന്നു. പിന്നാലെ സംവിധാനം ചെയ്ത റണ്‍വേയും പുറത്തിറങ്ങി.

  Also Read: ചിലര്‍ കമന്റിടാറുണ്ട് ഇവര്‍ കെളവിയായപ്പോഴാണ്...; 60 ആയാലും കെളവിയെന്ന് സമ്മതിച്ചു തരില്ല: യമുന

  2022ല്‍ ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ദൃശ്യം 2. മലയാളത്തില്‍ മോഹന്‍ലാല്‍ ചെയ്ത വേഷം ഹിന്ദിയില്‍ അവതരിപ്പിച്ചത് അജയ് ദേവ്ഗണ്‍ ആയിരുന്നു. വന്‍ ഹിറ്റായി മാറിയതോടെ കരിയറില്‍ നായകനായി വീണ്ടുമൊരു നൂറ് കോടി ചിത്രം കൂടി അജയ് ദേവ്ഗണന്‍ തന്റെ പോക്കറ്റിലാക്കുകയായിരുന്നു. ധാരാളം സിനിമകളാണ് അജയ് ദേവ്ഗണിന്റേതായി അണിയറയിലുള്ളത്.

  അജയ് ദേവ്ഗണ്‍ ആരാധകര്‍ കാത്തിരിക്കുന്ന സിനിമ ഭോലയാണ്. തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കാണിത്. തമിഴില്‍ കാര്‍ത്തി ചെയ്ത നായകവേഷത്തിലാണ് ഹിന്ദിയില്‍ അജയ് ദേവ്ഗണെത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ സിംഗം പരമ്പരയിലെ പുതിയ സിനിമയായ സിംഗം എഗെയ്ന്‍, നാം, മൈദാന്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

  മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ താരമാണ് അജയ് ദേവ്ഗണ്‍. തന്‍ഹാജിയിലെ പ്രകടനത്തിലൂടെ ഈയ്യടുത്താണ് മൂന്നാമത്തെ പുരസ്കാരം അജയ് ദേവ്ഗണിനെ തേടിയെത്തിയത്. സൂപ്പർ നായികയായ കജോളാണ് അജയുടെ ഭാര്യ. ഇരുവരുടേയും മകള്‍ നെെസ ദേവ്ഗണും അഭിനയത്തിലേക്ക് അരങ്ങേറാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ടുകള്‍.

  Read more about: ajay devgn
  English summary
  When Ajay Devgn Revealed He Is Afraid Of Lifts And The Traumatic Reason Behind It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X